'ചില്ലറയ്ക്ക് പകരം മിഠായി' നിന്നു, ആര്‍ക്കാണ് പണികിട്ടിയത് ?

ഇന്ന് പെട്ടിക്കടകളില്‍ പോലും യുപിഐ സ്‌കാനറുകളുണ്ട്. ചില്ലറകളെ കുറിച്ച് ആലോചിക്കാതെ കൃത്യം തുക നല്‍കാം

എന്തെങ്കിലും വാങ്ങിയിട്ട് പണം നല്‍കുമ്പോള്‍, ചില്ലറ ബാക്കി നല്‍കുന്നതിന് പകരം മിഠായികള്‍ തരുന്നത് കച്ചവടക്കാരുടെ ഒരു പൊതു രീതിയായിരുന്നു. വാഴ നനയുമ്പോള്‍ കൂടെ ചീരയും നനഞ്ഞോട്ടെ എന്ന മട്ടിലുള്ള ഈ കച്ചവടരീതി ഇപ്പോള്‍ അത്ര വ്യാപകമല്ല. അതിന് കാരണക്കാരനായതാകട്ടെ യുപിഐ ഇടപാടും.

ഇന്ന് പെട്ടിക്കടകളില്‍ പോലും യുപിഐ സ്‌കാനറുകളുണ്ട്. ചില്ലറകളെ കുറിച്ച് ആലോചിക്കാതെ കൃത്യം തുക നല്‍കാം. ബാക്കി തുക മിഠായി ആയി നല്‍കുന്ന രീതി കുറഞ്ഞതോടെ തിരിച്ചടി നേരിട്ടത് മിഠായി കമ്പനികള്‍ക്കാണ്. കച്ചവടം വലിയ തോതില്‍ കുറഞ്ഞെന്നാണ് വിലയിരുത്തല്‍.


കഴിഞ്ഞ സെപ്റ്റംബറില്‍ രാജ്യത്തെ യുപിഐ ഇടപാട് 11 ലക്ഷം കോടി കവിഞ്ഞിരുന്നു. യുപിഐ വന്നതോടെ മിഠായി കച്ചവടം കുറഞ്ഞതിന് തെളിവുകളൊന്നും ഇല്ല. പ്രമുഖ മിഠായി നിര്‍മാതാക്കളായ Lotte യുടെ വില്‍പ്പ 2021-22 സാമ്പത്തിക വര്‍ഷം കൂടിയിരുന്നു. അതേ സമയം 2020-21 കാലയളവില്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് സ്‌കൂളുകള്‍ അടഞ്ഞ് കിടന്നിരുന്നത് മിഠായി വില്‍പ്പനെ കുത്തനെ ഇടിയാന്‍ കാരണമായിരുന്നു.

Related Articles
Next Story
Videos
Share it