ഉരുക്ക് മാലിന്യത്തില്‍ നിന്ന് ആദ്യമായി റോഡ് നിര്‍മിച്ച് ഗുജറാത്ത്

ഇന്ത്യയിൽ ആദ്യമായി 6 വരി ഹൈവേ പൂർണമായും ഉരുക്ക് മാലിന്യങ്ങൾ കൊണ്ട് നിർമിച്ചു. ഗുജറാത്തിൽ സൂറത്തിൽ ഇതിൻ്റെ ഉൽഘാടനം കേന്ദ്ര ഉരുക്ക് മന്ത്രി രാം ചന്ദ്ര പ്രസാദ് സിംഗ് നിർവഹിച്ചു. തുറമുഖവും നഗരവും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണ് ഇങ്ങനെ നിർമ്മിക്കപ്പെട്ടത്.

ഉരുക്ക് വ്യവസായത്തിന്റെ സുസ്ഥിരതക്ക് ഉരുക്ക് നിർമാണത്തിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നതിലൂടെ സാധ്യമാകും. റോഡ് നിർമാണത്തിൽ പ്രകൃതി ദത്തമായ അഗ്രിഗേറ്ററുകൾക്ക് പകരം ഉരുക്ക് മാലിന്യങ്ങൾ (steel slag) ഉപയോഗപ്പെടുത്തുന്നത് റോഡ് നിർമാണ ചെലവ് കുറക്കാനും സഹായിക്കും.

കേന്ദ്ര റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കൗൺസിൽ ഫോർ ഇൻഡസ്ട്രിയൽ ആൻറ്റ് സയൻറ്റിഫിക്ക് റിസർച്ച്, ആർസിലോർ മിറ്റൽ എന്നിവർ സംയുക്തമായാണ് റോഡിന് അനുയോജ്യമായ സ്റ്റീൽ സ്ലാഗ് രൂപപ്പെടുത്തിയത്.

നിലവിൽ ഉരുക്ക് നിർമാണത്തിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ ഭൂമി നികത്താനാണ് ഉപയോഗിക്കുന്നത്. 2030-ാടെ ഉരുക്ക് മാലിന്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ അത് ഫലപ്രദമായി പ്രയോജനപ്പെടുത്താൻ പുതിയ സാങ്കേതിക വിദ്യയിലൂടെ സാധ്യമാകും. പ്രധാന മന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച വൃത്താകൃതിയിലുള്ള സമ്പദ്‌വ്യവസ്ഥ (circular economy) ചുവടുവയ്പുകളാണ് ഇത്തരം നൂതന പരീക്ഷണങ്ങൾ.


Related Articles
Next Story
Videos
Share it