എറണാകുളത്തെ അക്ഷയ കേന്ദ്രത്തിന് ദേശീയ ബഹുമതി

എറണാകുളം പാലാരിവട്ടത്തുള്ള അക്ഷയ കേന്ദ്രത്തിന് കേന്ദ്ര സര്‍ക്കാര്‍ ബഹുമതി. പൊതു സേവന കേന്ദ്രം വഴി നല്‍കുന്ന ഇ-ഡിസ്ട്രിക്ട് സേവനങ്ങള്‍ക്ക് കീഴിലുള്ള സേവനങ്ങളിലെ മികവിനാണിത്. സിനി ജോര്‍ജാണ് ഈ അക്ഷയ കേന്ദ്രത്തിന്റെ സാരഥി. ഈ കേന്ദ്രം വഴി 2022-23ല്‍ 2,224 പാസ്‌പോര്‍ട്ട് അപേക്ഷകള്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു. ന്യൂ ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ഇലക്ട്രോണിക്‌സ്, വിവര സാങ്കേതിക വകുപ്പ് സെക്രട്ടറി അല്‍ക്കേഷ് കുമാര്‍ ശര്‍മ പുരസ്‌കാരം സമ്മാനിച്ചു. സംസ്ഥാനത്തെ മികച്ച മൂന്ന് അക്ഷയ കേന്ദ്രങ്ങളിലൊന്നായും നേരത്തേ ഈ കേന്ദ്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it