ഇന്ന് നിങ്ങള്‍ അറിയേണ്ട 5 പ്രധാന വാര്‍ത്തകള്‍; സെപ്റ്റംബര്‍ 6

1. ഫ്‌ളെക്‌സ്‌ നിരോധനം; സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ ഇല്ല

ഫ്‌ളെക്‌സ്‌ നിരോധിച്ചു കൊണ്ടുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തില്ല. നിരോധന ഉത്തരവ് മൂലം ഫ്‌ളെക്‌സ്‌ വ്യവസായത്തിന് 1, 086 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നു കാണിച്ച് പി. പി ഔസേപ്പച്ചനും മറ്റും സമര്‍പ്പിച്ച ഹര്‍ജിയാണ് സ്റ്റേ ലഭിക്കാതെ പോയത്.

2. ഹെല്‍മെറ്റ് വച്ചില്ലെങ്കില്‍ മൂന്ന് മാസം ലൈസന്‍സ് കട്ട്

ഹെല്‍മെറ്റ് ധരിക്കാതെ വാഹനമോടിച്ചാല്‍ 1000 രൂപ പിഴ മാത്രമല്ല മൂന്ന് മാസത്തേക്ക് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്നും കേന്ദ്ര ഗതാഗത മന്ത്രാലയം. പിന്നിലിരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി.

3. നേരിട്ടുള്ള വിദേശ നിക്ഷേപം; ഇത്തവണ എത്തിയത് 1633 കോടി ഡോളര്‍

ഏപ്രില്‍ - ജൂണ്‍ ത്രൈമാസത്തില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം മുന്‍കൊല്ലം ഇതേ കാലത്തേക്കാള്‍ 28% ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍. 1633 കോടി ഡോളര്‍ ആണ് ഇത്തവണ എത്തിയത്.

4. റഷ്യയ്ക്ക് ഇന്ത്യയുടെ 100 കോടി യുഎസ് ഡോളര്‍ വായ്പ

റഷ്യയുടെ കിഴക്കന്‍ പ്രദേശങ്ങളുടെ വികസനത്തിനായി 100 കോടി യുഎസ് ഡോളര്‍ (7150 കോടി രൂപയോളം) ഇന്ത്യ വായ്പ നല്‍കും. ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറത്തിന്റെ അഞ്ചാം സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ സഹായ വാഗ്ദാനം നല്‍കിയത്.

5. കിഫ്ബി ഓട്ടോലാബ് പ്രവര്‍ത്തനം ആരംഭിച്ചു

കേരളത്തിന്റെ അടിസ്ഥാനസൗകര്യമേഖലയില്‍ നൂതനമായ ആശയങ്ങളുടെ പ്രാരംഭ ഘട്ടമെന്നനിലയില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിന്റെ (കിഫ്ബി) മൊബൈല്‍ ക്വാളിറ്റി മാനേജ്‌മെന്റ് യൂണിറ്റ് അഥവാ ഓട്ടോലാബ് പ്രവര്‍ത്തനം ആരംഭിച്ചു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it