പെട്രോള്‍,ഡീസല്‍ വില 13-ാം ദിവസവും കൂട്ടി; 56, 60 പൈസ വീതം

ഇതുവരെയുള്ള വര്‍ദ്ധന 7 രൂപയിലേറെ

fuel-price-hike-continues
-Ad-

കോവിഡ് ആഘാതത്തിനിടയില്‍ സാധാരണക്കാരുടെ സാമ്പത്തിക ക്‌ളേശത്തിന് ആക്കം കൂട്ടി രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും വര്‍ദ്ധിപ്പിച്ചു. തുടര്‍ച്ചയായ പതിമൂന്നാം ദിനം പെട്രോള്‍ ലിറ്ററിന് 56 പൈസയും ഡീസല്‍ ലിറ്ററിന് 60 പൈസയുമാണ് കൂട്ടിയത്.

കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 78.53 രൂപയും, ഡീസല്‍ ലിറ്ററിന് 72.97രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ പതിമൂന്ന് ദിവസത്തിനിടെ ഒരു ലിറ്റര്‍ ഡീസലിന് ഏഴ് രൂപ 28 പൈസയും, ഒരു ലിറ്റര്‍ പെട്രോളിന് ഏഴ് രൂപ ഒന്‍പത് പൈസയുമാണ് വര്‍ദ്ധിച്ചത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

-Ad-

LEAVE A REPLY

Please enter your comment!
Please enter your name here