Begin typing your search above and press return to search.
ജീവകാരുണ്യം; അജിത് ഐസക്കും ക്രിസ് ഗോപാലകൃഷ്ണനും ജോര്‍ജ് ജേക്കബ് മുത്തൂറ്റും മുന്നില്‍
ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന സംരംഭകരുടെ ഹുറൂണ്‍ ഇന്ത്യ ലിസ്റ്റില്‍ ഇത്തവണ എട്ടു മലയാളികള്‍. ഹുറൂണ്‍ ഇന്ത്യ 2022 ലിസ്റ്റിലാണ് കേരളത്തിന് അഭിമാനമായി മലയാളിബിസിനസുകാരുടെ നിര. ക്വെസ് കോര്‍പ് സ്ഥാപകനും നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ അജിത് ഐസക് ആണ് 2021 ല്‍ ഏറ്റവുമധികം തുക ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവച്ചത്. 115 കോടി രൂപ വിവിധ വിഭാഗങ്ങളിലായി സംഭാവന നല്‍കി ഹുറൂണ്‍ ലിസ്റ്റിലെ 12 ാം സ്ഥാനമാണ് അദ്ദേഹം സ്വന്തമാക്കിയത്.
ശിവ് നാടാര്‍ ഒന്നാമനായുള്ള ഹുറൂണ്‍ ഇന്ത്യ ഫിലാന്ത്രോപ്പി ലിസ്റ്റില്‍ ആദ്യമായാണ് അജിത് ഐസക് പ്രവേശിച്ചതെന്ന് ഹുറൂണ്‍ ഇന്ത്യ ഒഫിഷ്യല്‍ പറയുന്നത്. ഇന്‍ഫോസിസ് സഹസ്ഥാപകനായ ക്രിസ് ഗോപാലകൃഷ്ണനും കുടുംബവും 90 കോടി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കി മലയാളികളില്‍ രണ്ടാമതെത്തി. ഇന്ത്യ ലിസ്റ്റില്‍ 16ാം സ്ഥാനത്താണ് അദ്ദേഹം.
മുത്തൂറ്റ് ഫിനാന്‍സ് കുടുംബവും ചിറ്റിലപ്പിള്ളി കുടുംബവും ഇത്തവണയും മുന്നില്‍
ജോര്‍ജ് ജേക്കബ് മുത്തൂറ്റ് & ഫാമിലി, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി & ഫാമിലി എന്നിവര്‍ 20, 23 സ്ഥാനങ്ങളിലെത്തി. ജോര്‍ജ് ജേക്കബ് മുത്തൂറ്റ് കുടുംബം 60കോടി രൂപയും ചിറ്റിലപ്പിള്ളി കുടുംബം 40 കോടി രൂപയുമാണ് 2021 ല്‍ സംഭാവനയായി നല്‍കിയിട്ടുള്ളത്. ജോര്‍ജ് ജേക്കബ് മുത്തൂറ്റ്, ജോര്‍ജ് തോമസ് മുത്തൂറ്റ്, സാറ ജോര്‍ജ് മുത്തൂറ്റ്, ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് ഫാമിലി എന്നിവര്‍ ചേര്‍ന്നാണ് 60കോടി രൂപ സംഭാവന ചെയ്തിട്ടുള്ളത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കുടുംബ ബിസിനസുകാരില്‍ മുന്നിലാണ് മുത്തൂറ്റ് ഫിനാന്‍സ് കുടുംബം.
2020 ല്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി 22 കോടി രൂപ നല്‍കിയ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി കുടുംബം 2021 ല്‍ 40 കോടി രൂപയാണ് സംഭാവനകള്‍ക്കായി മാറ്റവച്ചത്. ഇന്‍ഫോസീസ് സഹസ്ഥാപകനായ എസ് ഡി ഷിബുലാലും കുടുംബവും 35 കോടിരൂപയാണ് 2021 ല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കിയത്. 28 ാം സ്ഥാനമാണ് ' Most Generous List'ല്‍ ഇവര്‍ നേടിയത്. ഏറ്റവും മുന്നിലുള്ള മലയാളികളില്‍ അഞ്ചാംസ്ഥാനത്താണ് ഷിബുലാലും കുടുംബവും എത്തിയത്.
10 കോടി രൂപയുമായി ജോയ് ആലുക്കാസും കുടുംബവും, ഏഴ് കോടി രൂപയുമായി മണപ്പുറം ഫിനാന്‍സ് മേധാവി വി പി നന്ദകുമാറും കുടുംബവും ആറ് കോടി രൂപയുമായി കെഫ് ഹോള്‍ഡിംഗ്‌സ് മേധാവികളായ ഷബാന ഫൈസല്‍ & ഫൈസല്‍ ഇ കൊട്ടിക്കോളന്‍ ദമ്പതികളും ഹുറൂണ്‍ ലിസ്റ്റില്‍ മുന്നിലെത്തിയ മലയാളികളാണ്.
ഹുറൂണ്‍ ഇന്ത്യ ലിസ്റ്റിലെ ദേശീയതലത്തില്‍ 2021 ല്‍ 3219 കോടി രൂപ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവച്ചാണ് എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ സ്ഥാപകന്‍ ശിവ് നാടാര്‍ ലിസ്റ്റില്‍ ഒന്നാമതെത്തിയത്. വിപ്രോയുടെ അസിംപ്രേംജി ഇത്തവണ 484 കോടി രൂപയുമായി രണ്ടാം സ്ഥാനത്താണ്. 190 കോടിരൂപയുമായി ഗൗതം അദാനി മൂന്നാം സ്ഥാനത്താണ്. ഇന്ത്യക്കാരിലെ ജീവകാരുണ്യപ്രവര്‍ത്തകരായ സംരംഭകരുടെ ടോപ് 10 ലിസ്റ്റ് ചുവടെ.
Next Story
Videos