Begin typing your search above and press return to search.
ഹരിയാനയില്‍ ഞെട്ടി കോണ്‍ഗ്രസ്, ജമ്മു കഷ്മീരില്‍ ഇന്ത്യ സഖ്യം; നിയമസഭ തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച്
ജമ്മു കഷ്മീര്‍, ഹരിയാന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ വോട്ടെണ്ണല്‍ നാടകീയ ഫോട്ടോഫിനിഷിലേക്ക്. ഹരിയാനയില്‍ എല്ലാ എക്‌സിറ്റ് പോളുകളെയും ഞെട്ടിച്ച് ബി.ജെ.പി ലീഡ് നേടുന്നു. അവസാനം വിവരം കിട്ടുമ്പോള്‍ ബി.ജെ.പി 48 സീറ്റിലും കോണ്‍ഗ്രസ് 35 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. മിക്ക സീറ്റുകളിലും പകുതിയില്‍ താഴെ വോട്ടുകള്‍ മാത്രമാണ് എണ്ണിയിരിക്കുന്നത്.
തുടക്കത്തില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റം നടത്തിയ ശേഷമായിരുന്നു ബി.ജെ.പിയുടെ തിരിച്ചുവരവ്. 72 സീറ്റ് വരെ ഒരുഘട്ടത്തില്‍ കോണ്‍ഗ്രസ് ലീഡ് നേടിയിരുന്നു. ഹരിയാനയില്‍ ആറോളം സ്വതന്ത്രരും മുന്നിലുണ്ട്. ഇതില്‍ ഭൂരിപക്ഷവും ബി.ജെ.പി പശ്ചാത്തലമുള്ളവരാണ്. അധികാരം പിടിക്കാനായാല്‍ ബി.ജെ.പിക്ക് ഇത്തവണ ഹാട്രിക്ക് തികയ്ക്കാനാകും. ഹരിയാനയില്‍ ഒരു പാര്‍ട്ടിയും ഇതുവരെ തുടര്‍ച്ചയായി മൂന്നുതവണ ഭരണത്തിലെത്തിയിട്ടില്ല.
കഷ്മീരില്‍ നാഷ്ണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യം
ജമ്മുവില്‍ പരമാവധി സീറ്റുകള്‍ നേടുകയെന്നതായിരുന്നു ബി.ജെ.പി തന്ത്രം. മുസ്ലീം ഭൂരിപക്ഷ കഷ്മീരില്‍ സ്വതന്ത്രര്‍ പിടിക്കുന്ന വോട്ടുകളുടെ ബലത്തില്‍ കുറച്ചു സീറ്റുകള്‍ നേടാമെന്ന ബി.ജെ.പി മോഹം ജമ്മു കാഷ്മീരില്‍ ഫലിച്ചില്ല. 90 സീറ്റുകളില്‍ ഇന്ത്യ സഖ്യം 51 സീറ്റുകളിലാണ് മുന്നിലുള്ളത്. ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള നാഷണല്‍ കോണ്‍ഫറന്‍സിന് 40ലേറെ സീറ്റുകളില്‍ ലീഡുണ്ട്. കോണ്‍ഗ്രസ് 10 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. ബി.ജെ.പി 25 സീറ്റിലും.
Next Story
Videos