ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജൂണ്‍ 07, 2020

എംഎസ്എംഇ മേഖലയുടെ പുനരുജ്ജീവനം; 500 മി ല്ല്യണ്‍ ഡോളര്‍ വായ്പയ്ക്ക് ലോകബാങ്കിന്റെ അംഗീകാരം

കോവിഡ് മഹാമാരി ഏറെ ബാധിച്ച ഇന്ത്യയുടെ എംഎസ്എംഇ മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി ലോകബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ ബോര്‍ഡ് 500 മില്യണ്‍ യുഎസ് ഡോളര്‍ പദ്ധതിക്ക് അംഗീകാരം നല്‍കി. കഴിഞ്ഞ വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവന പ്രകാരം, 5,55,000 എംഎസ്എംഇകളുടെ പ്രകടനം മെച്ചപ്പെടുത്താനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. എംഎസ്എംഇ മേഖലയുടെ പുനരുജ്ജീവനത്തിനായുള്ള ലോക ബാങ്കിന്റെ രണ്ടാമത്തെ ഇടപെടലാണിത്. നേരത്തെ 2020 ജൂലൈയില്‍ എംഎസ്എംഇ എമര്‍ജന്‍സി റെസ്‌പോണ്‍സ് പ്രോഗ്രാമിലൂടെ 750 മില്യണ്‍ യുഎസ് ഡോളറിന്റെ ധനസഹായം ലോകബാങ്ക് അംഗീകരിച്ചിരുന്നു.

നൂറു രൂപ കടന്ന് സംസ്ഥാനത്ത് പെട്രോള്‍ വില

സംസ്ഥാനത്ത് പെട്രോളിലും ഡീസലിനും 28 പൈസ വര്‍ധിച്ചതോടെ ആദ്യമായി പ്രീമിയം പെട്രോള്‍ വില നൂറ് കടന്നു. തിരുവനന്തപുരത്ത് പ്രീമിയം പെട്രോളിന് 100.20 രൂപയാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 97.38 രൂപയും ഡീസലിന് 92.31 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ വില 95.43 രൂപയായും ഡീസല്‍ വില 91.88 രൂപയായും ഉയര്‍ന്നു. അതേസമയം 37 ദിവസത്തിനിടെ ഇത് 21 ാം തവണയാണ് രാജ്യത്ത് ഇന്ധനവില വര്‍ധിക്കുന്നത്.

ഡിജിറ്റല്‍ പേമെന്റ്‌സ് സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപം നടത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

ഡിജിറ്റല്‍ സ്റ്റാര്‍ട്ടപ്പായ കാഷ്ഫ്രീ കമ്പനിയില്‍ നിക്ഷേപം നടത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എന്നാല്‍ തുക എത്രയാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം നവംബറില്‍ 35.3 ദശലക്ഷം ഡോളര്‍ സീരീസ് ബി ഫണ്ടിങിലൂടെ യുകെയിലെ അപിസ് ഗ്രോത് ഫണ്ട് രണ്ടില്‍ നിന്ന് കാഷ്ഫ്രീ സമാഹരിച്ചിരുന്നു. ക്യാഷ്ഫ്രീയില്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് അര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തിന്റെ തെളിവാണിതെന്ന് കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമായ ആകാശ് സിന്‍ഹ പ്രതികരിച്ചു.

ബാങ്ക് ഓഫ് ഇന്ത്യയ്ക്കും പിഎന്‍ബിക്കും ആറ് കോടി രൂപ പിഴ ചുമത്തി ആര്‍ബിഐ

റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും പഞ്ചാബ് നാഷണല്‍ ബാങ്കിനും ആറ് കോടി രൂപ പിഴ ഈടാക്കി. ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 4 കോടി രൂപയും പഞ്ചാബ് നാഷണല്‍ ബാങ്കിന് രണ്ട് കോടി രൂപയും പിഴയായി ചുമത്തിയത്. 2019 മാര്‍ച്ച് 31 ലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്റ്റാറ്റിയൂട്ടറി ഇന്‍സ്‌പെക്ഷന്‍ ഫോര്‍ സൂപ്പര്‍വൈസറി ഇവാലുവേഷന്‍ (എല്‍എസ്ഇ) നടത്തിയതായി പ്രസ്താവനയില്‍ റിസര്‍വ് ബാങ്ക് അറിയിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ നിയമാനുസൃത ഐഎസ്ഇ 2018 മാര്‍ച്ച് 31 നും (ഐഎസ്ഇ 2018) 2019 മാര്‍ച്ച് 31 നും (ഐഎസ്ഇ 2019) സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് നടത്തിയതാണെന്ന് പ്രത്യേക പ്രസ്താവനയില്‍ റിസര്‍വ് ബാങ്ക് അറിയിച്ചു.

ഐപിഎല്‍ സെപ്റ്റംബര്‍ 19 ന് പുനരാരംഭിക്കുന്നു

യുഎഇയില്‍ നടക്കാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനാലാം പതിപ്പ് പുനരാരംഭിക്കുന്നതിനുള്ള തീയതി ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ഇന്ത്യ (ബിസിസിഐ) പൂജ്യമാക്കി. പുനരാരംഭിക്കുന്നതിനുള്ള ആദ്യ മത്സരം സെപ്റ്റംബര്‍ 19 നും ഫൈനല്‍ ഒക്ടോബര്‍ 15 നും നടക്കും - ഈ വര്‍ഷം ഇന്ത്യ ദസറ ആഘോഷിക്കുന്ന ദിവസം.

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

കേരളത്തില്‍ സ്വര്‍ണ വില കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 36,640 രൂപയാണ് വില. ഒരു ഗ്രാമിന് 4,580 രൂപയും. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1886.21 ഡോളറിലാണ് വ്യാപാരം ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 36,640 രൂപയായിരുന്നു വില. ഗ്രാമിന് 4,590 രൂപയും. ജൂണ്‍ മൂന്നിനാണ് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയത് . ഒരു പവന്‍ സ്വര്‍ണത്തിന് 36,960 രൂപയായിരുന്നു വില. ഒരു ഗ്രാമിന് 4,620 രൂപയും. എന്നാല്‍ ജൂണ്‍ നാലിന് സ്വര്‍ണ വില കുത്തനെ ഇടിഞ്ഞിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 36,400 രൂപയായിരുന്നു വില.

ഐറ്റി, ഇന്‍ഫ്ര, എനര്‍ജി ഓഹരികളുടെ കരുത്തില്‍ കുതിച്ച് ഓഹരി വിപണി

ഐറ്റി, ഇന്‍ഫ്ര, എനര്‍ജി ഓഹരികളുടെ കരുത്തില്‍ കുതിച്ച് ഓഹരി വിപണി. സെന്‍സെക്സ് 228.46 പോയ്ന്റ് ഉയര്‍ന്ന് 52328.51 പോയ്ന്റിലും നിഫ്റ്റി 81.40 പോയ്ന്റ് ഉയര്‍ന്ന് 15751.70 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 2284 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 961 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 156 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. അദാനി പോര്‍ട്ട്സ്, പവര്‍ ഗ്രിഡ് കോര്‍പ്പ്, എന്‍ടിപിസി, ശ്രീ സിമന്റ്സ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയവ നേട്ടമുണ്ടാക്കി. ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ്, എച്ച്ഡിഎഫ്സി,ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഡിവിസ് ലാബ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല. മെറ്റല്‍, ഫാര്‍മ സൂചികകള്‍ നേരിയ നഷ്ടം രേഖപ്പെടുത്തിയപ്പോള്‍ മറ്റെല്ലാ സൂചികകളും നേട്ടമുണ്ടാക്കി. ബഎസ്ഇ മിഡ്കാപ്, സ്മോള്‍കാപ് സൂചികകള്‍ 0.7- 1.4 ശതമാനം ഉയര്‍ന്നു.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (11.41 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്സ് (8.96 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (5.65 ശതമാനം), എവിറ്റി (4.48 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (4.32 ശതമാനം), അപ്പോളോ ടയേഴ്സ് (3.01 ശതമാനം), കല്യാണ്‍ ജൂവലേഴ്സ് (2.84 ശതമാനം) തുടങ്ങി 22 കേരള ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.

സംസ്ഥാനത്ത് കോവിഡ് പരിശോധന കുറഞ്ഞു: ഒപ്പം പ്രതിദിന കേസുകളും

സംസ്ഥാനത്ത് കോവിഡ് പരിശോധന കുറഞ്ഞതോടെ പ്രതിദിന കേസുകളും കുറഞ്ഞു. 24 മണിക്കൂറിനിടെ 70,569 സാമ്പിളുകള്‍ മാത്രമാണ് പരിശോധിച്ചത്, ഇവരില്‍ 9,313 പേര്‍ക്ക് രോഗം കണ്ടെത്തി. തിരുവനന്തപുരം 1481, പാലക്കാട് 1028, എറണാകുളം 968, തൃശൂര്‍ 925, മലപ്പുറം 908, കൊല്ലം 862, ആലപ്പുഴ 803, കോഴിക്കോട് 659, കോട്ടയം 464, കണ്ണൂര്‍ 439, ഇടുക്കി 234, കാസര്‍ഗോഡ് 215, പത്തനംതിട്ട 199, വയനാട് 128 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.2 ആണ്.






Related Articles
Next Story
Videos
Share it