Begin typing your search above and press return to search.
4,000ത്തിലേറെ നിക്ഷേപകര്‍, ഡ്രൈവര്‍ക്ക് പോലും ബിസിനസ് പങ്കാളിത്തം; മലബാര്‍ ഗോള്‍ഡിന്റെ ബിസിനസ് തന്ത്രം ഇതൊക്കെ
കോഴിക്കോട് പാളയത്തിലെ ഒരു കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ചെറിയൊരു മുറിയില്‍ നിന്നാണ് തുടക്കം. എങ്ങനെയാണ് ജൂവലറി റീറ്റെയ്ല്‍ ബിസിനസ് നന്നായി നടത്താന്‍ പറ്റുകയെന്ന് ക്ഷമയോടെ പഠിക്കുകയായിരുന്നു ആദ്യ ഏഴ് വര്‍ഷങ്ങളില്‍. തുടക്കം മുതല്‍ ലക്ഷ്യം ഒന്നേയുണ്ടായുള്ളൂ- ലോകം അറിയപ്പെടുന്ന ബ്രാന്‍ഡാവുക എന്നത്.
1993ല്‍ തുടങ്ങിയ ആ യാത്ര ഇന്ന് എത്തിനില്‍ക്കുന്നത് ലോകത്തെ ലക്ഷ്വറി ബ്രാന്‍ഡ് പട്ടികയില്‍ പത്തൊമ്പതാം സ്ഥാനമുള്ള ബ്രാന്‍ഡ് എന്ന പദവിയിലാണ്. മലബാറിന്റെ തീരത്തുനിന്ന് ലോക വിപണിയിലേക്ക് പടരുന്ന ബ്രാന്‍ഡ്, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്! സിംപിളാണ് മലബാറിന്റെ ബിസിനസ് മന്ത്രം, പക്ഷേ അങ്ങേയറ്റം പവര്‍ഫുള്ളും.
''സ്വര്‍ണാഭരണ ബിസിനസിനെ കുറിച്ച് ആഴത്തില്‍ പഠിച്ചവരൊന്നുമായിരുന്നില്ല ഞങ്ങള്‍. പരമ്പരാഗതമായി ഗോള്‍ഡ് ബിസിനസ് ചെയ്യുന്ന ആരും ഞങ്ങള്‍ക്കൊപ്പമുണ്ടായില്ല. പക്ഷേ ഞങ്ങള്‍ ഒന്നു മനസിലാക്കി. പരിശുദ്ധമായ സ്വര്‍ണം നല്‍കിയാല്‍ കസ്റ്റമേഴ്‌സ് കൂടെ നില്‍ക്കും. അത് ശരിയാണെന്ന് കാലം തെളിയിച്ചു.
നിലവാരമുള്ള, പരിശുദ്ധമായ സ്വര്‍ണം നല്‍കിയാല്‍ ലാഭം കുറയുമെന്ന് എല്ലാവര്‍ക്കും അറിയാം. വില്‍പ്പന വര്‍ധിച്ചാല്‍ ലാഭം ചെറുതായാലും മതി. കസ്റ്റമേഴ്‌സ് ഞങ്ങള്‍ക്കൊപ്പം നിന്നു, ഞങ്ങള്‍ വളര്‍ന്നു. ഇതാണ് ഞങ്ങളുടെ ബിസിനസ് മന്ത്രവും തന്ത്രവും,'' മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ചെയര്‍മാന്‍ എം.പി. അഹമ്മദ് ലളിതമായി ഇങ്ങനെ പറയും. പക്ഷേ മറ്റധികം ബിസിനസുകള്‍ നടക്കാന്‍ മടിക്കുന്ന പാതയിലൂടെ സഞ്ചരിച്ചാണ് മലബാര്‍ ഈ വിധം വളര്‍ന്നത്. മുന്‍പരിചയമില്ലാത്ത മേഖലയില്‍, മുന്‍പരിചയമില്ലാത്തവരെ പോലും പങ്കാളികളാക്കി ലോക ബ്രാന്‍ഡായി വളര്‍ന്ന രീതിയിലൂടെ മലബാര്‍ ചില സുവര്‍ണ പാഠങ്ങള്‍ ബിസിനസുകാരെ പഠിപ്പിക്കുന്നുണ്ട്.
പങ്കാളിത്തം
'ഇവിടെ ചൂഷകരും ചൂഷിതരുമൊന്നുമില്ല. എല്ലാവരും ബിസിനസ് പങ്കാളികള്‍.' മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ അടിസ്ഥാനശില തന്നെ പങ്കാളിത്തമാണ്. എം.പി. അഹമ്മദ് എന്ന ക്രാന്തദര്‍ശിയുടെ ആശയത്തിലും അത് നടപ്പാക്കാനുള്ള ആര്‍ജ്ജവത്തിലും വിശ്വസിച്ച് കൂടെ നിന്ന ഒരു ചെറുസംഘമാണ് ആദ്യ ജൂവല്‍റിയുടെ അണിയറയിലുണ്ടായത്. പിന്നീട് ഒട്ടേറെ പേര്‍, അഹമ്മദിനെ പരിചയമുള്ളവരും ഇല്ലാത്തവരും ബിസിനസില്‍ നിക്ഷേപകരായി. പ്രവര്‍ത്തിക്കാന്‍ കഴിവും സമയമുള്ളവരും കൂടെനിന്നു.
''പൈസ നല്‍കിയവര്‍ ഏറെയുണ്ട്. ആശയങ്ങളുമായി മറ്റനേകം പേര്‍ ചേര്‍ന്നുനിന്നു. ജോലി ചെയ്യാന്‍ സന്നദ്ധരായി മറ്റൊരു സംഘം. ഇങ്ങനെയുള്ള എല്ലാവരെയും ചേര്‍ത്തു നിര്‍ത്തിയാണ് മലബാര്‍ വളര്‍ന്നത്. ഇന്ന് 4000ത്തിലേറെ നിക്ഷേപകരുണ്ട്. എന്റെ ഡ്രൈവര്‍ക്ക് പോലും ബിസിനസില്‍ പങ്കാളിത്തമുണ്ട്. ഇന്‍സെന്റീവും ലഭിക്കുന്നുണ്ട്,'' ഈ പാര്‍ട്ണര്‍ഷിപ്പ് ബിസിനസിന്റെ ആദ്യപാഠം കണ്ടറിഞ്ഞത് സ്വന്തം പിതാവില്‍ നിന്നാണെന്ന് അഹമ്മദ് പറയും.
ഇതുവരെ ഒരാള്‍പോലും തെറ്റിപ്പിരിഞ്ഞിട്ടില്ല. ''എല്ലാം സുതാര്യമാണ്. ആര്‍ക്കുവേണമെങ്കിലും ഏത് കണക്കും നോക്കാം.'' ലാഭം കൂടുമ്പോള്‍ മനസ് മാറുന്നപ്രകൃതമൊന്നും മലബാറിലില്ലെന്ന് പറയുന്നുണ്ട് അഹമ്മദ്. ലക്ഷ്യം ബ്രാന്‍ഡ് സൃഷ്ടിക്കലായിരുന്നു. നേടിയ ലാഭം പുനര്‍നിക്ഷേപിച്ചും നിക്ഷേപകര്‍ക്ക് ന്യായമായ നേട്ടം നല്‍കിയും മുന്നോട്ട് പോയി. വളര്‍ച്ച സാധ്യമാക്കിയ ഒരു ഘടകം ഇതായിരുന്നു.
പഠനം
ഒരു ചെറിയ ജൂവല്‍റിയുമായി 1993 മുതല്‍ 2000 വരെ അഹമ്മദും കൂട്ടരും മുന്നോട്ടുപോയി. എന്നിട്ടായിരുന്നു വിപുലീകരണം. ''ആദ്യകാലത്ത് ഞാന്‍ സ്വര്‍ണാഭരണ നിര്‍മാണ തൊഴിലാളികളുടെ അടുത്ത് പോയിരിക്കുമായിരുന്നു. എങ്ങനെയാണ് ആഭരണം ഉണ്ടാക്കുന്നത്? എവിടെയൊക്കെ വേസ്റ്റേജ് കുറയ്ക്കാം? സത്യസന്ധമായി എങ്ങനെ സ്വര്‍ണം തന്നെ തൂക്കി നല്‍കാം? എങ്ങനെ ഗുണമേന്മ ഉറപ്പാക്കാം എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ പഠിക്കുകയായിരുന്നു ലക്ഷ്യം. ഒരുകാലത്ത് അഞ്ച് ശതമാനമായിരുന്നു വേസ്റ്റേജ്. ഇന്നത് 0.001 ശതമാനമൊക്കെയായി. എത്രമാത്രം കാര്യക്ഷമമാക്കാന്‍ പറ്റുമോ അത്രമാത്രം അത് സാധ്യമാക്കിയ ശേഷമായിരുന്നു വിപുലീകരണത്തിലേക്ക് കടന്നത്.''
ഏത് വിപണിയിലേക്ക് കടക്കുന്നതിനു മുമ്പും ആഴത്തില്‍ പഠനം നടത്തിയിരിക്കും. കസ്റ്റമേഴ്‌സിന്റെ താല്‍പ്പര്യം പഠിക്കാതെ, അവര്‍ ആഗ്രഹിക്കുന്നത് നല്‍കാനാവില്ല എന്നാണ് മലബാറിന്റെയും അഹമ്മദിന്റെയും നയം. പഠനത്തിനായി മലബാര്‍ നടത്തുന്ന ശ്രമങ്ങളും അതിലൂടെ കാര്യക്ഷമത കൂട്ടാനുള്ള അക്ഷീണ പ്രയത്‌നങ്ങളും മലബാറിനെ വേറിട്ട് നിര്‍ത്തുന്നു. ''സോപ്പും ടൂത്ത്‌പേസ്റ്റു മെല്ലാം ആര്‍ക്കുവേണമെങ്കിലും ഉല്‍പ്പാദിപ്പിച്ച് വില്‍ക്കാം. പക്ഷേ ഹിന്ദുസ്ഥാന്‍ യൂനിലിവറിന്റെ ഗുണമേന്മയും വിലയും എളുപ്പം ആര്‍ക്കും എത്തിപ്പിടിക്കാനാവില്ല. അതാണ് കാര്യക്ഷമത കൊണ്ട് നേടാവുന്ന സ്ഥാനം,'' ഉദാഹരണത്തിലൂടെ അഹമ്മദ് വ്യക്തമാക്കുന്നു.
ആദ്യ പടി സെയ്ല്‍സ്മാന്‍!
എം.പി. അഹമ്മദിന്റെയും മലബാര്‍ ഗോള്‍ഡിന്റെ മറ്റ് സാരഥികളുടെയുമെല്ലാം മക്കളും മരുമക്കളുമെല്ലാം ഇപ്പോള്‍ ബിസിനസിലുണ്ട്. ഇവരെ ബിസിനസിലേക്ക് കൊണ്ടുവരുന്നതിനും ഒരു രീതിയുണ്ട്. ''ആരായാലും ആദ്യം സെയ്ല്‍സില്‍ നില്‍ക്കണം. നമ്മള്‍ തലപ്പത്ത് ഇരുന്ന് എന്ത് തീരുമാനിച്ചിട്ടും പ്രവര്‍ത്തിച്ചിട്ടും കാര്യമില്ല. കസ്റ്റമേഴ്‌സിന്റെ തീരുമാനവും താല്‍പ്പര്യവുമാണ് വലുത്. അതറിയാന്‍ സെയ്ല്‍സ് കൗണ്ടറില്‍ തന്നെ നില്‍ക്കണം. എന്നിട്ട് പടിപടിയായി ഉയരണം,'' അഹമ്മദ് ചൂണ്ടിക്കാട്ടുന്നു. മലബാര്‍ ഗോള്‍ഡിന്റെ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാന്‍ സുസജ്ജമായ പരിശീലന കേന്ദ്രം തന്നെ കോഴിക്കോടുണ്ട്. കൃത്യമായ പ്രൊഫഷണല്‍ ചട്ടക്കൂടാണ് മലബാറിനെ വിജയി ആക്കുന്നത്.

ബ്രാന്‍ഡിംഗ്
ബ്യൂട്ടി, ക്വാളിറ്റി ഇത് രണ്ടുമാണ് എം.പി. അഹമ്മദ് എന്നും ഊന്നിപ്പറയുന്നത്. ഇതു രണ്ടുമാണ് മലബാര്‍ ഗോള്‍ഡ് കാലങ്ങളായി ജനങ്ങളോട് പറയുന്നതും. 'ബ്യൂട്ടി മീറ്റ്‌സ് ക്വാളിറ്റി' എന്നായിരുന്നു ബ്രാന്‍ഡിന്റെ ആദ്യ ടാഗ്ലൈന്‍. കാലങ്ങള്‍ പോകെ വിശേഷങ്ങള്‍ മാറി, പക്ഷേ അടിസ്ഥാനം ഒന്നായിരുന്നു. ഇപ്പോള്‍ മലബാര്‍ ഗോള്‍ഡ് നോക്കുന്നത് ലോകത്തെമ്പാടുമുള്ള ആഹ്ലാദകരമായ നിമിഷങ്ങളിലെ സാന്നിധ്യമാണ്.
''ലോകാവസാനത്തോളം ഇവിടെ സ്ത്രീയും പുരുഷനും കാണും. സ്‌നേഹം കാണും. സന്തോഷങ്ങള്‍ കാണും. സമ്മാനങ്ങള്‍ നല്‍കാനുള്ള സന്ദര്‍ഭങ്ങളും കാണും. സ്വര്‍ണത്തേക്കാള്‍ ഏറെ മൂല്യവും സന്തോഷവും നല്‍കുന്ന സമ്മാനം മറ്റെന്താണുള്ളത്. അതുകൊണ്ട് ഇപ്പോള്‍ മലബാറിന്റെ ടാഗ്ലൈന്‍, സെലിബ്രേറ്റ് ദി ബ്യൂട്ടി ഓഫ് ലൈഫ് എന്നാണ്,'' വലിയ ലക്ഷ്യങ്ങളിലേക്ക് മലബാര്‍ ബ്രാന്‍ഡിനെ ചേര്‍ത്തുനിര്‍ത്തുന്നത് ഇങ്ങനെയാണ്. ഈ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാന്‍ മലബാര്‍ കൂടെ കൂട്ടുന്ന ബ്രാന്‍ഡ് അംബാസിഡര്‍മാരും തിളക്കമേറിയവരാണ്.
ആദ്യകാലത്ത് മോഹന്‍ലാന്‍, ഹേമമാലിനി എന്നിവരായിരുന്നു. ഇന്ന് ഇന്ത്യന്‍ സിനിമാലോകത്തെ തിളങ്ങുന്ന താരങ്ങളായ കരീന കപൂര്‍, ജൂനിയര്‍ എന്‍ടിആര്‍, ആലിയ ഭട്ട്, കാര്‍ത്തിക് ശിവകുമാര്‍, ശ്രീനിധി ഷെട്ടി തുടങ്ങി നിരവധി അഭിനേതാക്കള്‍ ബ്രാന്‍ഡിനൊപ്പമുണ്ട്. ''സ്‌ക്രീനിലെ പത്ത് സെക്കന്റുകൊണ്ട് നമുക്ക് പറയാനുള്ളത് ജനമനസിലേക്ക് പതിപ്പിക്കണം. അതിന് കരുത്തുള്ളവരെയാണ് മലബാര്‍ ബ്രാന്‍ഡ് അംബാസിഡര്‍മാരാക്കിയത്.''
വളര്‍ച്ച ഉറപ്പാക്കാന്‍ അതികായന്മാര്‍ക്കൊപ്പം

മലഞ്ചരക്ക് വ്യാപാര കാലത്തെ ഒരു അനുഭവമാണ് എം.പി. അഹമ്മദിനെ ലോകോത്തര ബ്രാന്‍ഡെന്ന സ്വപ്നത്തിലേക്ക് നയിച്ചത്. ''മുംബൈയിലെ ഒരു ബ്രാന്‍ഡിന് ഞങ്ങള്‍ കൊപ്ര നല്‍കുമായിരുന്നു. ആ കമ്പനി കടക്കെണിയിലായപ്പോള്‍ ഞങ്ങളുടെ ചരക്കിന്റെ പണം തരാന്‍ പറ്റാതെയായി. ആ പണം കിട്ടിയില്ലെങ്കില്‍ തീര്‍ച്ചയായും എന്റെ കാര്യവും പാളിയേനെ. അപ്പോഴാണ് അവര്‍ പറഞ്ഞത്. നിങ്ങള്‍ കുറച്ചുകൂടി സഹകരിക്കണം. ഞങ്ങളുടെ ബ്രാന്‍ഡ് വില്‍പ്പനയ്ക്കുള്ള നീക്കങ്ങള്‍ നടക്കുകയാണ്. ആ ഡീല്‍ കഴിഞ്ഞാല്‍ പണം മുഴുവന്‍ തരാമെന്ന്. പാപ്പരായ കമ്പനിക്ക് ബ്രാന്‍ഡ് വിറ്റ് കടം വീട്ടാനാകുമെന്ന പുതിയ കാര്യം അപ്പോഴാണ് പഠിച്ചത്. അപ്പോഴാണ് ലോകം ആദരിക്കുന്ന ഒരു ബ്രാന്‍ഡ് കെട്ടിപ്പടുക്കണമെന്ന മോഹം വന്നത്,'' അഹമ്മദ് പറയുന്നു.
ലോകോത്തര ബ്രാന്‍ഡിലേക്ക് കുറുക്കുവഴികളില്ലെന്ന തിരിച്ചറിവാണ് മലബാറിന്റെയും അഹമ്മദിന്റെ നേതൃത്വത്തിലുള്ള ടീമിന്റെയും വിജയത്തിന് പിന്നിലെ ഒരു ഘടകം. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും മികച്ച മാര്‍ഗനിര്‍ദേശത്തിനും സാങ്കേതികവിദ്യയ്ക്കും എല്ലാമായി ലോകോത്തര കമ്പനികളെ തന്നെ കൂട്ടുപിടിച്ചു. ഏണസ്റ്റ് ആന്‍ഡ് യംഗ്, ഡിലോയ്റ്റ്, ആക്‌സഞ്ച്വര്‍, ഐബിഎം, ടിസിഎസ് എന്നിങ്ങനെയുള്ള പ്രമുഖരാണ് മലബാര്‍ ഗോള്‍ഡിന് കണ്‍സള്‍ട്ടന്‍സി സേവനങ്ങളും ടെക്‌നോളജി അടിത്തറയുമെല്ലാം നല്‍കുന്നത്. ''ഇവരുമായെല്ലാം പങ്കാളിത്തത്തിലേര്‍പ്പെടുമ്പോള്‍ ഫണ്ട് ഏറെ ചെലവിടേണ്ടി വരും. വലുതായി ചിന്തിച്ച് വലുതായി പ്രവര്‍ത്തിച്ചാല്‍ ഇതെല്ലാം ഗുണമേ ഉണ്ടാക്കൂ.''
ഒരേയൊരു മന്ത്രം-വളര്‍ച്ച
''എനിക്ക് ഒരു ലക്ഷം പേര്‍ക്കെങ്കിലും ജോലി നല്‍കണമെന്നാണാഗ്രഹം,'' എം.പി. അഹമ്മദ് ഈ ആഗ്രഹം സാക്ഷാത്ക്കരിക്കാനാണ് ഓരോ നിമിഷവും പരിശ്രമിക്കുന്നത്. വിറ്റുവരവ് 51,000 കോടി രൂപയില്‍ നിന്ന് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരുലക്ഷം കോടി രൂപയാക്കാനും അതിനെ പിന്നീട് രണ്ട് ലക്ഷം കോടി രൂപയിലെത്തിക്കാനുമുള്ള പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഇന്ത്യയിലെ വിപണി വിഹിതം അഞ്ച്് വര്‍ഷത്തിനുള്ളില്‍ 10 ശതമാനത്തിലേക്ക് എത്തിക്കാനും ചുവടുവെയ്പ്പുകള്‍ നടത്തുന്നു. നിലവില്‍ ഇത് 3-4 ശതമാനമാണ്.
ബംഗ്ലാദേശില്‍ കൂടി നിര്‍മാണശാലയും ഷോറൂമുകളും തുറക്കുമ്പോള്‍ സാന്നിധ്യമുള്ള രാജ്യങ്ങളുടെ എണ്ണം 14 ആകും. ഇന്ത്യയ്ക്ക് പുറമേ മറ്റ് അഞ്ച് വിദേശരാജ്യങ്ങളില്‍ ആഭരണ നിര്‍മാണ യൂണിറ്റുകള്‍ മലബാറിനുണ്ട്. ''ഞങ്ങളുടെ പായ്ക്കിംഗ് ബോക്‌സുകള്‍ മുതല്‍ ഇന്‍ഹൗസായാണ് നിര്‍മിക്കുന്നത്. പരസ്യകമ്പനി സ്വന്തമായുണ്ട്. എവിടെയെല്ലാം ചെലവ് ചുരുക്കി കാര്യക്ഷമമായി പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാനാകുമോ അതെല്ലാം ഞങ്ങള്‍ ചെയ്തിരിക്കും,'' അഹമ്മദ് പറയുന്നു.
ഗുണമേന്മയില്‍ വിട്ടുവീഴ്ചയില്ലാത്ത നയം മുറുകെ പിടിച്ചു മുന്നോട്ട് പോകുന്ന മലബാര്‍, ആഭരണങ്ങളുടെ പുറത്ത് പൂശുന്ന ഇനാമലിന്റെ വരെ തൂക്കം കൃത്യമായി കണക്കാക്കി സ്വര്‍ണ വിലയില്‍ വരാതെ നോക്കും. നിയമങ്ങള്‍ പാലിക്കുന്നതിലുമുണ്ട് ഈ നിഷ്‌കര്‍ഷ. ''നിങ്ങള്‍ക്ക് ദേശീയ-രാജ്യാന്തര തലത്തില്‍ ചുവടുറപ്പിക്കണമെങ്കില്‍ നിയമങ്ങള്‍ പാലിച്ചേ മതിയാകൂ.
റെസ്‌പോണ്‍സിബ്ള്‍ ജൂവല്ലര്‍ എന്ന നിലയില്‍ മുന്നോട്ട് പോവുകയാണ് ഞങ്ങളുടെ ഉറച്ച ബിസിനസ് നയം. നിയമാനുസൃത സ്രോതസ്സുകളില്‍ നിന്നുള്ള സ്വര്‍ണം മാത്രമേ ഞങ്ങള്‍ വാങ്ങൂ. സ്വര്‍ണത്തിന് പരിശുദ്ധി മാത്രമല്ല, പവിത്രതയും വേണമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. പവിത്രത അളന്നുനോക്കാനാവില്ല. അത് ധാര്‍മികമായ മാര്‍ഗങ്ങളിലൂടെ ഉറപ്പാക്കുകയാണ് ചെയ്യുന്നത്,'' അഹമ്മദ് പറയുന്നു.
മെയ്ക്ക് ഇന്‍ ഇന്ത്യ, മാര്‍ക്കറ്റ് ടു ദി വേള്‍ഡ് എന്നത് മലബാര്‍ ഒരു ബിസിനസ് നയമായി തന്നെ സ്വീകരിച്ചിരിക്കുന്നു. ഇന്ത്യയിലെ സ്വര്‍ണാഭരണ നിര്‍മാണ രംഗത്തെ വിദഗ്ധരുടെ കരവിരുത് ലോക വിപണിയിലേക്കാണ് മലബാര്‍ എത്തിക്കുന്നത്. രാജ്യമെമ്പാടും സ്വര്‍ണാഭരണത്തിന് ഒരു വില എന്ന നയത്തിന്റെ ഭാഗമായി വണ്‍ ഇന്ത്യ, വണ്‍ ഗോള്‍ഡ് റേറ്റ് പോലുള്ള നൂതന പദ്ധതികളും മലബാര്‍ അവതരിപ്പിച്ചു. ജൂവല്‍റി റീറ്റെയ്ല്‍ രംഗത്ത് ഓംനി ചാനല്‍ ആരംഭിച്ചതും മലബാര്‍ ഗോള്‍ഡാണ്. ''വീട്ടിലിരുന്ന് ഓണ്‍ലൈനില്‍ ആഭ രണങ്ങള്‍ തിരഞ്ഞ് ഇഷ്ടപ്പെട്ടത് കണ്ടെത്തി അത് വേണമെങ്കില്‍ ഔട്ട്‌ലെറ്റിലെത്തി വാങ്ങാം. ഡിജിറ്റല്‍ ലോകത്ത് കസ്റ്റമര്‍ ആഗ്രഹിക്കുന്നതെന്തും നല്‍കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്,'' എം.പി. അഹമ്മദ് പറയുന്നു.
ബിസിനസിന്റെ കടിഞ്ഞാണ്‍ വ്യക്തികളുടെ കൈകളില്‍ ഒതുക്കിനിര്‍ത്തുന്നതല്ല മലബാറിന്റെ ശൈലി. കൃത്യമായ സിസ്റ്റവും പ്രോസസുമാണ് ബിസിനസിനെ നയിക്കുന്നത്. ''ഞാന്‍ 75-ാമത്തെ വയസില്‍ വിരമിക്കും. പുതുതലമുറയാണ് ഇപ്പോള്‍ പല കാര്യങ്ങളും തീരുമാനിക്കുന്നത്. ബ്രാന്‍ഡ് വളര്‍ന്നുകൊണ്ടേയിരിക്കും. ലക്ഷ്വറി റീറ്റെയ്ല്‍ ബ്രാന്‍ഡ് പട്ടികയില്‍ ആദ്യ പത്തില്‍ അധികം വൈകാതെ ഞങ്ങളെത്തും. വളര്‍ച്ചയാണ് ഞങ്ങളുടെ എക്കാലത്തെയും നയം,'' എം.പി. അഹമ്മദ് പറയുന്നു.
സാംബിയയിലെ സ്‌കൂള്‍ കുട്ടികളെ ഊട്ടുന്ന മലബാര്‍!
ബിസിനസില്‍ ലാഭമുണ്ടെങ്കില്‍ അത് സമൂഹം തരുന്നതാണ്. ഇതാണ് എം.പി. അഹമ്മദിന്റെ പ്രമാണം. ലാഭത്തിന്റെ അഞ്ച് ശതമാനമാണ് സാമൂഹ്യ പ്രതിബദ്ധതയുള്ള പദ്ധതികളിലൂടെ സമൂഹത്തിലേക്ക് മലബാര്‍ തിരികെ നല്‍കുന്നത്. പാവപ്പെട്ടവര്‍ക്ക് വീട്, ചികിത്സാസഹായം, വിദ്യാഭ്യാസ സഹായം, പെണ്‍കുട്ടികളുടെ പഠനത്തിന് സ്‌കോളര്‍ഷിപ്പ്, പരിസ്ഥിതി സംരക്ഷണം, അഗതികളുടെയും വയോജനങ്ങളുടെയും സംരക്ഷണം തുടങ്ങിയ മേഖലകളിലാണ് മലബാര്‍ ഊന്നല്‍ നല്‍കുന്നത്.
ബിസിനസ് രംഗത്ത് ഇഎസ്ജി (എന്‍വയോണ്‍മെന്റ്, സോഷ്യല്‍, ഗവേണന്‍സ്) നയം നേരത്തെ തന്നെ ഇവര്‍ സ്വീകരിച്ചിട്ടുണ്ട്.ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാതെ ലോകത്ത് കോടിക്കണക്കിനാളുകള്‍ കഴിയുന്നുണ്ടെന്നാണ് കണക്കുകള്‍. ''ഒരു നേരത്തെ ഭക്ഷണമെങ്കിലും ഒരാള്‍ക്ക് കിട്ടിയാല്‍ ജീവിക്കാന്‍ സാധിക്കും. അതിനായാണ് ഞങ്ങള്‍ ഹംഗര്‍ ഫ്രീ വേള്‍ഡ് (വിശപ്പുരഹിത ലോകം) എന്ന പദ്ധതിക്ക് തുടക്കമിട്ടത്. ഇപ്പോള്‍ ഇന്ത്യയിലെ 37 നഗരങ്ങളിലായി ദിവസം 31,000 ഭക്ഷണ പായ്ക്കറ്റുകളാണ് വിതരണം ചെയ്യുന്നത്.
ഇത് ഒരു വര്‍ഷത്തിനുള്ളില്‍ 51,000 ആക്കും. ആഫ്രിക്കയിലെ സാംബിയയിലെ സ്‌കൂള്‍ കുട്ടികള്‍ക്കും ഭക്ഷണപ്പൊതി നല്‍കുന്നുണ്ട്. ഇവിടുത്തെ വിവിധ വിദ്യാലയങ്ങളിലായി 36 ലക്ഷം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യാനാണ് തീരുമാനം. അഗതികളായ അമ്മമാരെയും അമ്മൂമ്മമാരെയും സംരക്ഷിക്കാനും പുനരധിവസിപ്പിക്കാനുമുള്ള 'ഗ്രാന്മഹോം' എന്ന പദ്ധതിയും മലബാറിനുണ്ട്. ബംഗളൂരും ഹൈദരാബാദിലും നിലവില്‍ ഗ്രാന്മഹോം ഉണ്ട്. കേരളത്തിലെ വിവിധ നഗരങ്ങളിലും ചെന്നൈ, കൊല്‍ക്കത്ത, ഡല്‍ഹി എന്നിവിടങ്ങളിലും താമസിയാതെ ഗ്രാന്മഹോം ആരംഭിക്കും.

Next Story
Videos