Begin typing your search above and press return to search.
ഇ.പി.എഫ് പെൻഷൻ പദ്ധതിയിൽ മാറ്റം വരുന്നു; മിനിമം പെൻഷൻ ഉയർത്തുമോ?
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്) പെൻഷൻ പദ്ധതിയിൽ വിപുലമായ മാറ്റം വരുന്നതായി റിപ്പോർട്ടുകൾ. മിനിമം പെൻഷൻ വർധിപ്പിക്കുക, വിരമിക്കുമ്പോൾ പെൻഷൻ നിധിയിൽ നിന്ന് ഭാഗികമായി തുക പിൻവലിക്കാൻ അനുവദിക്കുക തുടങ്ങി സമഗ്രമായ പരിഷ്കരണത്തിനാണ് കേന്ദ്രസർക്കാർ ഒരുങ്ങുന്നത്.
അടിസ്ഥാന ശമ്പളത്തിന്റെ ഉയർന്ന പരിധിയായി 15,000 രൂപയാണ് ഇപ്പോൾ പെൻഷൻ ഫണ്ട് വിഹിതം കണക്കാക്കുന്നതിന് അടിസ്ഥാനമാക്കുന്നത്. ഇത് വർധിപ്പിച്ചേക്കും. പ്രതിമാസ പെൻഷൻ തുക 10,000 രൂപയായി ഉയർത്തുകയെന്ന നിർദേശം സജീവമായി പരിഗണിക്കുന്നുണ്ട്. മിനിമം പി.എഫ് പെൻഷൻ ഇപ്പോൾ 1,000 രൂപയാണ്. ഇത് ഉയർത്തുകയാണ് മറ്റൊരു പരിഗണന വിഷയം. വിവാഹം, മക്കളുടെ വിദ്യാഭ്യാസം തുടങ്ങിയവക്ക് പി.എഫിൽ നിന്ന് തുക പിൻവലിക്കുന്ന നടപടിക്രമം ലളിതമാക്കും. അതേസമയം, പുതിയ മാറ്റങ്ങൾ എന്തൊക്കെയെന്ന്‍ വ്യക്തമായി ബോധ്യപ്പെട്ട ശേഷം നിലപാട് സ്വീകരിക്കാനാണ് വിവിധ തൊഴിലാളി സംഘടനകളുടെ തീരുമാനം.
Next Story
Videos