നാണക്കേട്; ലോക പരിസ്ഥിതി സൂചികയില്‍ ഇന്ത്യയ്ക്ക് അവസാന റാങ്ക്

ലോക പരിസ്ഥിതി പ്രവൃത്തി സൂചികയില്‍ (Environment Performance Index-2022) ഏറ്റവും പിന്നിലേക്ക് പിന്തള്ളപ്പെട്ട് ഇന്ത്യ. 180-ാം റാങ്കുമായി പട്ടികയുടെ ഏറ്റവും അവസാനമാണ് പുതിയ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം. രാജ്യങ്ങളുടെ സുസ്ഥിരതയും പാരിസ്ഥിതിക ആരോഗ്യവും അളക്കുന്ന സംവിധാനമാണ് ലോക പരിസ്ഥിതി പ്രവൃത്തി സൂചിക. 18.9 പോയിന്റാണ് സൂചികയില്‍ ഇന്ത്യ നേടിയ പോയിന്റ്.

മ്യാന്‍മര്‍ (19.4), വിയറ്റ്നാം (20.1), ബംഗ്ലാദേശ് (23.1), പാകിസ്ഥാന്‍ (24.6) എന്നിവയാണ് ഇന്ത്യയക്ക് മുന്നിലുള്ള രാജ്യങ്ങള്‍. 2020ല്‍ 27.6 പോയിന്റുമായി പട്ടികയില്‍ 168ആം സ്ഥാനത്തായിരുന്നു ഇന്ത്യ. 77.90 പോയിന്റുമായി ഡെന്മാര്‍ക്ക് ആണ് സൂചികയില്‍ ഒന്നാമത്. യുകെ, ഫിന്‍ലന്‍ഡ് മാള്‍ട്ട, സ്വീഡന്‍ എന്നിവയാണ് ഡെന്മാര്‍ക്കിന് പിന്നിലായി രണ്ട് മുതല്‍ അഞ്ചുവരെയുള്ള സ്ഥാനങ്ങളില്‍.

ജൈവ വൈവിധ്യം, സംരക്ഷിത പ്രദേശങ്ങള്‍, ജീവജാലങ്ങളുടെ സംരക്ഷണം, വായു ഗുണനിലവാരം, കാലാവസ്ഥാ നയം, മാലിന്യ സംസ്‌കരണം, ഹരിതഗൃഹ വാതക ബഹിര്‍ഗമനം തുടങ്ങിയ നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് സൂചിക തയ്യാറാക്കുന്നത്.

പാരിസ്ഥിതിക വെല്ലുവിളികളെ ഏറ്റവും നന്നായി അഭിമുഖീകരിക്കുന്ന രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന സൂചനയാണ് പരിസ്ഥിതി പ്രവൃത്തി സൂചിക നല്‍കുന്നത്. പട്ടികയില്‍ യുഎസ് 2020ആം സ്ഥാനത്താണ് യുഎസ്. 160 ആണ് ചൈനയുടെ സ്ഥാനം. 2002 മുതലാണ് വേള്‍ഡ് എക്കണോമിക് ഫോറം ലോക പരിസ്ഥിതി പ്രവൃത്തി സൂചിക പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത്.

Related Articles

Next Story

Videos

Share it