Begin typing your search above and press return to search.
ആധാറിനും 'മാസ്‌കി'ടാം, വിവരങ്ങള്‍ സംരക്ഷിക്കാം
ഇപ്പോള്‍ പല സാമ്പത്തിക ഇടപാടുകള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. അതിനാൽ ആധാർ ചോദിക്കുമ്പോൾ സുരക്ഷിതത്വമൊന്നും നോക്കാതെ എടുത്തു കൊടുക്കാനും പലർക്കും മടിയില്ല. എന്നാല്‍ ആവശ്യപ്പെടുന്ന എല്ലായിടത്തും എല്ലാ ആധാര്‍ വിവരങ്ങളും നല്‍കേണ്ടതില്ല. അതിനാല്‍ തന്നെ എല്ലാ വിവരങ്ങളും പരസ്യപ്പെടുത്താതെ നിങ്ങളുടെ ആധാര്‍ ഇനി മാസ്‌ക്ഡ് ആധാര്‍ ആക്കാം. പേര് പോലെ തന്നെ മാസ്‌ക് ചെയ്ത ആധാര്‍ പകര്‍പ്പാണിത്. ഉദാഹരണത്തിന് നിങ്ങളുടെ ആധാർ നമ്പറിന്റെ ആദ്യത്തെ 8 അക്കങ്ങൾ 'X' ഉപയോഗിച്ച് മാറ്റി സ്ഥാപിക്കുന്ന നിങ്ങളുടെ ആധാർ കാർഡിന്റെ ഒരു പതിപ്പായിരിക്കും ഇത്. അത് പോലെ സെലക്ട് ചെയുന്ന ഭാഗങ്ങൾ മറയ്ക്കപ്പെടും. പല വിവരങ്ങളും മറച്ചു വയ്ക്കുന്നുണ്ടെങ്കിലും നിയമ സാധുതയുള്ള ആധാറാണ് ഇതും. മാസ്‌ക്ഡ് ആധാര്‍ കൊണ്ടുള്ള നേട്ടങ്ങള്‍ ഇവയാണ് :
- സ്വകാര്യത സംരക്ഷിക്കുന്നു
- ആധാര്‍ നമ്പറിന്റെ ദുരുപയോഗം തടയുന്നു
- പല സ്ഥാപനങ്ങളും ഇത് ഔദ്യോഗിക രേഖയായി അംഗീകരിച്ചിട്ടുണ്ട്. അതിനാൽ ഒറിജിനൽ ആധാർ കൊണ്ട് നടക്കേണ്ട.
മാസ്‌ക്ഡ് ആധാര്‍ എങ്ങനെ സ്വന്തമാക്കാം ?
- യു.ഐ.ഡി.എ.ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കയറുക (https://uidai.gov.in)
- മൈ ആധാര്‍ എന്ന സെക്ഷനില്‍ നിന്ന് ഡോണ്‍ലോഡ് ആധാര്‍ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക
- ആധാര്‍ ഡൗണ്‍ലോഡ് പേജിലേക്ക് നിങ്ങളെത്തും
- 12 അക്ക ആധാര്‍ നമ്പര്‍ അല്ലെങ്കില്‍ 16 അക്ക വെര്‍ച്വല്‍ ഐ.ഡി (VID), ആധാറിലെ പേര്, പിന്‍ കോഡ്, സെക്യൂരിറ്റി കോഡ് എന്നിവ നല്‍കുക
- മാസ്‌ക്ഡ് ആധാര്‍ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് മാസ്‌ക് ചെയ്യേണ്ട (മറയ്‌ക്കേണ്ട) ഭാഗം സെലക്റ്റ് ചെയ്യുക.
- ഒ.ടി.പി ലഭിക്കാനുള്ള ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക
- മൊബൈലില്‍ ലഭിച്ച ഒ.ടി.പി നല്‍കി വേരിഫിക്കേഷന്‍ പ്രോസസ് പൂര്‍ത്തിയാക്കുക.
- പി.ഡി.എഫ് രൂപത്തിലെ നിങ്ങളുടെ മാസ്‌ക്ഡ് ആധാര്‍ റെഡി. പാസ്‌വേഡ് ഉപയോഗിച്ച് തുറക്കുന്ന ഇതോടൊപ്പം പാസ്‌വേഡ് സന്ദേശവുമുണ്ടാകും.
Next Story
Videos