Begin typing your search above and press return to search.
ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഒക്ടോബര്‍ 18, 2021
എസ്ബിഐയ്ക്ക് ഒരു കോടി പിഴ ചുമത്തി റിസര്‍വ് ബാങ്ക്
റെഗുലേറ്ററി നിയമങ്ങളിലെ അപാകതകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് തിങ്കളാഴ്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് (എസ്ബിഐ) ഒരു കോടി രൂപ പിഴ ചുമത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). 'ബാങ്കിംഗ് റെഗുലേഷന്‍ ആക്റ്റ്, 1949, സെക്ഷന്‍ 47 എ (1) (സി) സെക്ഷന്‍ 46 (4) (ശ), 51 (1) എന്നിവ ഉപയോഗിച്ചാണ് പിഴ ശിക്ഷ നല്‍കുന്നതെന്ന് ആര്‍ബിഐ പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യയുടെ കയറ്റുമതി ഒക്ടോബറിലെ ആദ്യ രണ്ടാഴ്ചകളില്‍ 40.54% വര്‍ധിച്ചു
ഇന്ത്യയുടെ കയറ്റുമതി ഒക്ടോബര്‍ ആദ്യ രണ്ടാഴ്ചകളില്‍ 40.54% വര്‍ധിച്ച് 15.13 ബില്യണ്‍ ഡോളറിലെത്തി. ഇതില്‍ 7.26 ബില്യണ്‍ ഡോളര്‍ ഒക്ടോബര്‍ 8ാം തീയതി മുതല്‍ 14 ാം തീയതി വരെയുള്ള കാലയളവില്‍മാത്രം ശേഖരിച്ചതാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.
മഴക്കെടുതി; കെഎസ്ഇബിക്ക് 15.74 കോടിയുടെ നഷ്ടം
മഴക്കെടുതിയില്‍ കെഎസ്ഇബിക്ക് 15.74 കോടിയുടെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. 5,20,000 കണക്ഷനുകളാണ് റദ്ദായത്. ഇതില്‍ നാല്‍പ്പത്തി അയ്യായിരം കണക്ഷനുകള്‍ ഇനിയും പുനസ്ഥാപിക്കാനുണ്ടെന്നും അവ യുദ്ധകാലാടിസ്ഥാനത്തില്‍ പുനസ്ഥാപിക്കുമെന്നും കെഎസ് ഇബി ചെയര്‍മാന്‍ അറിയിച്ചു.
ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്
ആഭ്യന്തര വിമാന യാത്രക്കാരുടെ നിരക്കില്‍ സെപ്റ്റംബറില്‍ 5.45% പ്രതിമാസവര്‍ധനവ് രേഖപ്പെടുത്തി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (DGCA) ഏറ്റവും പുതിയ ഡേറ്റ അനുസരിച്ച്, സെപ്റ്റംബറില്‍ ഏകദേശം 7.07 ദശലക്ഷം യാത്രക്കാര്‍ ആണ് ഡൊമസ്റ്റിക് ഫ്‌ളൈറ്റ് സര്‍വീസ് വഴി യാത്രചെയ്തത്. ഓഗസ്റ്റില്‍ ഇത് 6.7 ദശലക്ഷമായിരുന്നു.
റെക്കോര്‍ഡ് ഉയരത്തില്‍ ഏറ്റലാഭം; എച്ച്ഡിഎഫ്‌സി ഓഹരികള്‍ കുതിച്ചു
തിങ്കളാഴ്ച എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരികള്‍ റെക്കോര്‍ഡ് ഉയരത്തില്‍ കുതിച്ചു. രണ്ട് ശതമാനം വര്‍ധനവോടെ ഓരോ ഓഹരിക്കും 1715 രൂപയാണ് രേഖപ്പെടുത്തിയത്. 17 ശതമാനം വളര്‍ച്ചയോടെ 8,834 കോടി രൂപയാണ് ബാങ്ക് രേഖപ്പെടുത്തിയത്.
തുടര്‍ച്ചയായ ഏഴാം ദിവസവും ഉയര്‍ന്ന് സൂചികകള്‍
മെറ്റല്‍, പിഎസ് യു ബാങ്ക്, പവര്‍ ഓഹരികളുടെ കരുത്തില്‍ തുടര്‍ച്ചയായ ഏഴാം ദിവസവും മുന്നേറി സൂചികകള്‍. സെന്‍സെക്സ് 459.64 പോയ്ന്റ് ഉയര്‍ന്ന് 61765.59 പോയ്ന്റിലും നിഫ്റ്റി 138.50 പോയ്ന്റ് ഉയര്‍ന്ന് 18477 പോയ്ന്റിലും ക്ലോസ് ചെയ്തു. ആഗോള വിപണി ദുര്‍ബലമായെങ്കിലും ഇന്ത്യന്‍ വിപണിയില്‍ അത് പ്രതിഫലിച്ചില്ല. ചൈനീസ് ജിഡിപി കണക്കുകള്‍ നിരാശപ്പെടുത്തിയതും ആഗോള തലത്തിലുള്ള പണപ്പെരുപ്പത്തെ കുറിച്ചുള്ള ആശങ്കകളും ഊര്‍ജ പ്രതിസന്ധിയുമെല്ലാമാണ് ആഗോള വിപണിയെ ദുര്‍ബലപ്പെടുത്തിയത്.
കേരള കമ്പനികളുടെ പ്രകടനം
12 കേരള കമ്പനികള്‍ ഇന്ന് നേട്ടമുണ്ടാക്കി. കേരള ആയുര്‍വേദ 11.10 ശതമാനം നേട്ടവുമായി മുന്നില്‍ നില്‍ക്കുന്നു. വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്സ് (3.53 ശതമാനം), ഫെഡറല്‍ ബാങ്ക് (2.31 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (2.10 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്സ് (2.05 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍
Exchange Rates : October 18, 2021
ഡോളര്‍ 75.33
പൗണ്ട് 103.45
യുറോ 87.37
സ്വിസ് ഫ്രാങ്ക് 81.51
കാനഡ ഡോളര്‍ 60.90
ഓസി ഡോളര്‍ 55.77
സിംഗപ്പൂര്‍ ഡോളര്‍ 55.81
ബഹ്‌റൈന്‍ ദിനാര്‍ 199.54
കുവൈറ്റ് ദിനാര്‍ 249.58
ഒമാന്‍ റിയാല്‍ 195.91
സൗദി റിയാല്‍ 20.08
യുഎഇ ദിര്‍ഹം 20.51
Next Story
Videos