പിടിവിട്ട് കുതിച്ച് സ്വര്‍ണം! 28 മണിക്കൂറില്‍ റെക്കോഡ് കുതിപ്പ്, കേരളത്തിലും റെക്കോഡിന് തൊട്ടരികെ

യു.എസ് ഫെഡ് രണ്ടു മാസത്തിനകം പലിശ കുറച്ചു തുടങ്ങും എന്ന് ഉറപ്പായതോടെ സ്വര്‍ണം റെക്കോഡുകള്‍ തകര്‍ത്തു കുതിക്കുന്നു. ലോക വിപണിയില്‍ കഴിഞ്ഞ 28 മണിക്കൂറിനുള്ളില്‍ സ്വര്‍ണം രണ്ടര ശതമാനത്തോളം ഉയര്‍ന്നു. ഔണ്‍സിന് 2422 ഡോളറില്‍ നിന്ന് 2481 ഡോളറിലേക്ക് സ്വര്‍ണവില ഉയര്‍ന്നു. 59 ഡോളറിന്റെ വര്‍ധന. മേയ് 20 ലെ റെക്കോഡ് ബഹുദൂരം പിന്നിലാക്കിയാണു മഞ്ഞലോഹത്തിന്റെ കുതിപ്പ്.
അന്താരാഷ്ട്ര വിലപ്പൊക്കത്തിനൊപ്പം കേരളത്തിലും സ്വര്‍ണം കുതിച്ചു. ഗ്രാമിന് 90 രൂപ വര്‍ധിച്ച് 6,875 രൂപയിലും പവന് 720 രൂപ വര്‍ധിച്ച് 55,000 രൂപയിലുമാണ് വ്യാപാരം. കഴിഞ്ഞ മേയ് 20 ന് രേഖപ്പെടുത്തിയ റെക്കോഡ് സ്വര്‍ണവിലയുമായി വെറും 120 രൂപ മാത്രം അകലത്തിലാണ് ഇന്ന് സ്വര്‍ണ വില. വരും ദിവസങ്ങളില്‍ തന്നെ കേരളത്തില്‍ പുതിയ റെക്കോഡിലേക്ക് സ്വര്‍ണം കുതിക്കുമെന്നാണ് വിലയിരുത്തലുകള്‍.
ഇന്നലെ സ്വര്‍ണം പവന് 280 രൂപകൂടിയിരുന്നു. രണ്ട് ദിവസം കൊണ്ട് 1,000 രൂപയുടെ വര്‍ധനയാണ് വിലയിലുണ്ടായിരിക്കുന്നത്.
വില ഇനിയും കയറും എന്നാണ് സൂചന. ഫെഡ് പലിശ കുറയ്ക്കുമ്പോള്‍ കുറേ ധനകാര്യനിക്ഷേപങ്ങള്‍ സ്വര്‍ണത്തിലേക്കു മാറും എന്നതാണു സ്വര്‍ണവിലയെ കയറ്റുന്നത്. കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണശേഖരം വര്‍ധിപ്പിക്കുന്നതും സ്വര്‍ണക്കയറ്റത്തിനു പിന്നിലുണ്ട്.
T C Mathew
T C Mathew  
Related Articles
Next Story
Videos
Share it