പാമോയിലിനും മറ്റും ഇറക്കുമതി തീരുവ കൂട്ടി; കേര കർഷകർക്ക് സമാശ്വാസം

കർഷകർക്ക് ഉപകാരപ്പെടുന്ന വിധം പാമോയിൽ, സൂര്യകാന്തി, സോയാബീൻ എണ്ണകളുടെ ഇറക്കുമതി തീരുവ വർധിപ്പിച്ച് കേന്ദ്രസർക്കാർ. നിരക്ക് വർധന ശനിയാഴ്ച പ്രാബല്യത്തിൽ. സംസ്കരിച്ചതും അല്ലാത്തതുമായ എണ്ണ ഇറക്കുമതിക്ക് തീരുവ വർധന ബാധകമാണ്. ഇന്ത്യയിലെ എണ്ണക്കുരുക്കൾക്ക് വിലയിടിയുന്ന സാഹചര്യം പരിഗണിച്ചാണ് ഇറക്കുമതി തീരുവ കൂട്ടിയത്. കേരളത്തിലെ നാളികേര കർഷകർക്കും ഇത് ഒരളവിൽ ആശ്വാസമാകും.
​സോയാബീൻ, സൂര്യകാന്തി, പാമോയിൽ എന്നിവയുടെ ഇറക്കുമതി ഇതുവരെ തീരുവ രഹിതമായിരുന്നു. എന്നാൽ ശനിയാഴ്ച മുതൽ 20 ശതമാനം അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി ഏർപ്പെടുത്തിയാണ് ധനകാര്യ മന്ത്രാലയത്തിന്റെ വിജ്ഞാപനം. സംസ്കരിച്ച എണ്ണകളുടെ കാര്യത്തിൽ തീരുവ 12.5 ശതമാനത്തിൽ നിന്ന് 32.5 ശതമാനമാക്കി. വിലക്കുറവിൽ പാമോയിൽ ഇന്ത്യയിൽ എത്തിക്കാനുള്ള അവസരമാണ് ഇതോടെ അടഞ്ഞത്. വിലക്കുറവു മൂലം ഇക്കൊല്ലം ആദ്യത്തെ ആറു മാസ കാലയളവിൽ പാമോയിൽ ഇറക്കുമതിയിൽ 30 ശതമാനം വർധനവാണ് ഉണ്ടായത്. സോയാബീൻ, പരുത്തി എന്നിവയുടെ ഇറക്കുമതിയിലാകട്ടെ 55 ശതമാനം വർധനവുണ്ടായി.

എണ്ണക്കുരുക്കൾക്ക് വലിയ ഡിമാന്റ്, പക്ഷേ കർഷകന് ദാരിദ്ര്യം

പുതിയ മാറ്റം വഴി അസംസ്കൃത എണ്ണകളുടെ ഇറക്കുമതി തീരുവ 27.5 ശതമാനവും സംസ്കരിച്ച എണ്ണകളുടേത് 37.5 ശതമാനവുമായിരിക്കും. നിലവിൽ ഇത് യഥാക്രമം 5.5 ശതമാനവും 13.75 ശതമാനവുമാണ്. എണ്ണക്കുരുക്കളുടെ കാര്യത്തിൽ 70 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ. വ്യാവസായിക ആവശ്യത്തിന് വൻതോതിൽ നടക്കുന്ന എണ്ണ ഇറക്കുമതി ഇന്ത്യൻ എണ്ണക്കുരുക്കളുടെയും ഭക്ഷ്യഎണ്ണയുടെയും വിലയിടിച്ച് കർഷകർ വലിയ പ്രതിസന്ധി നേരിടുകയാണ്.
Related Articles
Next Story
Videos
Share it