Begin typing your search above and press return to search.
ധനം ബാങ്ക് ഓഫ് ദി ഇയര്‍ 2024 പുരസ്‌കാരം കൊട്ടക് മഹീന്ദ്ര ബാങ്കിന്
ധനം ബിസിനസ് മീഡിയയുടെ ധനം ബാങ്ക് ഓഫ് ദി ഇയര്‍ 2024 പുരസ്‌കാരം പ്രമുഖ സ്വകാര്യ ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്കിന്. കൊച്ചി ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ധനം ബി.എഫ്.എസ്.ഐ സമ്മിറ്റില്‍ റീജിണല്‍ ബിസിനസ് ഹെഡ് വിജയ് ശിവ്‌റാം മേനോന്‍ ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് സ്വതന്ത്ര ഡയറക്ടര്‍ ഗണേഷ് കുമാറില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
മൊത്തം ബിസിനസ് അഞ്ച് ലക്ഷം കോടിക്ക് മുകളില്‍ വരുന്ന ഇന്ത്യയിലെ 15 വാണിജ്യ ബാങ്കുകളെ ആഴത്തില്‍ വിശകലനം ചെയ്ത ശേഷമാണ് കൊട്ടക് മഹീന്ദ്ര ബാങ്കിനെ അവാര്‍ഡിനായി ജൂറി തിരഞ്ഞെടുത്തത്. ബിസിനസ് വളര്‍ച്ച, ലാഭക്ഷമത, കാര്യക്ഷമത, ആസ്തി ഗുണമേന്മ, നിക്ഷേപ വൈവിധ്യം എന്നിങ്ങനെ 12 ഓളം ഘടകങ്ങളാണ് വിശകലനം ചെയ്തത്.
2024 സാമ്പത്തിക വര്‍ഷത്തില്‍ കൊട്ടക് മഹീന്ദ്ര ബാങ്ക് സമാനശ്രേണിയിലുള്ള ഇതര ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ബിസിനസ് വളര്‍ച്ച, വരുമാന വളര്‍ച്ച, ആസ്തി ഗുണമേന്മ, അറ്റ പലിശ മാര്‍ജിന്‍ എന്നിവയിലെല്ലാം മികവുറ്റ പ്രകടനമാണ് കാഴ്ചവെച്ചത്.
2024 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം ബിസിനസ് 22 ശതമാനം വര്‍ധിച്ച് 8.79 ലക്ഷം കോടിയിലെത്തി. മൊത്തവരുമാനം 34 ശതമാനം വര്‍ധിച്ച് 56,072 കോടിയായി. അറ്റലാഭത്തില്‍ 26 ശതമാനം വര്‍ധനയാണുണ്ടായത്. ഇഅടഅ അനുപാതത്തിന്റെ കാര്യത്തില്‍ ബാങ്കുകള്‍ ഏറെ ബുദ്ധിമുട്ടുന്ന കാലത്ത് ഉയര്‍ന്ന അനുപാതമാണ് കൊട്ടക് മഹീന്ദ്ര ബാങ്കിന്റേത്. രാജ്യത്തെമ്പാടുമായി 2,000 ശാഖകളാണ് ബാങ്കിനുള്ളത്.
Next Story
Videos