ഇന്ത്യയിലേക്ക് ജപ്പാന്‍ നിക്ഷേപമെത്തുമോ? പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ച ഇന്ന്

ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ജപ്പാന്‍. ഇന്‍ഡോ-പസഫിക് മേഖലയിലുടനീളമുള്ള സുരക്ഷാ ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ശനിയാഴ്ച ന്യൂഡല്‍ഹിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് ജപ്പാന്‍ നിക്ഷേപ പദ്ധതിക്കൊരുങ്ങുന്നതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇന്ത്യയിലെ സന്ദര്‍ശനവേളയില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 5 ട്രില്യണ്‍ യെന്‍ (42 ബില്യണ്‍ ഡോളര്‍) നിക്ഷേപിക്കാനുള്ള പദ്ധതി ഫ്യൂമിയോ കിഷിദ പ്രഖ്യാപിക്കുമെന്ന് ജപ്പാനിലെ നിക്കി പത്രം റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ, 2014-ല്‍ മുന്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ 3.5 ട്രില്യണ്‍ യെന്‍ നിക്ഷേപവും ധനസഹായവും പ്രഖ്യാപിച്ചിരുന്നു. 2020ല്‍ ജപ്പാനും ഇന്ത്യയും പ്രതിരോധ സേനകള്‍ക്കിടയില്‍ ഭക്ഷണം, ഇന്ധനം, മറ്റ് സാധനങ്ങള്‍ എന്നിവ കൈമാറുന്ന ക്രോസ്-സര്‍വീസിംഗ് കരാറിലും ഒപ്പുവച്ചിരുന്നു. ഇന്ത്യയുടെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്കും ബുള്ളെറ്റ് ട്രെയ്‌നിനെ അടിസ്ഥാനമാക്കിയുള്ള അതിവേഗ റെയ്ല്‍വേയ്ക്കും ജപ്പാന്‍ പിന്തുണയ്ക്കുന്നുണ്ട്.


Related Articles
Next Story
Videos
Share it