യു എ ഇയിൽ തൊഴിൽ നഷ്ടം വീണ്ടും വർദ്ധിക്കുന്നു; പ്രവാസികളുടെ തിരിച്ചുവരവ് കൂടും

കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധിയുടെ മൂർദ്ധന്യത്തിൽ പല ഗൾഫ് നാടുകളിൽ നിന്നും ആയിരക്കണക്കിന് പ്രവാസികൾ തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയിരുന്നു. എന്നാൽ 2021 ആകുമ്പോൾ ഈ സ്ഥിതിക്ക് മാറ്റം വരും എന്നായിരുന്നു പ്രതീക്ഷ.

പക്ഷെ, ആ പ്രതീക്ഷകളെ തകിടം മറിച്ചു കൊണ്ട് 2020 ഡിസംബറിൽ യു എ ഇ യിലെ സ്വകാര്യ മേഖലയിൽ തൊഴിൽ നഷ്ടം തുടരുകയാണ്. അതും വർദ്ധിച്ച തോതിൽ തന്നെ. ഇതോടെ കേരളത്തിലേക്ക് പ്രവാസികളുടെ മടക്കം ഇനിയും തുടരുമെന്ന് ഉറപ്പായി.
മൊത്തത്തിലുള്ള വിറ്റുവരവ് കുറഞ്ഞത് കാരണം പല സ്ഥാപനങ്ങൾക്കും പുതുതായി ജീവനക്കാരെ റിക്രൂട്ട് ചെയ്യാനുള്ള പണം കണ്ടെത്താൻ കഴിയുന്നില്ല എന്നതിനാലാണ് പല തസ്തികകളും ഒഴിവാക്കൽ നിരക്ക് വേഗത്തിലാക്കിയത്. ഡിസംബറിന് മുമ്പ് സ്ഥിതിഗതികൾ മെച്ചപ്പെട്ടു വരികയായിരുന്നു.
2020 ൽ സ്ഥാപനങ്ങൾ ഓരോ മാസവും തങ്ങളുടെ ജീവനക്കാരുടെ എണ്ണം കുറച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ തുടർച്ചയായി നാലാമത്തെ മാസവും ബാക്ക്‌ലോഗ് കുറഞ്ഞപ്പോൾ പുതുതായി ജീവനക്കാരെ റിക്രൂട്ട് ചെയ്യേണ്ട എന്ന നിലപാടിൽ കമ്പനികൾ എത്തിച്ചേരുകയായിരുന്നുവെന്ന് ഐ എച്ച് എസ് മാർക്കിട്ട് നടത്തിയ പഠനത്തിൽ പറയുന്നു.
എന്നാൽ ഡിസംബറിൽ കച്ചവടത്തിൽ നേരിയ പുരോഗതിയുണ്ടായി. ഓർഡറുകൾ കൂടി വന്നു, പ്രത്യേകിച്ച് മറ്റും ഗൾഫ് നാടുകളിൽ നിന്ന്. പക്ഷെ, ഈ ഓർഡറുകൾ ലഭിക്കാനായി വമ്പിച്ച ഡിസ്‌കൗണ്ട് നൽകേണ്ടി വന്നു പല കമ്പനികൾക്കും. അത് കൊണ്ട് തന്നെ നിലനിൽപ്പിനായി സ്റ്റാഫിനെ കുറയ്ക്കുക എന്ന നയം സ്വീകരിക്കേണ്ടി വന്നു പലർക്കും. എക്സ്പോർട്ട് ഓർഡറുകൾ കഴിഞ്ഞ 15 മാസത്തിലെ ഏറ്റവും നല്ല നിലയിൽ എത്തിയിട്ട് കൂടി ഇതാണ് സ്ഥിതി.


Related Articles
Next Story
Videos
Share it