നിങ്ങളുടെ ബിസിനസിലും കൊണ്ടുവരാം ഇന്നൊവേഷന്‍
നിലവിലുള്ള പ്രശ്‌നത്തിന് നൂതനമായ പരിഹാരം നല്‍കുന്നവരാണ് സംരംഭകര്‍. ഏതൊരു സംരംഭത്തിനും വിപണിയില്‍ മേല്‍ക്കൈ നേടാനും വേറിട്ട് നില്‍ക്കാനും ഇന്നൊവേഷന്‍ അനിവാര്യമാണ്. എങ്ങനെയാണ് ഇന്നൊവേഷന്‍ നടത്തുക? ഇതിലൂടെ എങ്ങനെയാണ് സംരംഭത്തെ വിജയത്തിലേക്ക് എത്തിക്കാനാവുക? ചെറുകിട ഇടത്തരം സംരംഭകരെ വലയ്ക്കുന്ന ചോദ്യങ്ങളാണിവ.
ധനം ബിസിനസ് മീഡിയ കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷനുമായി സഹകരിച്ച് കോഴിക്കോട് മലബാര്‍ പാലസില്‍ ഒക്ടോബര്‍ എട്ടിന് നടത്തുന്ന എംഎസ്എംഇ സമിറ്റില്‍ ബാംഗ്ലൂരിലെ ഇന്നൊവേഷന്‍ ബൈ ഡിസൈന്‍ എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും ചീഫ് ഇന്നൊവേറ്ററുമായ ഡോ. സുധീന്ദ്ര കൗശിക് ഈ വിഷയത്തെ കുറിച്ച് വിശദമായി പ്രഭാഷണം നടത്തും. ടെഡ്എക്‌സ് പ്രഭാഷകന്‍ കൂടിയാണ് ഡോ. സുധീന്ദ്ര കൗശിക്.
സംരംഭങ്ങളെ വളര്‍ത്താം പരിധിയില്ലാതെ
ചെറുകിട ഇടത്തരം സംരംഭങ്ങള്‍ വളര്‍ച്ചയുടെ കാര്യത്തില്‍ നേരിടുന്ന യഥാര്‍ത്ഥ തടസ്സങ്ങള്‍ പരിഹരിക്കാന്‍ ഉദ്ദേശിച്ചാണ് എംഎസ്എംഇ സമിറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കേരളത്തിലെ ഭൂരിഭാഗം എസ്എംഇകളും കുടുംബ ബിസിനസ് പശ്ചാത്തലത്തിലുള്ളവയാണ്. ഇവയുടെ സവിശേഷമായ സാഹചര്യങ്ങള്‍ വിശകലനം ചെയ്യുകയും അവയെ അടുത്ത തലത്തിലേക്ക് വളര്‍ത്താന്‍ വേണ്ട മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്ന പ്രഭാഷണവും പാനല്‍ ചര്‍ച്ചയും സമിറ്റിലുണ്ട്.
ചര്‍ച്ചകള്‍ നയിക്കാന്‍ പ്രഗത്ഭര്‍
ജ്യോതി ലാബ്‌സ് മുന്‍ ജോയ്ന്റ് എംഡിയും യുകെ & കോ സ്ഥാപകനും ഫിക്കി കര്‍ണാടക സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാനുമായ ഉല്ലാസ് കമ്മത്താണ് സമിറ്റിലെ മുഖ്യപ്രഭാഷകന്‍. ബിസിനസുകള്‍ അടുത്തതലത്തിലേക്ക് വളര്‍ത്തുന്നതിനുള്ള പ്രായോഗിക പാഠങ്ങളാണ്, പ്രത്യേകിച്ച് കുടുംബബിസിനസ് പശ്ചാത്തലത്തില്‍, ഉല്ലാസ് കമ്മത്ത വിശദീകരിക്കുക. അതിരുകളില്ലാതെ ബിസിനസ് വളര്‍ത്തുന്നതെങ്ങനെ എന്ന വിഷയത്തില്‍ എബിസി ഗ്രൂപ്പ് സ്ഥാപകനും എംഡിയുമായ മുഹമ്മദ് മദനി സംസാരിക്കും. എസ്എംഇ ലിസ്റ്റിംഗ്, ഫണ്ടിംഗ് എന്നിവയെ കുറിച്ച് കമ്പനി സെക്രട്ടറിയും ആഷിഖ് അസോസിയേറ്റ്‌സിന്റെ സ്ഥാപകനുമായ ആഷിഖ് എഎം പ്രഭാഷണം നടത്തും. ഡെന്റ്‌കെയര്‍ സ്ഥാപകനും എംഡിയുമായ ജോണ്‍ കുര്യാക്കോസ് തന്റെ സംരംഭക അനുഭവങ്ങളിലൂടെ ബിസിനസുകള്‍ എങ്ങനെ വളര്‍ത്താമെന്ന് വിശദീകരിക്കും. ഇവോള്‍വ് ബാക്ക് റിസോര്‍ട്ട് എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ജോസ് ടി രാമപുരം, ജയലക്ഷ്മി സില്‍ക്ക്‌സ് എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ സുജിത്ത് കമത്ത്, എളനാട് മില്‍ക്ക് സ്ഥാപകനും എംഡിയുമായ സജീഷ് കുമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന പാനല്‍ ചര്‍ച്ച ഉല്ലാസ് കമ്മത്ത് നയിക്കും.
ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 300 പേര്‍ക്ക് മാത്രമാണ് സമിറ്റില്‍ സംബന്ധിക്കാനാവുക. ജിഎസ്ടി ഉള്‍പ്പടെ രജിസ്‌ട്രേഷന്‍ നിരക്ക് 2,360 രൂപയാണ്. സമിറ്റിനോട് അനുബന്ധിച്ച് പ്രദര്‍ശന സ്റ്റാളുകളുമുണ്ട്. എംഎസ്എംഇ സംരംഭകരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഇത്തരം സംരംഭങ്ങള്‍ക്ക് വേണ്ട ഉല്‍പ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നവര്‍ക്കുമെല്ലാം സ്റ്റാളുകള്‍ സജ്ജീകരിക്കാം. നികുതി അടക്കം 29,500 രൂപയാണ് സ്റ്റാള്‍ നിരക്ക്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: അനൂപ്: 9072570065 മോഹന്‍ദാസ്: 9747384249, റിനി 9072570055, വെബ്‌സൈറ്റ്: www.dhanammsmesummit.com