ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഓഗസ്റ്റ് 05, 2021
പോപ്പുലര്‍ വെഹിക്ക്ള്‍സ് ആന്‍ഡ് സര്‍വീസസ് ഐപിഒയ്ക്ക്
ഐപിഓയ്ക്കായി സെബിയില്‍ പേപ്പര്‍ ഫയല്‍ ചെയ്ത് പോപ്പുലര്‍ വെഹിക്ക്ള്‍സ് ആന്‍ഡ് സര്‍വീസസ്. സെബിയില്‍ ഫയല്‍ ചെയ്ത ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) അനുസരിച്ച് പ്രാഥമിക പബ്ലിക് ഓഫറിംഗില്‍ (ഐപിഒ) 150 കോടി രൂപയുടെ ഇക്വിറ്റി ഷെയറുകളും ബന്യന്‍ട്രീ ഗ്രോത്ത് ക്യാപിറ്റല്‍ കക, എല്‍എല്‍സി എന്നിവരുടെ ഉടമസ്ഥതയിലുള്ള 4,266,666 ഇക്വിറ്റി ഷെയറുകളുടെ ഓഫര്‍ ഫോര്‍ സെയ്ല്‍ (ഛഎട) വില്‍പ്പനയുമായിരിക്കും ഉണ്ടാകുക.
പെപ്‌സികോ ഉള്‍പ്പെടെയുള്ളവര്‍ സോഫ്റ്റ് ഡ്രിങ്ക് ബിസിനസില്‍ നിന്നും പിന്മാറുന്നു
പെപ്‌സികോ നിര്‍മാതാക്കള്‍ ഉള്‍പ്പെടെ പ്രമുഖ സോഫ്റ്റ് ഡ്രിങ്ക് കമ്പനിക്കാര്‍ സോഫ്റ്റ് ഡ്രിങ്ക് ബിസിനസില്‍ നിന്നും പിന്മാറിയേക്കുമെന്ന് റിപ്പോര്‍ട്ട്. കുപ്പിവെള്ളമുള്‍പ്പെടെയുള്ള നിര്‍മാണത്തില്‍ നിന്നാണ് ലാഭസാധ്യതതേടി കമ്പനികള്‍ ബിസിനസ് മോഡല്‍ മാറ്റുന്നതെന്നത്. ട്രോപ്പിക്കാന ഉള്‍പ്പടെയുള്ള ജ്യൂസ് ബ്രാന്‍ഡുകള്‍ നിര്‍ത്തുന്നതായി പെപ്സികോ പ്രഖ്യാപിച്ചു. നെസ്ലെയും ഇതേ നീക്കത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ആഭ്യന്തര വിമാന യാത്രക്കാരുടെ നിരക്ക് ജൂലൈയില്‍ 57% ഉയര്‍ന്നതായി ഇക്ര
കോവിഡ് അണുബാധ കുറയുന്ന മുറയ്ക്ക് ആഭ്യന്തര വിമാന യാത്രക്കാരുടെ നിരക്ക് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ആഭ്യന്തര എയര്‍ പാസഞ്ചര്‍ ട്രാഫിക് ജൂലൈയില്‍ 57 ശതമാനം ഉയര്‍ന്ന് 49 ലക്ഷമായതായി ഇക്രയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ജൂലൈ ഉല്‍പാദനത്തില്‍ 58% വര്‍ധനവ് രേഖപ്പെടുത്തി മാരുതി
1,70,719 യൂണിറ്റ് കാറുകള്‍ വിറ്റ് വില്‍പ്പനയില്‍ 58% വര്‍ധനവ് രേഖപ്പെടുത്തി മാരുതി.
കൊച്ചിയില്‍ സോഫ്റ്റ്വെയര്‍ ലാബ് തുടങ്ങാന്‍ പദ്ധതിയിട്ട് ഐബിഎം
കൊച്ചിയില്‍ സോഫ്റ്റ്വെയര്‍ ലാബ് തുടങ്ങാന്‍ പദ്ധതിയിട്ട് പ്രമുഖ ഐടി കമ്പനിയായ ഐബിഎം. ഹൈബ്രിഡ് ക്ലൗഡ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യകളുടെ അടിസ്ഥാനത്തിലുള്ള ഉല്‍പന്ന വികസന പദ്ധതികളാണ് പുതിയ സെന്ററിലുണ്ടാവുക.
ചാഞ്ചാട്ടത്തിനൊടുവില്‍ കുതിപ്പ് തുടര്‍ന്ന് ഓഹരി വിപണി
ഓഹരി സൂചികകള്‍ കുതിപ്പ് തുടരുന്നു. ഇന്ന് ഏറെ ഉയര്‍ച്ച താഴ്ചകള്‍ക്ക് ശേഷമാണ് വിപണി പുതിയ ഉയരത്തിലെത്തിയത്. സെന്‍സെക്സ് 123.07 പോയ്ന്റ് ഉയര്‍ന്ന് 54492.84 പോയ്ന്റിലും നിഫ്റ്റി 35.80 പോയ്ന്റ് ഉയര്‍ന്ന് 16294.60 പോയ്ന്റിലുമാണ് ക്ലോസ് ചെയ്തത്. 1036 ഓഹരികള്‍ നേട്ടമുണ്ടാക്കി. എന്നാല്‍ 1933 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 101 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ഭാരതി എയര്‍ടെല്‍, ഐഷര്‍ മോട്ടോഴ്സ്, ഐറ്റിസി, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍ തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ പ്രമുഖ ഓഹരികള്‍. എസ്ബിഐ, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗത്തിനും ഇന്നും നേട്ടമുണ്ടാക്കാനായില്ല. എട്ടു കേരള ഓഹരികള്‍ക്ക് മാത്രമാണ് നേട്ടമുണ്ടാക്കാനായത്. വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്സ് 4.99 ശതമാനം നേട്ടവുമായി മുന്നേറ്റം തുടരുന്നു. വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (4.60 ശതമാനം), ഹാരിസണ്‍സ് മലയാളം(1.23 ശതമാനം), കെഎസ്ഇ (1.10 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍.