രാജ്യത്ത് നാലാം ദിനവും ഇന്ധനവില വര്‍ധന

രാജ്യത്ത് തുടര്‍ച്ചയായി നാലാം ദിനവും ഇന്ധനവില വര്‍ധിച്ചു. പെട്രോളിന് 28 പൈസയും ഡീസലിന് 33 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. സംസ്ഥാനത്ത് തിരുവനന്തപരുത്ത് പെട്രോളിന് 93.25 രൂപയും ഡീസലിന് 87.90 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 91.37 രൂപയും ഡീസലിന് 86.14 രൂപയുമാണ് വില.

ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോളിന് 28 പൈസയും ഡീസലിന് 31 പൈസയുമാണ് വര്‍ധിച്ചത്. ഇവിടെ പെട്രോള്‍ വില 91.27 രൂപയും ഡീസല്‍ വില 81.73 രൂപയുമായി. അതേസമയം രാജസ്ഥാനിലെ ശ്രീഗംഗാനഗര്‍ ജില്ലയിലാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വില. ഇവിടെ പെട്രോളിന് 102.15 രൂപയാണ് ഇന്നത്തെ വില.
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെയാണ് ഇന്ധനവില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. നാല് ദിവസം കൊണ്ട് ഒരു രൂപയോളമാണ് പെട്രോളിനും ഡീസലിനും വില വര്‍ധിച്ചത്.



Related Articles
Next Story
Videos
Share it