ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാനവാര്‍ത്തകള്‍; നവംബര്‍ 12

ഇന്ത്യയുടെ വ്യാവസായിക ഉത്പാദന വളര്‍ച്ച (ഐ.ഐ.പി) സെപ്റ്റംബറില്‍ എട്ടു വര്‍ഷത്തെ ഏറ്റവും വലിയ താഴ്ചയായ നെഗറ്റീവ് 4.3 ശതമാനത്തിലേക്ക് തകര്‍ന്നടിഞ്ഞു; കൂടുതല്‍ പ്രധാനവാര്‍ത്തകള്‍ ചുരുക്കത്തില്‍

Punjab & Maharashtra Cooperative Bank Limited
Photo Credit:PMC Bank FB page
-Ad-
1. വ്യാവസായിക ഉത്പാദന വളര്‍ച്ച എട്ടു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

ഇന്ത്യയുടെ വ്യാവസായിക ഉത്പാദന വളര്‍ച്ച (ഐ.ഐ.പി) സെപ്റ്റംബറില്‍ എട്ടു വര്‍ഷത്തെ ഏറ്റവും വലിയ താഴ്ചയായ നെഗറ്റീവ് 4.3 ശതമാനത്തിലേക്ക് തകര്‍ന്നടിഞ്ഞു. 2011 ഒക്ടോബറിന് ശേഷം കുറിക്കുന്ന ഏറ്റവും മോശം വളര്‍ച്ചയാണിത്. ഓഗസ്റ്റില്‍ വളര്‍ച്ച, ഏഴു വര്‍ഷത്തെ താഴ്ചയായ നെഗറ്റീവ് 1.1 ശതമാനമായിരുന്നു. 2018 സെപ്തംബറില്‍ പോസിറ്റീവ് 4.6 ശതമാനമായിരുന്നു ഐ.ഐ.പി വളര്‍ച്ച.

2. സ്മാര്‍ട്‌ഫോണ്‍ വില്‍പന  ജൂലൈ-സെപ്റ്റംബറില്‍ 9.3 ശതമാനം ഉയര്‍ന്നു

ഇന്ത്യയില്‍ സ്മാര്‍ട്‌ഫോണ്‍ വില്പന നടപ്പുവര്‍ഷം ജൂലൈ-സെപ്റ്റംബറില്‍ 9.3 ശതമാനം ഉയര്‍ന്നു. 46.6 കോടി ഫോണുകളാണ് ഇക്കാലയളവില്‍ വിറ്റഴിഞ്ഞത്. ഇത് റെക്കാഡാണ്. ഇ-കൊമേഴ്സ് കമ്പനികള്‍ സംഘടിപ്പിച്ച വില്പന മേളകള്‍, പുതിയ ഫോണ്‍ ലോഞ്ചുകള്‍, വിലയിളവുകള്‍ എന്നിവയാണ് ഡിമാന്‍ഡ് കൂടാന്‍ സഹായകമായത്.

3. 22 മുതല്‍ സ്വകാര്യ ബസ് സമരമെന്ന് ഉടമകള്‍

സംസ്ഥാനത്ത് 22 മുതല്‍ സ്വകാര്യ ബസ്സുകള്‍ അനിശിചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോ – ഓഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. ഡീസല്‍ വിലയും  ദൈനംദിന ചെലവുകളും താങ്ങാനാവാത്തതിനാലാണ്  സമരത്തിലേക്ക് നീങ്ങുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.

-Ad-
4. കര്‍ഷക കടാശ്വാസം; അപേക്ഷ 15 വരെ

സംസ്ഥാനത്തെ കര്‍ഷക കടാശ്വാസ കമ്മിഷന്‍ മുഖേന അനുവദിക്കുന്ന കടാശ്വാസത്തിനുള്ള വ്യക്തിഗത അപേക്ഷ ഈ മാസം 15 വരെ നല്‍കാം. നിര്‍ദിഷ്ട സി ഫോമില്‍ പൂരിപ്പിച്ച അപേക്ഷയ്‌ക്കൊപ്പം വയ്‌ക്കേണ്ട രേഖകള്‍. പൂര്‍ണമായ രേഖകള്‍ മാത്രമേ സ്വീകരിക്കൂ.

5. പിഎംസി ബാങ്ക് കുംഭകോണം; രണ്ട് ഓഡിറ്റര്‍മാര്‍ അറസ്റ്റില്‍

മുംബൈയിലെ പിഎംസി ബാങ്ക് കുംഭകോണക്കേസില്‍ രണ്ട് ഓഡിറ്റര്‍മാരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. മലയാളിയായ മുന്‍ എം ഡി ജോയ് തോമസ് ആണ് അറസ്റ്റിലായവരില്‍ ഒരാള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here