ഇന്ത്യയിലെ സാങ്കേതിക മുന്നേറ്റം, വ്യവസായത്തെ മുന്നോട്ട് നയിക്കുന്നതായി കേന്ദ്രമന്ത്രി പീയുഷ് ഗോയൽ

സാങ്കേതികതയുടെ മുന്നേറ്റം വ്യവസായത്തെ വളർത്തുകയും ലളിതമാക്കുകയും ചെയ്യുന്നതായി കേന്ദ്ര വ്യവസായ വാണിജ്യ വകുപ്പ്മന്ത്രി പീയുഷ് ഗോയൽ അഭിപ്രായപ്പെട്ടു. കേന്ദ്ര സംസ്ഥാന സർക്കാറുകൾ വ്യവസായങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളൊക്കെ ഡിജിറ്റലൈസ് ചെയ്തതോടെ വ്യവസായികളുടെ ആവശ്യങ്ങൾക്കും പരാതികൾക്കും ഇപ്പോൾ പെട്ടന്ന് തന്നെ പരിഹാരം കണ്ടെത്താൻ കഴിയുന്നു. വ്യവസായ, ആഭ്യന്തര വ്യാപാരം പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ ഡയറക്ടറേറ്റ് ഓഫ് പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ്‌ ഇന്റേർണൽ ട്രേഡ് വഴി (DPIIT) ഈ വർഷം 22000 -ലധികം പരാതികൾക്ക് പരിഹാരം കാണാൻ സാധിച്ചു. 13000പരാതികൾ ലഘൂകരിച്ചു. 327 അനാവശ്യ നിയമങ്ങൾ നീക്കം ചെയ്തു. വ്യാപാര നിയമങ്ങൾ ലളിതമാക്കുകയോ കുറയ്ക്കുകയോ, അനാവശ്യമായവ നീക്കം ചെയ്യുകയോ ചെയ്യുന്ന നടപടി തുടരും.

2020 ജൂലൈയിൽ കേന്ദ്ര കാബിനറ്റ് സെക്രട്ടറി വ്യവസായരംഗത്തെ നിയമങ്ങളും നിയന്ത്രണങ്ങളും പരിശോധിച്ച് വ്യവസായ പ്രവർത്തനങ്ങളുടെ ഭാരം കുറയ്ക്കാനും, ഒരു പ്രത്യേക സംഘത്തെ ഇതിനുവേണ്ടി രൂപീകരിക്കാനും സംസ്ഥാനങ്ങൾക്ക് കത്തെഴുതിയിരുന്നു. ഇത് ഏറെ പ്രയോജനപ്പെട്ടിട്ടുണ്ട്. ഒട്ടേറെ പരാതികൾക്കാണ് ഇതിലൂടെ പരിഹാരമുണ്ടായത്.

ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾക്ക് വേണ്ടിയും ഒട്ടേറെ കാര്യങ്ങൾ ഈ വകുപ്പ് ചെയ്തു കൊണ്ടിരിക്കുന്നു. സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതിയുടെ നോഡൽ ബോഡിയായാണ് ഇപ്പോൾ ഈ വകുപ്പ് പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. ലൈസൻസ് രാജ്, ഭൂമി അനുമതികൾ, വിദേശനിക്ഷേപ നിർദ്ദേശങ്ങൾ, പാരിസ്ഥിതിക ക്ലിയറൻസുകൾ എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങൾക്ക് വകുപ്പ് പരിഹാരം കാണുന്നു.

രാജ്യത്തെ വ്യവസായങ്ങളും, ആഭ്യന്തര വ്യാപാരവും പ്രോൽ സാഹിപ്പിക്കുന്ന ഡിപിഐഐറ്റി സംസ്ഥാനങ്ങളുടെ വ്യവസായ പ്രവർത്തനങ്ങളെ എകോപിക്കുമെന്ന് മന്ത്രി പറഞ്ഞു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it