മെഡിക്കല്‍ എമര്‍ജന്‍സിക്ക് ഹെലികോപ്റ്റര്‍; സേവനം ഉടന്‍ ആരംഭിക്കും

രാജ്യത്ത് ഹെലികോപ്റ്റര്‍ എമര്‍ജന്‍സി മെഡിക്കല്‍ സേവനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഒരു ദേശീയ പദ്ധതി തയ്യാറാക്കുമെന്നും അതിനുള്ള പൈലറ്റ് പ്രോജക്റ്റ് എയിംസ് ഋഷികേശില്‍ ഉടന്‍ ആരംഭിക്കുമെന്നും സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.

പൈലറ്റ് പ്രോജക്ടായ 'സഞ്ജീവനി'യുടെ കീഴില്‍, എയിംസ് ഋഷികേശില്‍ അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ നല്‍കുന്നതിനായി അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഒരു ഹെലികോപ്റ്റര്‍ വിന്യസിക്കുമെന്ന് സിന്ധ്യ വ്യക്തമാക്കി.
ഹെലികോപ്റ്ററിന് 20 മിനിറ്റില്‍ 150 കിലോമീറ്റര്‍ ചുറ്റളവില്‍ സര്‍വീസ് കവറുണ്ട്.
. ദേശീയ നയം രൂപീകരിക്കുന്നതിന് ഈ പദ്ധതി സര്‍ക്കാരിനെ സഹായിക്കുമെന്ന് ശ്രീനഗറില്‍ നടന്ന നാലാമത് ഹെലി-ഇന്ത്യ ഉച്ചകോടിയില്‍ സംസാരിക്കവെയാണ് മന്ത്രി വിശദീകരിച്ചത്.
ഇതിനായി ആവാസവ്യവസ്ഥ ക്രമീകരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനായി മൂന്ന് ഹെലികോപ്റ്റര്‍ ഇടനാഴികള്‍ -- മുംബൈ-പുണെ, അഹമ്മദാബാദ്-ഗാന്ധിനഗര്‍, ഷംഷാബാദ്-ബേഗംപേട്ട് എന്നിവ സൃഷ്ടിക്കുകയും പുതിയ ഐഎഫ്ആര്‍ ഇടനാഴികള്‍ ആസൂത്രണം ചെയ്യുകയും ചെയ്യുകയാണ്.
ഹെലികോപ്റ്ററുകളുടെ പ്രവര്‍ത്തനത്തിനായി 'ഫ്രാക്ഷണല്‍ ഓണര്‍ഷിപ്പ്' എന്ന പുതിയ സംരംഭത്തിനാണ് തുടക്കമിട്ടത്. ഇതിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അനാച്ഛാദനം ചെയ്തു, ഇതിന് കീഴില്‍ ഒന്നിലധികം ഉടമകള്‍ വിമാനം ഏറ്റെടുക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമുള്ള ചെലവ് പങ്കിടുകയും നിശ്ചിത എണ്ണം റെന്റഡ് ആയി ഉപയോഗപ്പെടുത്തുന്ന രീതിയോ സജ്ജമാക്കും.


Related Articles
Next Story
Videos
Share it