ലുലു ഗ്രൂപ്പും ഓഹരിവിപണിയിലേക്ക്

ഓഹരിവിപണിയിലേക്ക് കാല്‍വച്ച് അബുദാബി ആസ്ഥാനമായ രാജ്യാന്തര ഹൈപ്പര്‍, സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ ലുലു ഗ്രൂപ്പ്. എന്നാല്‍ ലുലുവിന്റെ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ തല്‍ക്കാലം ഓഹരി വില്‍പ്പനയിലേക്ക് ഇല്ല. അബുദാബി സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍.

എത്ര ശതമാനം ഓഹരി വില്‍ക്കും എന്ന് മോളിസ് ആന്‍ഡ് കമ്പനിയുടെ പഠനത്തിനു ശേഷം തീരുമാനിക്കും. യുഎഇ വീസ ഉള്ള ആര്‍ക്കും ഓഹരി വാങ്ങാം. ഗള്‍ഫില്‍ അടുത്ത വര്‍ഷം ഓഹരി വില്‍പന (ഐപിഒ) ലക്ഷ്യമാക്കി മോളിസ് ആന്‍ഡ് കമ്പനിയെ ഉപദേഷ്ടാവായി നിയോഗിച്ചതായി ലുലു ഗ്രൂപ്പ് അറിയിച്ചു.
239 സ്ഥാപനങ്ങളുമായി ജിസിസി രാജ്യങ്ങളില്‍ ശക്തമായ സാന്നിധ്യമായ ലുലുഗ്രൂപ്പ് നിലവിലുള്ള സ്ഥാപനങ്ങളുടെ വികസനത്തിനു പുറമെ ഇറാഖ്, വടക്കന്‍ ആഫ്രിക്ക എന്നിവിടങ്ങളില്‍ അടുത്ത വര്‍ഷം വന്‍ പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. പുതിയ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെയുള്ളവ ഇതില്‍ പെടുന്നു.


Related Articles
Next Story
Videos
Share it