Begin typing your search above and press return to search.
സംസ്ഥാനത്ത് 40 അത്യാധുനിക ഇലക്ട്രിക് സൂപ്പര്‍ ചാര്‍ജറുകള്‍ സ്ഥാപിക്കാന്‍ ഫ്‌ളാഷ്ചാര്‍ജ്
തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഫ്‌ളാഷ്ചാര്‍ജ് എനര്‍ജി സൊല്യൂഷന്‍സ് കേരളത്തില്‍ 40 അത്യാധുനിക ഇലക്ട്രിക് സൂപ്പര്‍ചാര്‍ജറുകള്‍ സ്ഥാപിക്കും. 180 കിലോവാട്ട് ശേഷിയുള്ള അതിവേഗ ചാര്‍ജറുകളാണ് വരുന്നത്. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചാര്‍ജ്‌മോഡുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
കേരളത്തിലുടനീളം നഗര-ഗ്രാമ വ്യത്യാസങ്ങളില്ലാതെ ചാര്‍ജിംഗ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2 മെഗാവാട്ട് വരെ പുനരുപയോഗ സാധ്യതയുള്ള ഊര്‍ജം പ്രയോജനപ്പെടുത്താനാണ് നീക്കം. ഇതിനായി ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ സോളാര്‍ അധിഷ്ടിത സംവിധാനവും ഉള്‍ക്കൊള്ളിക്കും.
വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് ആവശ്യത്തിന് സംവിധാനങ്ങളില്ലാത്തതും അതിവേഗ ചാര്‍ജറുകളുടെ അഭാവവും പരിഹരിക്കാനാണ് ഈ സഹകരണത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഫ്‌ളാഷ്ചാര്‍ജ് സി.ഇ.ഒ രാജേഷ് നായര്‍ പറഞ്ഞു. ഫ്‌ളാഷ്ചാര്‍ജുമായുള്ള സഹകരണം തങ്ങളുടെ ലക്ഷ്യങ്ങളുമായി ഒത്തുപോകുന്നതാണെന്ന് ചാര്‍ജ്‌മോഡിന്റെ സഹസ്ഥാപകനും സിഇഒയുമായ എം. രാമനുണ്ണി വ്യക്തമാക്കി.
Next Story
Videos