മുത്തൂറ്റ് ആഷിയാന പദ്ധതിയില്‍ കൂത്താട്ടുകുളത്ത് 18 വീടുകള്‍

മുത്തൂറ്റ് ആഷിയാന പദ്ധതിയുടെ കീഴില്‍ കൂത്താട്ടുകുളത്ത് 18 വീടുകള്‍ ഒരുങ്ങുന്നു. ഇലഞ്ഞി വെളളാമത്തടത്തില്‍ വി.ജെ. ലൂക്കോസ് കൂത്താട്ടുകുളം നഗരത്തില്‍ ഭവനരഹിതര്‍ക്ക് സൗജന്യമായി നല്‍കിയ 1.05 ഏക്കറിലാണ് 18 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നത്.

ഈ വീടുകളുടെ തറക്കല്ലീടില്‍ അനൂപ് ജേക്കബ് എം.എല്‍.എ., മുത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ്, മുത്തൂറ്റ് ഗ്രൂപ്പ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് തോമസ് മുത്തൂറ്റ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

2018ലെ പ്രളയത്തില്‍ വീടുകള്‍ പൂര്‍ണ്ണമായി നഷ്ടപ്പെട്ടവര്‍ക്കും, വീട് ഇല്ലാത്തവര്‍ക്കും വീട് നിര്‍മ്മിച്ച് നല്‍കുന്നതിനായി മുത്തൂറ്റ് എം ജോര്‍ജ് ഫൗണ്ടേഷന്‍ ആരംഭിച്ച പദ്ധതിയാണ് മുത്തൂറ്റ് ആഷിയാന. പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇതിനോടകം 180 വീടുകളുടെ നിര്‍മ്മാണം ആരംഭിക്കുകയും അതില്‍ 73 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു. 500 സ്‌ക്വയര്‍ ഫീറ്റില്‍ രണ്ട് ബെഡ് റൂം, അടുക്കള, ഹാള്‍, ടോയ്ലറ്റ്, എന്നിവ ഉള്‍പ്പെടുന്ന ഈ വീടുകള്‍ക്ക് 5,40,000 രൂപയാണ് ചെലവ് വരുന്നത്. ഐറിസ് ബില്‍ഡേഴ്സ് ആന്‍ഡ് ഇന്റീരിയേഴ്സാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്.

സമൂഹത്തിന്റെ ഉന്നമനത്തിനായി എല്ലായ്പ്പോഴും പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് മുത്തൂറ്റ് ഗ്രൂപ്പെന്നും, ഒരു കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കുന്നത് വഴി ആ കൂടുംബാംഗങ്ങളെ അവരുടെ സാധാരണ ജീവിതത്തിലേക്ക് എളുപ്പത്തില്‍ തിരിച്ചുകൊണ്ടുവരാന്‍ കഴിയും എന്ന് വിശ്വസിക്കുന്നതായും മുത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.

മുത്തൂറ്റ് ഗ്രൂപ്പ് സിഎസ്ആര്‍ ഹെഡ് ബാബു ജോണ്‍ മലയില്‍, കൂത്താട്ടുകുളം മുനിസിപ്പല്‍ ചെയര്‍മാന്‍ റോയ് അബ്രഹാം, ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയ്സ് മാമ്പളളി, സിപിഎം കൂത്താട്ടകുളം ഏരിയ സെക്രട്ടറിയും മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ ഡയറക്ടറുമായ സാജു ജേക്കബ്, വാര്‍ഡ് കൗണ്‍സിലര്‍ എ. എസ്. രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it