ദുബായ് ഡ്യൂട്ടി ഫ്രീയിൽ ഇനി രൂപയിൽ ഷോപ്പിംഗ് നടത്താം 

ദുബായിലെ വിമാനത്താവളങ്ങളിൾ ഇനിമുതൽ ഇന്ത്യൻ രൂപ സ്വീകരിക്കും. എക്സ്ചേഞ്ച് റേറ്റിലുള്ള വ്യത്യാസം മൂലമുണ്ടാകുന്ന നഷ്ടം ഇനിയുണ്ടാകില്ല.

ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ 100 മുതൽ 2000 ന്റെ നോട്ടുവരെ സ്വീകരിക്കുമെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ദുബായ് വിമാനത്താവളത്തിന്റെ മൂന്ന് ടെർമിനലുകളിലും അൽ മക്തൂം എയർപോർട്ടിലും ഇനി രൂപ സ്വീകരിക്കും.

1983-ൽ ആരംഭിച്ച ദുബായ് ഡ്യൂട്ടി-ഫ്രീയിൽ സ്വന്തം കറൻസിയിൽ വ്യാപാരം നടത്താവുന്ന 16-മത്തെ രാജ്യമായി മാറി ഇന്ത്യ.

കഴിഞ്ഞ വർഷം ദുബായ് എയർപോർട്ടിൽ എത്തിയ 90 ദശലക്ഷം യാത്രക്കാരിൽ 12.2 ദശലക്ഷം പേരും ഇന്ത്യക്കാരായിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it