

ധാതുനിക്ഷേപത്തിന്റെ സാധ്യത ഇന്ത്യന്‍ സമുദ്ര പരിധിയില്‍ ഉണ്ടായേക്കാമെന്ന കണ്ടെത്തല്‍ രാജ്യത്തിന് മുതല്‍ക്കൂട്ടായേക്കും. സമുദ്രാന്തര്‍ഭാഗത്ത് നടത്തിയ പര്യവേക്ഷണത്തിലാണ് രാജ്യത്തിന്റെ ഭാവി നിര്‍ണയിച്ചേക്കാവുന്ന കണ്ടെത്തല്‍. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യയുടെ കൈവശമുള്ള മേഖലയിലാണ് പര്യവേക്ഷണം നടത്തിയത്. കടലില്‍ 4,500 മീറ്റര്‍ വരെ താഴ്ച്ചയില്‍ നടത്തിയ പരിശോധനയിലാണ് ഹൈഡ്രോതെര്‍മല്‍ സള്‍ഫൈഡുകളുടെ ശേഖരം കണ്ടെത്താനായത്. ഇത്തരം സ്ഥലങ്ങളില്‍ ധാനുതിക്ഷേപം ധാരാളമുണ്ടാകുമെന്നതാണ് ഇപ്പോഴത്തെ പ്രതീക്ഷയുടെ അടിസ്ഥാനം.
സ്വര്‍ണം, വെള്ളി, കോപ്പര്‍ തുടങ്ങിയ വിലയേറിയ ലോഹധാതുക്കള്‍ കടലിനടിയില്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് പുതിയ കണ്ടെത്തല്‍ സൂചിപ്പിക്കുന്നത്. ഇത്തരം ധാതുക്കളുടെ വിപുലമായ സാന്നിധ്യം കണ്ടെത്താനായാല്‍ അത് രാജ്യത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമായി മാറും. ആഴക്കടലില്‍ നിന്ന് ഇത്തരം ധാതുക്കള്‍ ഖനനം ചെയ്യാനുള്ള സംവിധാനം നിലവില്‍ ഇന്ത്യയ്ക്കില്ല.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജി, നാഷണല്‍ സെന്റര്‍ ഫോര്‍ പോളാര്‍ ഓഷ്യന്‍ റിസര്‍ച്ച് എന്നീ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ധ സംഘമാണ് പര്യവേക്ഷണം നടത്തുന്നത്.
കടലിനടിയില്‍ വന്‍തോതിലുള്ള ധാതുശേഖരം ഉണ്ടെന്നാണ് വിശ്വാസം. പക്ഷേ ഇതു കണ്ടെത്താനും സംസ്‌കരിക്കാനുമുള്ള സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുത്തിരുന്നില്ല. പോളിമെറ്റാലിക് നൊഡ്യൂള്‍സ് പ്രകൃതി വാതകം തുടങ്ങിയ സമ്പത്തുകളുടെ കലവറയാണ് സമുദ്രാന്തര്‍ഭാഗം. ആറു കിലോമീറ്റര്‍ താഴ്ചയില്‍ ഖനനം നടത്തുന്ന സബ്‌മേഴ്‌സിബിള്‍ സാങ്കേതിക വിദ്യ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. 5.462 കിലോമീറ്റര്‍ ആഴത്തില്‍ മണ്ണ് പരിശോധന നടത്താനുള്ള സാങ്കേതികവിദ്യ നിലവില്‍ രാജ്യത്തിനുണ്ട്. നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിലെ ധാതുനിക്ഷേപത്തിന്റെ 10 ശതമാനം ഘനനം ചെയ്താല്‍ അടുത്ത നൂറു വര്‍ഷങ്ങളിലേക്കുള്ള ഇന്ത്യയുടെ ആവശ്യം നിറവേറ്റാനാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍കൈയെടുത്ത് 2018ലാണ് ഡീപ് ഓപ്ഷന്‍ മിഷന്‍ എന്ന പേരിലൊരു സമുദ്ര പര്യവേഷണ പദ്ധതി കൊണ്ടുവരുന്നത്. 8,206 കോടി രൂപ ഇതിനായി വകയിരുത്തുകയും ചെയ്തു. അഞ്ചുവര്‍ഷം കൊണ്ട് കടലിനടിയിലെ ധാതു, പ്രകൃതിവാതക സാന്നിധ്യം കണ്ടെത്തുകയും അത് ഖനനം ചെയ്യാനുള്ള പദ്ധതികള്‍ ആസുത്രണം ചെയ്യുകയുമാണ് മിഷന്റെ ലക്ഷ്യം.
Read DhanamOnline in English
Subscribe to Dhanam Magazine