2025ലെ പൊതു അവധികളില്‍ 18ഉം പ്രവൃത്തി ദിനങ്ങളില്‍

കേരള സര്‍ക്കാര്‍ 2025ലെ പൊതു അവധികള്‍ പ്രഖ്യാപിച്ചപ്പോള്‍ ആകെയുള്ള 24ല്‍ 18ഉം പ്രവൃത്തി ദിവസങ്ങളില്‍. അവധികളില്‍ ആറെണ്ണം ഞായറാഴ്ചയാണ്. ഈസ്റ്ററിനു പുറമെ റിപ്പബ്ലിക് ദിനം, മുഹറം, നാലാം ഓണം, ശ്രീകൃഷ്ണ ജയന്തി, ശ്രീനാരായണ ഗുരു ജയന്തി എന്നീ അവധികള്‍ ഞായറാഴ്ചയാണ്. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരമുള്ളവയാണ് 18 അവധികള്‍. മൂന്ന് നിയന്ത്രിത അവധിയുമുണ്ട്.

പൊതുഅവധികള്‍

മന്നം ജയന്തി- ജനുവരി 02
റിപ്പബ്ലിക് ദിനം- ജനുവരി 26
മഹാശിവരാത്രി- ഫെബ്രുവരി 26
റംസാന്‍- മാര്‍ച്ച് 31
വിഷു/അംബേദ്കര്‍ ജയന്തി- ഏപ്രില്‍ 14
പെസഹാ വ്യാഴം- ഏപ്രില്‍ 17
ദുഃഖവെള്ളി- ഏപ്രില്‍ 18
ഈസ്റ്റര്‍- ഏപ്രില്‍ 20
മെയ്ദിനം- മെയ് 01
ബക്രീദ്- ജൂണ്‍ 06
മുഹറം-ജൂലൈ 06
കര്‍ക്കിടക വാവ്- ജൂലൈ 24
സ്വാതന്ത്ര്യദിനം- ആഗസ്ത് 15
അയ്യങ്കാളി ജയന്തി- ആഗസ്ത് 28
ഒന്നാം ഓണം- സെപ്തംബര്‍ 04
തിരുവോണം- സെപ്തംബര്‍ 05
മൂന്നാം ഓണം- സെപ്തംബര്‍ 06
നാലാം ഓണം-സെപ്തംബര്‍ 07
ശ്രീകൃഷ്ണ ജയന്തി- സെപ്തംബര്‍ 14
ശ്രീനാരായണ ഗുരു ജയന്തി-സെപ്തംബര്‍ 21
മഹാനവമി- ഒക്ടോബര്‍ 01
വിജയദശമി/ഗാന്ധിജയന്തി- ഒക്ടോബര്‍ രണ്ട്
ദീപാവലി- ഒക്ടോബര്‍ 20
ക്രിസ്മസ്- ഡിസംബര്‍ 25.
അയ്യാ വൈകുണ്ഡ സ്വാമി ജയന്തി-മാര്‍ച്ച് നാല്, ആവണി അവിട്ടം-ആഗസ്ത് ഒമ്പത്, വിശ്വകര്‍മദിനം-സെപ്തംബര്‍ 17 എന്നിവ നിയന്ത്രിത അവധി ദിവസങ്ങളാണ്. പൊതുഅവധികളില്‍ മഹാശിവരാത്രി, റംസാന്‍, വിഷു/അംബേദ്കര്‍ ജയന്തി, ദുഃഖവെള്ളി, മെയ്ദിനം, ബക്രീദ്, സ്വാതന്ത്ര്യദിനം, ഒന്നാം ഓണം, തിരുവോണം, മഹാനവമി, വിജയദശമി/ഗാന്ധിജയന്തി, ദീപാവലി, ക്രിസ്മസ് എന്നിവയും കണക്കെടുപ്പ് ദിവസമായ ഏപ്രില്‍ ഒന്നുമാണ് നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്സ് ആക്ട് പ്രകാരം ബാങ്കുകള്‍ക്ക് അടക്കം അവധിയുള്ള ദിവസങ്ങള്‍. 2025 മാര്‍ച്ച് 14 (വെള്ളിയാഴ്ച) ഹോളിദിനത്തില്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിയ്ക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുളള സംസ്ഥാനസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പ്രാദേശികാവധിയും അനുവദിക്കും.
ഞായറാഴ്ചത്തെ അവധികളായ റിപ്പബ്ലിക് ദിനം, ഈസ്റ്റര്‍, ശ്രീനാരായണ ഗുരു ജയന്തി, ശ്രീനാരായണ ഗുരു സമാധി എന്നിവ ഉള്‍പ്പെടെ നാലെണ്ണം നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്സ് ആക്ട് പ്രകാരമുള്ള അവധികളാണ്. തൊഴില്‍ നിയമം- ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്‌സ് ആക്ട്സ്, കേരള ഷോപ്പ്‌സ് ആന്‍ഡ് കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ക്ക് 1958ലെ കേരള ഇന്‍ഡസ്ട്രിയല്‍ എസ്റ്റാബ്ലിഷ്‌മെന്റ് (നാഷണല്‍ ആന്‍ഡ് ഫെസ്റ്റിവല്‍ ഹോളിഡേയ്സ്) നിയമത്തിന്റെ കീഴില്‍ വരുന്ന അവധികള്‍ മാത്രമാണ് ബാധകം.
Related Articles
Next Story
Videos
Share it