കിഫ്ബിക്കെതിരായ ഇഡി നീക്കം പദ്ധതികള്‍ അവതാളത്തിലാക്കുമോ?

കേരളത്തിലെ വികസന പദ്ധതികളുടെ മൂലധനം സ്വരൂപണത്തിനുള്ള ഒറ്റു മൂലിയായി സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയ കിഫ്ബിക്കെതിരെ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌കേസ്സ് എടുത്തതോടെ കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികള്‍ അവതാളത്തിലാകുമോ എന്ന ആശങ്ക ഉയരുന്നു. ഇഡി-ക്ക് ഒരും ചുക്കും ചെയ്യാനാവില്ലെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുവെങ്കിലും ഇഡിയുടെ നടപടി വിപണയില്‍ പ്രത്യാഘാതം സൃഷ്ടിക്കാനുളള സാധ്യതകള്‍ പൂര്‍ണ്ണമായും തള്ളിക്കളയാനാവില്ല. വിപണിയില്‍ നിന്നും മൂലധനം സമാഹരിക്കുന്നതിനുള്ള കിഫ്ബിയുടെ ശേഷിയെ അത്തരമൊരു സ്ഥിതിവിശേഷം പ്രതികൂലമായി ബാധിക്കും.

കടപ്പത്രങ്ങളും, ടോ ലോണുകളുമാണ് കിഫ്ബിയുടെ മൂലധന സമാഹരണത്തിന്റെ പ്രധാന ഉപകരണങ്ങള്‍. ബാങ്കുകളും, ധനകാര്യ സ്ഥാപനങ്ങളുമാണ് ഈ സമാഹരണത്തിന്റെ പ്രധാന ശ്രോതസ്സുകള്‍. ലണ്ടന്‍ സ്റ്റോക് എക്‌സചേഞ്ചില്‍ ലിസ്റ്റു ചെയ്ത മസാല ബോണ്ട് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിന്റെ (ഫെമ) ലംഘനമാണെന്ന പേരിലാണ് ഇഡി കിഫ്ബിക്കെതിരെ കേസ്സ് എടുത്തിരിക്കുന്നത്. സംസ്ഥാനത്തെ സ്‌ക്ൂള്‍ കെട്ടിടങ്ങളുടെ നവീകരണം മുതല്‍ കൊച്ചി-ബാംഗ്ലൂര്‍ വ്യവസായി ഇടനാഴി വരെയുള്ള പദ്ധതികള്‍ക്ക് കിഫ്ബി വഴിയാണ് സംസ്ഥാന സര്‍ക്കാര്‍ പണം കണ്ടെത്തുക. കിഫ്ബിക്ക് സ്വന്തം നിലയില്‍ പണം കണ്ടെത്തുന്നതിന് പ്രയാസം നേരിടുന്ന പക്ഷം അതിന്റെ പ്രതിഫലനം ഈ പദ്ധതകളിലും ദൃശ്യമാവും. ഇഡി-യുടെ അന്വേഷണം നേരിടുന്ന ഒരു സ്ഥാപനം പുറത്തിറക്കുന്ന കടപ്പത്രത്തില്‍ മുതല്‍ മുടക്കുവാന്‍ സാധാരണഗതിയില്‍ ബാങ്കുകളും, ധനകാര്യ സ്ഥാപനങ്ങളും മടിക്കും. അഥവ തയ്യാറാവുന്ന പക്ഷം ഉയര്‍ന്ന റിസ്‌ക് ചൂണ്ടിക്കാട്ടി കൂടുതല്‍ പലിശ ആവശ്യപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് നിയമം അഥവം ഫെമയുടെ ലംഘനത്തിന്റെ പേരില്‍ ഇഡി കേസ്സ് എടുത്തതോടെ വിഷയത്തില്‍ റിസര്‍വ് ബാങ്ക് വഹിച്ച പങ്ക് നിര്‍ണ്ണായകമാവും. റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയാണ് മസാല ബോണ്ട് പുറത്തിറക്കിയെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വാദം. റിസര്‍വ് ബാങ്ക് നല്‍കിയ അനുമതിയെ കുറിച്ചുള്ള സൂക്ഷ്മ പരിശോധനയില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തുന്ന പക്ഷം കേസ്സിന്റെ സ്വഭാവം കൂടുതല്‍ ഗൗരവമായ മാനങ്ങള്‍ കൈക്കൊള്ളും. അത്തരമൊരു സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് കേസ്സില്‍ 'മാപ്പുസാക്ഷിയുടെ' പങ്ക് വഹിക്കേണ്ടി വരുന്ന സാഹചര്യമാവും ഉരുത്തിരിയുക.
2019-മെയ് 17-ാം തീയതിയാണ് ലണ്ടന്‍ സ്‌റ്റോക് എക്‌സചേഞ്ചില്‍ ലിസ്റ്റു ചെയ്ത മസാല ബോണ്ടിലൂടെ കിഫ്ബി 2,150 കോടി രൂപ സമാഹരിച്ചത്. കാനദയിലെ ക്യൂബെക്കില്‍ ആസ്ഥാനമുള്ള സിപിഡിക്യു എന്ന പെന്‍ശന്‍ ഫണ്ടാണ് മസാല ബോണ്ടില്‍ നിക്ഷേപിച്ചത്. ഈ വിധത്തില്‍ ഫണ്ട് സ്വരൂപിക്കുവാന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശമില്ലെന്നും അത് ഫെമ നിയമത്തിന്റെ ലംഘനം ആണെന്നുമാണ് ഇഡി-യുടെ കണ്ടെത്തല്‍. 'ഞആക, ടഋആക എന്നിവയുടെ മാര്‍ഗനിര്‍ദ്ദേശങ്ങളുനസരിച്ചാണ് ഗകഎഎആ ബോണ്ടുകള്‍ ഇറക്കുന്നത്. അല്ലാതെ ആരില്‍ നിന്നും നിക്ഷേപം സ്വീകരിക്കുകയല്ല ചെയ്യുന്നത്' ഇഡി-യുടെ നടപടിയെ വിമര്‍ശിച്ചു മന്ത്രി ഐസക് ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കിഫ്ബിയെ സംസ്ഥാന സര്‍ക്കരുമായി തുലനം ചെയ്യാനാവില്ലെന്നും കിഫ്ബി റിസര്‍വ് ബാങ്കിന്റെ മാര്‍ഗ നിര്‍ദ്ദേശ പ്രകാരമുള്ള ബോഡി കോര്‍പറേറ്റ് സ്ഥാപനമാണെന്നും അത്തരം സ്ഥാപനങ്ങള്‍ വിദേശവിപണയില്‍ നിന്നും പണം സമാഹരിക്കുന്നത് ഫെമയുടെ ലംഘനമല്ലെന്നും ഐസക് വ്യക്തമാക്കുന്നു. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതതമായ ബോഡി കോര്‍പറേറ്റ് അല്ല കിഫ്ബിയെന്നും സംസ്ഥാന ധനമന്ത്രി അങ്ങനെ അവകാശപ്പെട്ടതുകൊണ്ടു മാത്രം കിഫ്ബി അങ്ങനെ ആവില്ലെന്നും വിമര്‍ശകര്‍ പറയുന്നു. കിഫ്ബിയുടെ നിയമപരമായ അസ്തിത്വത്തിന്റെ അവസ്ഥ എന്തായാലും വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏറ്റവും ചൂടേറിയ പ്രചാരണ വിഷയങ്ങളില്‍ ഒന്നായി കിഫ്ബി മാറുമെന്ന കാര്യം ഉറപ്പാണ്.
.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it