Begin typing your search above and press return to search.
കായിക മേഖലയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ കേരളം
സംസ്ഥാനം കായിക മേഖലയിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ കായിക ഉപകരണങ്ങളുടെ ഉല്‍പ്പാതനം ശക്തിപ്പെടുത്താനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കും. നിലിവില്‍ കേരളത്തിന്റെ ജിഡിപിയിലേക്ക് കായിക മേഖലയുടെ സംഭാവന ഒരു ശതമാനം ആണ്. അത് 3-4 ശതമാനത്തിലേക്ക് വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്റ്റേഡിയങ്ങള്‍ കേന്ദ്രീകരിച്ച് സ്വകാര്യ മേഖലയുടെ സഹകരണത്തോടെ കായിക അക്കാദമികള്‍ രൂപീകരിക്കും. സ്വകാര്യ അക്കാദമികള്‍ക്ക് സര്‍ക്കാര്‍ ധനസഹായം ഉറപ്പാക്കും. ഗ്രാമീണ കളിസ്ഥല പദ്ധതിയുടെ പ്രാരംഭ നടപടികള്‍ക്ക്് 4 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തി.
ഹെല്‍ത്തി കിഡ്‌സ് ആയോധന മത്സരങ്ങള്‍, ഫുട്‌ബോള്‍, ബാസ്‌കറ്റ് ബോള്‍, അത്‌ലറ്റിക്‌സ് എന്നിവയ്ക്കായുള്ള സമഗ്ര പരിശീലന പദ്ധതികള്‍ക്കും പുതിയ സ്‌പോര്‍ട്‌സ് പോളിസി നടപ്പിലാക്കുന്നതിനും 6.50 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കായിക-യുവജന വകുപ്പുകള്‍ക്ക് 130.75 കോടി രൂപയാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇ-സ്‌പോര്‍ട്‌സ് മേഖല വലിയ പ്രചാരം നേടുന്നത് പരിഗണിച്ച് സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ മുഖേനെ യുവജനങ്ങള്‍ക്കായി പരിശീലന കേന്ദ്രങ്ങളും ആരംഭിക്കും.
Next Story
Videos