ഉല്‍പ്പന്നങ്ങളില്‍ നിക്ഷേപിക്കണമെന്ന് പ്രമുഖ അമേരിക്കന്‍ നിക്ഷേപകന്‍ ജിം റോജേഴ്സ്

യുദ്ധം നടക്കുന്ന വേളയില്‍ ഓഹരി വിപണി ഇടിയുകയും ക്രൂഡ് ഓയില്‍, ലോഹങ്ങള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വില ഉയരുന്ന സാഹചര്യത്തില്‍ ഉല്‍പന്നങ്ങളില്‍ നിക്ഷേപിക്കണമെന്ന് ഉപദേശവുമായി സിംഗപ്പൂരില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ നിക്ഷേപകനും റോജേഴ്സ് ഹോള്‍ഡിംഗ്‌സ് തലവനുമായ ജിം റോജേഴ്സ് അഭിപ്രായപ്പെട്ടു.

തനിക്ക് സ്വര്‍ണത്തിലും വെള്ളിയിലും നിക്ഷേപം ഉണ്ട്. വില താഴുമ്പോള്‍ ഇനിയും വാങ്ങും എന്ന ഒരു പ്രമുഖ ബിസിനസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇത് കൂടാതെ കാര്‍ഷിക കമ്പനികളുടെ ഓഹരികളിലും കാര്‍ഷിക ഉല്‍പന്നങ്ങളിലും നിക്ഷേപം ഉണ്ട് ഉല്‍പ്പന്നങ്ങളില്‍ നിക്ഷേപിക്കണമെന്ന് പറയുന്നതിന് ചില അടിസ്ഥാന കാരണങ്ങള്‍ ഉണ്ട്.
വൈദ്യുത വാഹനങ്ങളുടെ ഉല്‍പ്പാദനം വര്‍ധിക്കുന്നതോടെ കറുത്ത ഈയം, ചെമ്പ്, ലിതിയം എന്നിവയുടെ ഡിമാന്‍ഡ് ഉയരുകയും വില വര്‍ധിക്കുകയും ചെയ്യും. പൊതു കടം കുറവുള്ളതും ചില ഉല്‍പന്നങ്ങളില്‍ ശക്തരായ വികസ്വര രാജ്യങ്ങള്‍ക്ക് ഉല്‍പന്ന വിലകള്‍ കൂടുന്നത് നേട്ടം ഉണ്ടാകാനുള്ള അവസരമാകും
ഇന്ത്യന്‍ ഓഹരി വിപണി ശക്തമാണ്. നിലവില്‍ തനിക്ക് ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപം ഇല്ല. അദ്ദേഹത്തിന് റഷ്യന്‍ ഓഹരികള്‍ കൈവശമുണ്ട്. യുദ്ധവും അനിശ്ചിതാവസ്ഥകളും മാറുമ്പോള്‍ കൂടുതല്‍ ഓഹരികള്‍ വാങ്ങും. ഇന്ത്യ (ചില നഗരങ്ങളില്‍) , ന്യൂ സിലാന്‍ഡ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം ഇപ്പോള്‍ ആദായകരമാണ്.
അമേരിക്കയില്‍ 1942 ഒക്ടോബറില്‍ ജനിച്ച ജിം റോജേഴ്സ് 5-ാം വയസില്‍ കപ്പലണ്ടി കച്ചവടത്തോടെയാണ് ബിസിനസില്‍ ആദ്യ ചുവടുകള്‍ വെച്ചത്. കോളേജ് പഠനത്തിന് ശേഷം പില്‍കാലത്ത് കോടിശ്വരനായ ജോര്‍ജ് സോറോസിനൊപ്പം ക്വാണ്ടം ഫണ്ട്, സൊറോസ് ഫണ്ട് എന്നിവ തുടങ്ങി വന്‍ നിക്ഷേപങ്ങള്‍ നടത്തിയതോടെയാണ് ലോക ശ്രദ്ധ നേടിയത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it