14 കുടുംബങ്ങള്‍ പുതിയ വീട്ടിലേക്ക്; മുത്തൂറ്റ് ആഷിയാന ഭവനങ്ങള്‍ കൈമാറി
എറണാകുളം ജില്ലയിലെ തീരദേശ ഗ്രാമമായ എടവനക്കാടാണ് നിര്‍ധനര്‍ക്കും നിരാലംബര്‍ക്കുമായി വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയത്
എറണാകുളം ജില്ലയിലെ തീരദേശ ഗ്രാമമായ എടവനക്കാട് മുത്തൂറ്റ് 'ആഷിയാന' ഭവന പദ്ധതിയിലൂടെ 14 കുടുംബങ്ങള്‍ക്ക് കൂടി വീടായി. ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ്ണവായ്പ എന്‍ബിഎഫ്‌സിയായ മുത്തൂറ്റ് ഫിനാന്‍സ്, നിര്‍ധനര്‍ക്കും നിരാലംബര്‍ക്കുമായി വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന പദ്ധതിയാണ് 'ആഷിയാന' ഹൗസിംഗ് പദ്ധതി. ചടങ്ങില്‍ ഹൈബി ഈഡന്‍ എം.പി മുഖ്യാതിഥിയായി.
പരിപാടിയുടെ ഉദ്ഘാടനം മുത്തൂറ്റ് ഫിനാന്‍സ് എംഡി ശ്രീ. ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് നിര്‍വഹിച്ചു. ഇതോടൊപ്പം മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് എം ജോര്‍ജ് പരിസ്ഥിതി സൗഹൃദ പദ്ധതിയായ 'ഒരു മരം നടൂ, ഭൂമിയെ രക്ഷിക്കൂ' ഉദ്ഘാടനം ചെയ്തു.
250 വീടുകൾ
എടവനക്കാട് കടല്‍ക്ഷോഭവും മണ്ണൊലിപ്പും മൂലം തകര്‍ന്ന വീടുകളില്‍ താമസിച്ചിരുന്ന പാവപ്പെട്ടവരും പാര്‍ശ്വവല്‍കരിക്കപ്പെട്ടവരുമായ കുടുംബങ്ങള്‍ക്ക് പുതുവെളിച്ചമായ ആഷിയാന പദ്ധതി 2018 ല്‍ ആരംഭിച്ചതാണ്. 250 വീടുകളാണ് ഇതുവരെ പദ്ധതിയുടെ കീഴില്‍ പണികഴിപ്പിച്ച് കൈമാറിയത്.
ജനങ്ങളെ സഹായിക്കുന്ന കാര്യത്തില്‍ മുത്തൂറ്റ് ഫിനാന്‍സ് പ്രതിജ്ഞാബദ്ധരാണെന്ന് ആഷിയാന പദ്ധതിയെക്കുറിച്ച് സംസാരിക്കവെ മുത്തുറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.
ഹരിയാനയിലെ റെവാരിയില്‍ 20 വീടുകളും ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ 10 വീടുകളുമാണ് ഈ പദ്ധതിയുടെ കീഴില്‍ അടുത്തിടെ പൂര്‍ത്തിയാക്കിയിട്ടുള്ളത്. ആഷിയാന പദ്ധതിക്കായി 20 കോടി രൂപയാണ് കമ്പനി നീക്കിവെച്ചിട്ടുള്ളത്.