Begin typing your search above and press return to search.
ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജനുവരി 25, 2022
1,437 കോടി രൂപ ലാഭം രേഖപ്പെടുത്തി എല്‍ഐസി
ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ 1,437 കോടി രൂപ ലാഭം രേഖപ്പെടുത്തി എല്‍ഐസി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 6.14 കോടി രൂപ മാത്രമായിരുന്നു എല്‍ഐസിയുടെ ലാഭം. പുതിയ ബിസിനസ് പ്രീമിയം വളര്‍ച്ച കഴിഞ്ഞ കാലയളവിലെ 394.76 കോടിയെ അപേക്ഷിച്ച് 554.1 കോടി രൂപയായി ഐപിഓയ്ക്ക് ഒരുങ്ങുന്ന എല്‍ഐസിക്ക് ഉയര്‍ത്താനായി.
ഏഷ്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായി ടിഎസ്എംസി
സെമികണ്ടക്റ്റര്‍ ഡിമാന്‍ഡ് വര്‍ധിച്ചതോടെ തായ്‌വാന്‍ സെമികണ്ടക്ടര്‍ മാനുഫാക്ചറിംഗ് കമ്പനി(ടിഎസ്എംസി)മൂല്യം 600 ബില്യണ്‍ ഡോളര്‍ പിന്നിട്ടു. വിപണി മൂലധനത്തിന്റെ അടിസ്ഥാനത്തില്‍ ഏഷ്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി ടിഎസ്എംസി മാറി.
അഞ്ച് ശതകോടി ഡോളര്‍ മൂല്യത്തിലേക്ക് ഉയര്‍ന്ന് ഒല
200 ദശലക്ഷം രൂപയുടെ ഫണ്ട് നേടി, എഎന്‍ഐ ടെക്നോളജീസിന് കീഴിലുള്ള ഒല ഇലക്ട്രിക്കല്‍. ഇതോടെ കമ്പനിയുട മൂല്യം 5 ശതകോടി ഡോളര്‍ (ഏകദേശം 37393 കോടി രൂപ) ആയി. ടെക്നെ പ്രൈവറ്റ് വെഞ്ചേഴ്സ്, ആല്‍പൈന്‍ ഒപ്പര്‍ച്യൂണിറ്റി ഫണ്ട്, ഇദല്‍വിസ് തുടങ്ങിയവയാണ് ഫണ്ടിംഗ് റൗണ്ടില്‍ പങ്കെടുത്ത നിക്ഷേപ സ്ഥാപനങ്ങള്‍. നേരത്തെ ഫാല്‍കോം എഡ്ജ്, സോഫ്റ്റ്ബാങ്ക് തുടങ്ങിയവയും ഒല ഇലക്ട്രിക്കില്‍ 200 ദശലക്ഷം ഡോളര്‍ നിക്ഷേപം നടത്തിയിരുന്നു.
ലാഭത്തില്‍ 48% കുറവ് രേഖപ്പെടുത്തി മാരുതി
ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോമൊബൈല്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ജനുവരി 25 ന് നികുതി ഒഴിവാക്കിക്കൊണ്ടുള്ള ലാഭം (PAT) 2021 ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ 1,042 കോടി രൂപ രേഖപ്പെടുത്തി. ഒരു വര്‍ഷം മുമ്പ് 1,997 കോടി രൂപയാണ് റിപ്പോര്‍ട്ട് ചെയ്തത്, അതായത് 48 ശതമാനം. കഴിഞ്ഞ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 487 കോടി രൂപയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഓട്ടോ, പവര്‍, ബാങ്കിംഗ് ഓഹരികള്‍ കരുത്തായി; ഓഹരി സൂചികകള്‍ തിരിച്ചു കയറുന്നു
ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ ഓഹരി വിപണി ഇന്ന് നേട്ടത്തില്‍ ക്ലോസ് ചെയ്തു. ഓട്ടോ, പവര്‍, ബാങ്കിംഗ് ഓഹരികളുടെ കരുത്തില്‍, തുടര്‍ച്ചയായ അഞ്ചു ദിവസത്തെ ഇടിവിനു ശേഷം വിപണി തിരിച്ചു കയറുകയാണ്. സെന്‍സെക്സ് 366.64 പോയ്ന്റ് ഉയര്‍ന്ന് 57858.15 പോയ്ന്റിലും നിഫ്റ്റി 128.90 പോയ്ന്റ് ഉയര്‍ന്ന് 17278 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 1935 ഓഹരികളുടെ വില ഇന്ന് ഉയര്‍ന്നു. 1330 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. 84 ഓഹരികളുടെ വില മാറ്റമില്ലാതെ തുടരുന്നു.
കേരള കമ്പനികളുടെ പ്രകടനം
22 കേരള കമ്പനികളുടെ ഓഹരി വില ഇന്നുയര്‍ന്നു. 9.10 ശതമാനം നേട്ടത്തോടെ എഫ്എസിടി നേട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നു. കിംഗ്സ് ഇന്‍ഫ്രാ വെഞ്ചേഴ്സിന്റെ ഓഹരി വില ഇന്ന് 8.14 ശതമാനം ഉയര്‍ന്നു. കിറ്റെക്സ് (4.44 ശതമാനം), ഫെഡറല്‍ ബാങ്ക് (4.35 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (3.38 ശതമാനം), ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (2.77 ശതമാനം), മണപ്പുറം ഫിനാന്‍സ് (2.65 ശതമാനം), ഹാരിസണ്‍സ് മലയാളം (2.45 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍.
ഒറ്റദിവസം അരലക്ഷത്തിലധികം പേര്‍ക്ക് കോവിഡ്
കേരളത്തില്‍ 24 മണിക്കൂറില്‍ പോസിറ്റീവ് ആയവരുടെ എണ്ണം 55,475 കവിഞ്ഞു. എറണാകുളം 9405, തിരുവനന്തപുരം 8606, തൃശൂര്‍ 5520, കൊല്ലം 4452, കോഴിക്കോട് 4432, കോട്ടയം 3672, പാലക്കാട് 3550, മലപ്പുറം 3138, കണ്ണൂര്‍ 2578, ആലപ്പുഴ 2561, ഇടുക്കി 2452, പത്തനംതിട്ട 2311, കാസര്‍ഗോഡ് 1728, വയനാട് 1070 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.
Next Story
Videos