Begin typing your search above and press return to search.
ദുബായ് ഫോറെക്സ് എക്സ്പോ: 50 രാജ്യങ്ങളില്‍ നിന്ന് പ്രതിനിധികളെത്തും
ലോകത്തിലെ ഏറ്റവും വലിയ ഫോറെക്സ് എക്സ്പോക്കാണ് ദുബായ് നഗരം ഇപ്പോള്‍ ഒരുക്കങ്ങള്‍ നടത്തുന്നത്. ഈ വര്‍ഷം ഒക്ടോബര്‍ 7,8 തിയ്യതികളില്‍ നടക്കുന്ന എക്സ്പോയില്‍ അമ്പത് രാജ്യങ്ങളില്‍ നിന്നായി 15,000 പേര്‍ പങ്കെടുക്കും. ഇത് രണ്ടാം തവണയാണ് ദുബായിയില്‍ ഗ്ലോബല്‍ ഫോറെക്സ് എക്സ്പോ നടക്കുന്നത്.
മണി എക്സ്ചേഞ്ച് തന്ത്രങ്ങള്‍ പഠിക്കാം
ഫോറെക്സ് ട്രേഡിംഗിലെ തന്ത്രങ്ങളെ കുറിച്ചും വിവിധ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റുകളെ കുറിച്ചും അറിവു ലഭിക്കുന്നതാകും എക്സ്പോ. ആഗോള തലത്തിലെ ഓഹരി മാര്‍ക്കറ്റിന്റെ ട്രെന്റുകള്‍, ഓണ്‍ലൈന്‍ ട്രേഡിംഗ്, ഫിനാന്‍ഷ്യല്‍ ടെക്നോളജികള്‍, ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യത, ട്രേഡിംഗിലെ റിസ്‌ക് മാനേജ്മെന്റ് തുടങ്ങിയ കാര്യങ്ങളെ കുറിച്ച് അറിയാന്‍ എക്സ്പോ സഹായകമാകും.
വിവിധ സെഷനുകള്‍
പ്രത്യേകം സജ്ജമാക്കിയ ബിടുബി സോണുകള്‍ ഈ വര്‍ഷം എക്സ്പോയിലെ പ്രത്യേകതയാകും. ഫോറെക്സ് രംഗത്തെ വിദഗ്്ദരുമായി ചര്‍ച്ച നടത്താനുള്ള അവസരമുണ്ട്. ഇന്‍വെസ്റ്റ്മെന്റ് സെമിനാറുകള്‍, വര്‍ക്ക്ഷോപ്പുകള്‍ എന്നിവയും ഇതിന്റെ ഭാഗമാകും. രജിസ്ട്രേഷനായി പ്രത്യേക മൊബൈല്‍ ആപ്പ് പുറത്തിറക്കിയിട്ടുണ്ട്.
Next Story
Videos