Begin typing your search above and press return to search.
ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജൂലൈ 12, 2021
ഇന്ത്യയ്ക്ക് 15 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയിലേക്ക് എത്താമെന്ന് അദാനി
അടുത്ത രണ്ട് ദശകത്തിനുള്ളില്‍ ഇന്ത്യക്ക് 15 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയായി മാറാമെന്ന് ഗൗതം അദാനി. ലോകത്തിലെ ഏറ്റവും വലിയ ആഗോള വിപണികളിലൊന്നായി മാറുമെന്നും അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി പറഞ്ഞു. എക്കാലത്തെയും വലിയ മധ്യവര്‍ഗമാണ് ഇപ്പോളുള്ളത്. തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം കൂടുന്നതും ജനസംഖ്യാ വിഹിതം വര്‍ധിപ്പിക്കുന്നതും ഇന്ത്യയുടെ വളര്‍ച്ചയെ സഹായിക്കും. അദാനി ഗ്രൂപ്പിന്റെ വാര്‍ഷിക പൊതുയോഗത്തെ (എജിഎം) അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദാനി.
എല്‍ഐസി ഐപിഓയ്ക്ക് സാമ്പത്തികകാര്യ വകുപ്പിന്റെ അനുമതി
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ (എല്‍ഐസി) ഐപിഓയ്ക്ക് ധനകാര്യമന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തികകാര്യ വകുപ്പിന്റെ അനുമതി. 2022 മാര്‍ച്ചോടെ കമ്പനിയുടെ ഓഹരികള്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യും. ഒഓഹരി വിലയും മറ്റും പിന്നീട് തീരുമാനിക്കുമെന്നാണ് അറിയുന്നത്. 2021-22 ബജറ്റില്‍ നടപ്പ് വര്‍ഷംതന്നെ എല്‍ഐസിയുട ഓഹരി വില്‍പനയുണ്ടാകുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു.
നിക്ഷേപകരില്‍ നിന്ന് 27,000 കോടി രൂപ സമാഹരിച്ച് ഫിള്പ്കാര്‍ട്ട്
ഓണ്‍ലൈന്‍ റൈറ്റെയ്ല്‍ മേഖലയിലെ മത്സരത്തിന് മുന്‍ നിരയില്‍ സ്ഥാനമുറപ്പിക്കാന്‍ മൂല്യമുയര്‍ത്തി ഫ്‌ളിപ്കാര്‍ട്ടും. കമ്പനിയുടെ മൂല്യം 3760 കോടി ഡോളറായി ഉയര്‍ത്തിയിരിക്കുകയാണ് ഫ്‌ളിപ്കാര്‍ട്ട് ഇപ്പോള്‍. നിക്ഷേപകരില്‍ നിന്ന് 27,000 കോടി രൂപ (360 കോടി ഡോളര്‍) ഫ്ളിപ്കാര്‍ട്ട് ഇതിനായി സമാഹരിച്ചു. ഇതോടെ കമ്പനിയുടെ ആകെ മൂല്യം 2,80,300 കോടി രൂപ (3760 കോടി ഡാളര്‍)യായി. കനേഡിയന്‍ പെന്‍ഷന്‍ പ്രോഗ്രാം ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡ്(സിപിപി ഇന്‍വെസ്റ്റുമെന്റ്സ്), സോഫ്റ്റ് ബാങ്ക് വിഷന്‍ ഫണ്ട് 2, ടൈഗര്‍ ഗ്ലോബല്‍ എന്നീ അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍നിന്നാണ് പുതിയതായി നിക്ഷേപം സ്വീകരിച്ചത്. ടൈഗര്‍ ഗ്ലോബല്‍ മുമ്പ് ബൈജൂസിനായി ഫണ്ട് ചെയ്തിരുന്ന കമ്പനിയാണ്.
ഓഹരി വിപണിയില്‍ രണ്ടാം ദിനവും കുതിപ്പുമായി കിറ്റെക്സ്
സംസ്ഥാന സര്‍ക്കാരുമായുള്ള വിവാദങ്ങള്‍ക്കിടെ തെലങ്കാനയില്‍ നിക്ഷേപം നടത്തുമെന്ന് കിറ്റെക്സ് എംഡി സാബു എം ജേക്കബ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഓഹരി വില കുതിച്ചുയര്‍ന്നത്. കിറ്റെക്സിന്റെ ഓഹരി വില ഇന്ന് 28.10 രൂപ വര്‍ധിച്ച് 168.65 രൂപയിലെത്തി. ഓഹരി വില 19.99 ശതമാനമാണ് കൂടിയത്. കഴിഞ്ഞദിവസം സാബു എം ജേക്കബ് തെലങ്കാന സന്ദര്‍ശിക്കുകയും ആദ്യഘട്ടത്തില്‍ ആയിരം കോടിയുടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ജൂണ്‍ മാസത്തില്‍ പണപ്പെരുപ്പം 6.26 ശതമാനം
ഇന്ത്യയുടെ സിപിഐ പണപ്പെരുപ്പം ജൂണ്‍ മാസത്തില്‍ 6.26 ശതമാനമായതായി റിപ്പോര്‍ട്ടുകള്‍. എന്നിരുന്നാലും പ്രവചനങ്ങളെക്കാള്‍ മെച്ചപ്പെട്ടതാണ് ഇതെന്നാണ് അനുമാനം. പണപ്പെരുപ്പം റിസര്‍വ് ബാങ്കിന്റെ ടോളറന്‍സ് ബാന്‍ഡിനെ ലംഘിക്കുന്ന തുടര്‍ച്ചയായ രണ്ടാം മാസമാണിത്. ഭക്ഷ്യ വിലക്കയറ്റം കഴിഞ്ഞ മാസം 5.01 ശതമാനത്തില്‍ നിന്ന് 5.15 ശതമാനമായി ഉയര്‍ന്നു. ഇന്ധന, നേരിയ പണപ്പെരുപ്പവും കഴിഞ്ഞ മാസം 11.58 ശതമാനത്തില്‍ നിന്ന് 12.68 ശതമാനമായി ഉയര്‍ന്നു. കോവിഡ് പ്രതിസന്ഢിയെ തുടര്‍ന്ന് ആഗോള സമ്പദ് വ്യവസ്ഥ വീണ്ടെടുപ്പിന്റെ പാതയിലാണ്. ഇത് ഇന്ധനം ഉള്‍പ്പെടെയുള്ള ചരക്കുകളുടെ വില വര്‍ധിപ്പിച്ചു. കഴിഞ്ഞ മെയ് മുതല്‍ ഇന്ധനവില 30 ശതമാനം ഉയര്‍ന്നു. തുടര്‍ച്ചയായുള്ള ഈ വര്‍ധന പണപ്പെരുപ്പത്തെ ബാധിക്കുമെന്നാണ് വിശകലന വിദഗ്ധരുടെ അഭിപ്രായം.
സഹസ്ഥാപക സ്ഥാനത്തേക്ക് ഫാനി കിഷനെ നിയമിച്ച് സ്വിഗ്ഗി
ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗിയുടെ സ്ട്രാറ്റജി& ഇന്‍വെസ്റ്റിംഗ് വൈസ് പ്രസിഡന്റ് ഫാനി കിഷനെ സ്വിഗ്ഗി സഹ സ്ഥാപക സ്ഥാനത്തേക്ക് ഉയര്‍ത്തി, ഫുഡ് ഡെലിവറി ആപ്പിന്റെ സിഇഒ ശ്രീഹര്‍ഷ മജെറ്റി ആണ് തിങ്കളാഴ്ച ഒരു ബ്ലോഗ് പോസ്റ്റിലൂടെ പുതിയ തീരുമാനം പ്രഖ്യാപിച്ചത്.
പേടിഎം ഐപിഒ; പ്രമേയത്തിന് ഓഹരി ഉടമകളുടെ അംഗീകാരം
ഐപിഒ വഴി 12,000 കോടി രൂപയുടെ പുതിയ ഓഹരികള്‍ സമാഹരിക്കാനുള്ള പ്രമേയത്തിന് ഡിജിറ്റല്‍ പേയ്മെന്റ് കമ്പനിയായ പേടിഎമ്മിന്റെ ഓഹരി ഉടമകള്‍ തിങ്കളാഴ്ച അംഗീകാരം നല്‍കിയതായി കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഇതോടെ രാജ്യത്തെ രണ്ടാമത്തെ വലിയ സ്റ്റാര്‍ട്ടപ്പിന്റെ ഐപിഓയ്ക്ക് ഔദ്യോഗിക അംഗീകാരമായെന്നാണ് പ്രമുഖ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2021 നവംബറില്‍ ഇന്ത്യന്‍ എക്‌സ്‌ചേഞ്ചുകളില്‍ അരങ്ങേറ്റം കുറിക്കുകയെന്ന ലക്ഷ്യത്തോടെ പേടിഎം വരും ആഴ്ചകളില്‍ ഐപിഒ പ്രോസ്‌പെക്ടസ് ഫയല്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ച നടന്ന എക്സ്ട്രാ ഓര്‍ഡിനറി ജനറല്‍ മീറ്റിംഗില്‍ (ഇജിഎം) പേടിഎമ്മിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയും ആയി ശര്‍മ്മ തുടരുമെന്നും പ്രഖ്യാപനമുണ്ടായി.
ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നേരിയ ഇടിവോടെ സെന്‍സെക്സ്, നിഫ്റ്റിയില്‍ ഉയര്‍ച്ച
ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ നേരിയ ഇടിവോടെ സെന്‍സെക്സ്, നേരിയ നേട്ടവുമായി നിഫ്റ്റി. സെന്‍സെക്സ് 13.50 പോയ്ന്റ് ഇടിഞ്ഞ് 52372.69 പോയ്ന്റിലും നിഫ്റ്റി 2.80 പോയ്ന്റ ്ഉയര്‍ന്ന് 15692.60 പോയ്ന്റിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. 1889 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1163 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 149 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. അള്‍ട്രാ ടെക് സിമന്റ്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ശ്രീ സിമന്റ്സ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു. എന്നാല്‍ അദാനി പോര്‍ട്സ്, ഭാരതി എയര്‍ടെല്‍, ബിപിസിഎല്‍, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. അന്ന- കിറ്റെക്സ് ഗ്രൂപ്പിന് കീഴിലുള്ള രണ്ട് കമ്പനികളുടെ പ്രകടനം ശ്രദ്ധേയമായി. കിറ്റെക്സ് ഗാര്‍മന്റ്സിന്റെ ഓഹരി വില 19.99 ശതമാനവും വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്സിന്റേത് 15.69 ശതമാനവും വര്‍ധിച്ചു. ഇവയടക്കം 20 കമ്പനികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. ഹാരിസണ്‍സ് മലയാളം (9.39 ശതമാനം), നിറ്റ ജലാറ്റിന്‍ (9.03 ശതമാനം), ആസ്റ്റര്‍ ഡിഎം (7.91 ശതമാനം), പാറ്റ്സ്പിന്‍ ഇന്ത്യ (4.99 ശതമാനം), വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (4.81 ശതമാനം), ഫെഡറല്‍ ബാങ്ക് (4.50 ശതമാനം), കിംഗ്സ് ഇന്‍ഫ്രാ വെഞ്ചേഴ്സ് (3.41 ശതമാനം), മണപ്പുറം ഫിനാന്‍സ് (3.18 ശതമാനം) തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.
Next Story
Videos