Begin typing your search above and press return to search.
ഇന്ന് നിങ്ങളറിയേണ്ട ബിസിനസ് വാര്‍ത്തകള്‍; ഏപ്രില്‍ 24, 2021
സംസ്ഥാനത്ത് സ്ഥിതി ഗുരുതരം: ഇന്ത്യയില്‍ ഒന്നാമത് എറണാകുളം
കോവിഡ് രണ്ടാം തരംഗം സംസ്ഥാനത്തും ആഞ്ഞടിക്കുന്നതിനിടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള ജില്ലയായി എറണാകുളം. ഡല്‍ഹി രണ്ടാം സ്ഥാനത്തും കോഴിക്കോട് മൂന്നാം സ്ഥാനത്തുമാണുള്ളത്. സംസ്ഥാനത്ത് എറണാകുളത്തും കോഴിക്കോടും അതിതീവ്രമായാണ് കോവിഡ് വ്യാപിക്കുന്നത്. എറണാകുളത്ത് രോഗബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ ആശുപത്രികളും ഏതാണ്ട് നിറഞ്ഞു. ആശുപത്രികളില്‍ മതിയായ കിടക്കകളും സൗകര്യവുമില്ലാത്തത് കൊണ്ട് രോഗികളോട് കഴിവതും വീടുകളില്‍ തന്നെ കഴിയാനാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദേശിക്കുന്നത്.
ഓക്‌സിജനുള്‍പ്പെടെയുള്ള ചികിത്സാ ഉപകരണങ്ങളുടെ നികുതിയും സെസ്സും പിന്‍വലിച്ചു
മെഡിക്കല്‍ ഓക്‌സിജന്റെയും കോവിഡ് വാക്‌സീനുകളുടെയും ഇറക്കുമതി നികുതിയും ഹെല്‍ത് സെസ്സും പിന്‍വലിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. മൂന്നു മാസത്തേക്കാണ് പിന്‍വലിച്ചത്. ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്തത്. ജനറേറ്ററുകള്‍, സ്റ്റോറേജ് ടാങ്കുകള്‍, ഫില്ലിംഗ് സംവിധാനങ്ങള്‍, കാണ്‍സെന്‍ട്രേറ്ററുകള്‍ തുടങ്ങി ആരോഗ്യ രംഗത്ത് ആവശ്യമായ ഉപകരണങ്ങളുടെ ഇറക്കുമതിക്കും ഈ ഇളവുണ്ടാകും. കസ്റ്റംസ് ക്ലിയറന്‍സ് വിഷയങ്ങള്‍ പരിഹരിക്കാന്‍ ഒരു നോഡല്‍ ഓഫിസറെയും നിയമിച്ചു. നിലവില്‍ തദ്ദേശീയമായി നിര്‍മിക്കുന്ന രണ്ടു വാക്‌സീനുകളാണ് ഇന്ത്യയ്ക്കുള്ളത്.
ഓക്‌സിജന്‍ വിതരണം തടസ്സപ്പെടുന്നവരെ തൂക്കിലേറ്റുമെന്ന് ഡല്‍ഹി ഹൈക്കോടതി
മെഡിക്കല്‍ ഓക്‌സിജന്‍ വിതരണം ആരെങ്കിലും തടസ്സപ്പെടുത്തിയാല്‍ അവരെ തൂക്കിലേറ്റുമെന്ന് ഡല്‍ഹി ഹൈക്കോടതി. ഗുരുതരമായ കോവിഡ് രോഗികള്‍ക്കുള്ള ഓക്‌സിജന്‍ ക്ഷാമത്തില്‍ കോടതിയെ സമീപിച്ച മഹാരാജ അഗ്രസെന്‍ ആശുപത്രിയുടെ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു പരാമര്‍ശം. കോവിഡ് കേസുകള്‍ കുതിച്ചുയരുന്നതിനെ 'സുനാമി' എന്നാണ് കോടതി വിശേഷിപ്പിച്ചത്. 480 മെട്രിക് ടണ്‍ ഓക്‌സിജന്‍ ലഭിച്ചില്ലെങ്കില്‍ സിസ്റ്റം തകരുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇത് ഞങ്ങള്‍ കണ്ടതാണ്. വലിയ ദുരന്തം നടക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഒരു വര്‍ഷം കൊണ്ട് ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം ഇരട്ടിയിലധികമായതായി റിപ്പോര്‍ട്ട്
ഒരു വര്‍ഷം കൊണ്ട് രാജ്യത്തെ ദരിദ്രരുടെ എണ്ണം ഇരട്ടിയിലേറെയായെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. കൊവിഡ് മഹാമാരി തൊഴില്‍ അവസരങ്ങള്‍ ഇല്ലാതാക്കിയതും ജീവിതസാഹചര്യങ്ങള്‍ ബുദ്ധിമുട്ടിലാക്കിയതോടെയുമാണ് രാജ്യത്തെ ദരിദ്രരുടെ എണ്ണം ഇരട്ടിയിലേറെയായെന്നാണ് പഠനം. അമേരിക്ക അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനമായ പ്യൂ റിസര്‍ച്ച് സെന്ററിന്റേതാണ് പഠനം. 45 മുന്‍പുള്ള അവസ്ഥയിലാണ് ഇന്ത്യ ഇപ്പോഴുള്ളതെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നു.
കേന്ദ്ര സര്‍ക്കാര്‍ വാങ്ങുന്ന വാക്‌സിന്‍ സൗജന്യമായിരിക്കുമെന്ന് അറിയിപ്പ്
കേന്ദ്ര സര്‍ക്കാര്‍ വാങ്ങുന്ന വാക്‌സീന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും സൗജന്യമായാണ് നല്‍കുന്നതെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം, സംസ്ഥാനങ്ങളും സ്വകാര്യ ആശുപത്രികളും വാക്‌സീന്‍ നിര്‍മാതാക്കളില്‍നിന്ന് നേരിട്ടു വാങ്ങുന്നവയുടെ ഉയര്‍ന്ന വിലയെക്കുറിച്ച് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നില്ല.
രേഖ എം മേനോന്‍ നാസ്‌കോം ചെയര്‍മാന്‍
ഐടി വ്യവസായികളുടെ സംഘടനയായ നാസ്‌കോമിന്റെ (നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്‌വെയര്‍ ആന്‍ഡ് സര്‍വീസ് കമ്പനീസ്) ചെയര്‍മാനായി രേഖ എം മേനോന്‍ തെരഞ്ഞെടുക്കപ്പെട്ടു. യുഎസ്- ഐറിഷ് കമ്പനിയായ ആക്‌സെഞ്ചറിന്റെ ഇന്ത്യയിലെ ചെയര്‍പേഴ്‌സണും സീനിയര്‍ മാനേജിംഗ് ഡയറക്ടറുമാണ് രേഖ എം മേനോന്‍.
ക്രെഡിറ്റ് കാര്‍ഡ് ബിസിനസില്‍ ശ്രദ്ധ നല്‍കാനൊരുങ്ങി സിറ്റി ബാങ്ക്
ഇന്ത്യയിലെ ക്രെഡിറ്റ് കാര്‍ഡ് ബിസിനസില്‍ പ്രധാന പങ്കാളികളാകാനൊരുങ്ങി സിറ്റി ബാങ്ക്. രാജ്യത്തെ റീട്ടെയ്ല്‍ ബാങ്കിംഗ് ബിസിനസ് നിര്‍ത്തുന്നതിന്റെ ഭാഗമായാണ് നടപടി. ക്രെഡിറ്റ് കാര്‍ഡ് ബിസിനസിന് 4,000 കോടി രൂപ മൂല്യം കണക്കാക്കി പ്രത്യേകമായി വില്‍ക്കാനുളള ശ്രമം ബാങ്ക് തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ബാങ്കിന് ഇന്ത്യയില്‍ 27 ലക്ഷം ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കളുണ്ട്. രാജ്യത്തെ ക്രെഡിറ്റ് കാര്‍ഡ് ദാതാക്കളില്‍ ആറാം സ്ഥാനത്താണ് സിറ്റി ബാങ്ക്. സിറ്റിയുടെ മൊത്തം റീട്ടെയില്‍ ബാങ്കിങ് ബിസിനസ് ഏറ്റെടുക്കാന്‍ പുതുതലമുറ സ്വകാര്യ ബാങ്കുകള്‍ ശ്രമം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ആകെ 29 ലക്ഷം റീട്ടെയില്‍ ബാങ്കിങ് ഉപഭോക്താക്കളാണ് സിറ്റി ബാങ്കിനുളളത്.
കോവിഡ് അപ്‌ഡേറ്റ്‌സ് ഏപ്രില്‍ 24
കേരളത്തില്‍ ഇന്ന്
രോഗികള്‍: 26685
മരണം: 25
ഇന്ത്യയില്‍ ഇതുവരെ
രോഗികള്‍ : 16,610,481
മരണം:189,544
ലോകത്തില്‍ ഇതുവരെ
രോഗികള്‍: 142,098,420
മരണം: 3,029,815
Next Story
Videos