ഇന്ത്യയിലെ ഏറ്റവും സമ്പന്നന്‍ ആര്? ഫോബ്‌സ് ഇന്ത്യ റിച്ച് ലിസ്റ്റ് 2018 പുറത്തുവിട്ടു

രൂപയുടെ മൂല്യം ഇടിവും ക്രൂഡ് ഓയ്ല്‍ വിലക്കയറ്റവും സാമ്പത്തികമേഖലയിലെ പ്രശ്‌നങ്ങളും തുടരുമ്പോഴും ഫോബ്‌സിന്റെ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിലുള്ളവരുടെ മൊത്തത്തിലുള്ള ആസ്തി 492 ബില്യണ്‍ ഡോളര്‍ ആയി ഉയര്‍ന്നു.

മുകേഷ് അംബാനി തന്നെയാണ് ഇത്തവണയും ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. പട്ടികയിലുള്ള മറ്റുള്ളവരെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ് ഇദ്ദേഹം.

ഫോബ്‌സ് ഇന്ത്യ റിച്ച് ലിസ്റ്റ് 2018ലെ ആദ്യ പത്ത് സ്ഥാനക്കാര്‍.

1. മുകേഷ് അംബാനി

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ മുകേഷ് അംബാനിയുടെ ആസ്തി 47.3 ബില്യണ്‍ ഡോളറാണ്.

2. അസിം പ്രേംജി

രണ്ടാം സ്ഥാനം വിപ്രോയുടെ ചെയര്‍മാനായ അസിം പ്രേംജിക്ക് ആണെങ്കിലും അദ്ദേഹത്തിന്റെ ആസ്തി മുകേഷ് അംബാനിയുടെ ആസ്തിയെക്കാള്‍ പകുതിയിലും താഴെയാണ്. 21 ബില്യണ്‍ ഡോളറാണ് പ്രേംജിയുടെ ആസ്തി.

3. ലക്ഷ്മി മിത്തല്‍

ആഴ്‌സിലര്‍ മിത്തലിന്റെ ചെയര്‍മാനും സി.ഇ.ഒയുമായ ലക്ഷ്മി മിത്തലിന്റെ ആസ്തി 18.3 ബില്യണ്‍ ഡോളറാണ്.

4. ഹിന്ദുജ ബ്രദേഴ്‌സ്

തൊട്ടുപിന്നാലെ ഹിന്ദുജ ഗ്രൂപ്പുമുണ്ട്. ഹിന്ദുജ ഗ്രൂപ്പിന്റെ സാരഥികളായ ഹിന്ദുജ സഹോദരന്മാരുടെ ആസ്തി 18 ബില്യണ്‍ ഡോളറാണ്.

5. പാലോണ്‍ജി മിസ്ട്രി

ഷപൂര്‍ജി പാലോണ്‍ജി ഗ്രൂപ്പിന്റെ സാരഥിതായ പാലോണ്‍ജി മിസ്ട്രിയാണ് അഞ്ചാം സ്ഥാനത്ത്. ഇദ്ദേഹത്തിന്റെ ആസ്തി 15.7 ബില്യണ്‍ ഡോളറാണ്.

6. ശിവ നാടാര്‍

ആറാം സ്ഥാനത്തെത്തിയിരിക്കുന്ന എച്ച്‌സിഎല്‍ എന്റര്‍പ്രൈസിന്റെ ചെയര്‍മാനായ ശിവ് നാടാരുടെ ആസ്തി 14.6 ബില്യണ്‍ ഡോളറാണ്.

7. ഗോദ്‌റേജ് കുടുംബം

ഗോദ്‌റേജ് ഗ്രൂപ്പിനെ നയിക്കുന്ന ഗോദ്‌റെജ് കുടുംബമാണ് ഏഴാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 14 ബില്യണ്‍ ഡോളറാണ് ആസ്തി.

8. ദിലീപ് സാങ്‌വി

സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്റ്ററുമായ ദിലീപ് സാങ്‌വി എട്ടാം സ്ഥാനത്താണ് ഉള്ളത്. ഇദ്ദേഹത്തിന്റെ ആസ്തി 12.6 ബില്യണ്‍ ഡോളറാണ്.

9. കുമാര്‍മംഗലം ബിര്‍ള

ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ചെയര്‍മാനായ കുമാര്‍ ബിര്‍ള 12.5 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി ഒമ്പതാം സ്ഥാനത്താണ്.

10. ഗൗതം അദാനി

പത്താം സ്ഥാനത്ത് എത്തിയിരിക്കുന്ന അദാനി ഗ്രൂപ്പിന്റെ ചെയര്‍മാനായ ഗൗതം അദാനിയുടെ ആസ്തി 11.9 ഡോളറാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it