ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; മെയ് 15, 2021

നാല് ജില്ലകളില്‍ നാളെ അര്‍ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍

മെയ് 16 അതായത് നാളെ അര്‍ധരാത്രി മുതല്‍ മെയ് 23 വരെ തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, മലപ്പുറം ജില്ലകളില്‍ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവില്‍വരും. മറ്റു പത്തു ജില്ലകളില്‍ നിലവിലുള്ള ലോക്ഡൗണ്‍ തുടരുകയും ചെയ്യും. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ജില്ലകളിലേക്കു പ്രവേശിക്കാന്‍ ഒരു വഴി മാത്രമേ ഉണ്ടാകൂ. മറ്റ് അതിര്‍ത്തികള്‍ അടയ്ക്കും. അനാവശ്യമായി പുറത്തിറങ്ങുക, കൂട്ടംകൂടിനില്‍ക്കുക, മാസ്‌ക് ധരിക്കാതിരിക്കുക തുടങ്ങി കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കേരളത്തിന് ഒരു ഓക്‌സിജന്‍ ട്രെയിന്‍ കൂടി കേന്ദ്രം നല്‍കും

ഒരു ഓക്‌സിജന്‍ ട്രെയ്ന്‍ കൂടി സംസ്ഥാനത്തിന് നല്‍കാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നേരത്തെ അനുവദിച്ച നാളെ പുലര്‍ച്ചെ വല്ലാര്‍പാടത്ത് എത്തും. കാലാവസ്ഥ പ്രശ്‌നം കാരണം ഓക്‌സിജന്‍ ലഭ്യതയില്‍ തടസ്സം ഉണ്ടാകാതെ ശ്രദ്ധിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇറക്കുമതി ചെയ്യുന്ന സിലിണ്ടറുകളുടെ മാനദണ്ഡങ്ങളില്‍ ഇളവ്

ഇറക്കുമതി ചെയ്ത സിലിണ്ടറുകള്‍ക്കുള്ള അതിവേഗ ട്രാക്ക് അംഗീകാരത്തിനായി സര്‍ക്കാര്‍ ചില മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കുന്നു. കോവിഡ് -19 പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ മെഡിക്കല്‍ ഓക്‌സിജന്റെ സംഭരണത്തിനും ഗതാഗതത്തിനുമായി ഇറക്കുമതി ചെയ്യുന്ന സിലിണ്ടറുകള്‍ക്കും പ്രഷര്‍ വെസലുകള്‍ക്കും വേഗത്തില്‍ അനുമതി നല്‍കുന്നതിനാണിത്. ഗ്യാസ് സിലിണ്ടര്‍ റൂള്‍സ് 2016 നാണ് സര്‍ക്കാര്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഇളവ് നല്‍കുന്നത്.

ജിഎസ്ടി കൗണ്‍സില്‍ യോഗം മെയ് 28ന്

കോവിഡ് രണ്ടാംതരംഗം സാമ്പത്തിക രംഗത്ത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍ ജിഎസ്ടി കൗണ്‍സില്‍ യോഗം മെയ് 28 ന് ചേരുന്നു. സംസ്ഥാനങ്ങള്‍ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ അധ്യക്ഷതയില്‍ ജിഎസ്ടി കൗണ്‍സില്‍ ചേരുന്നത്.

പയര്‍ വര്‍ഗങ്ങളുടെ ഇറക്കുമതി ഓപ്പണ്‍ കാറ്റഗറിയാക്കി ഇന്ത്യ

മൂന്നുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലോകിലെ ഏറ്റവും വലിയ പയര്‍വര്‍ഗ്ഗങ്ങളുടെ ഉത്പാദകനും ഉപഭോക്താവുമായ ഇന്ത്യ ടര്‍, മൂംഗ്, ഉഡിഡ് തുടങ്ങിയ പരിപ്പ്- പയര്‍ വഗങ്ങളുടെ ഇറക്കുമതി തുറന്നു. കേന്ദ്ര വാണിജ്യ മന്ത്രാലയം ഈ മൂന്ന് പയര്‍വര്‍ഗ്ഗങ്ങളെ ഓപ്പണ്‍ കാറ്റഗറിയിലേക്ക് പരിമിതപ്പെടുത്തുകയും ചെയ്തതായി അറിയിച്ചു.

കോവിഡ് ചികിത്സാ നിരക്ക് ആശുപത്രിയിലും വെബ് സൈറ്റിലും പ്രദര്‍ശിപ്പിക്കണമെന്ന് ഉത്തരവ്

സ്വകാര്യ ആശുപത്രികള്‍ കോവിഡ് ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കുന്നത് തടയാന്‍ കൂടുതല്‍ നടപടികള്‍. കൊവിഡ് ചികിത്സയ്ക്ക് അടക്കം സര്‍ക്കാര്‍ നിശ്ചയിച്ച ചികിത്സാ നിരക്ക് വെബ് സൈറ്റിലും ആശുപത്രികളിലും പ്രദര്‍ശിപ്പിക്കണമെന്ന് കാണിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഉത്തരവ് നടപ്പാകുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കര്‍ശന പരിശോധന നടത്തും. ഇതിനായി മൂന്നംഗ സമിതിയെ രൂപീകരിച്ചു.

സൗജന്യ സര്‍വീസ്,വാറന്റി എന്നിവയുടെ കാലാവധി നീട്ടി കാര്‍ കമ്പനികൾ

ഹ്യുണ്ടായ് രണ്ട് മാസത്തേക്ക് കൂടി സൗജന്യ സര്‍വീസ് വാറന്റി എന്നിവ നീട്ടിയാതായി ഇന്ന് അറിയിച്ചു. മാര്‍ച്ച് 15 കാലയളവില്‍ സര്‍വീസ് പിരീഡ് തീരുന്നവര്‍ക്കാണ് ആനുകൂല്യം. ഇന്നലെ മറ്റു പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതി, എംജി, ടൊയോറ്റ എന്നിവരും കാലാവധി നീട്ടുന്നതായി അറിയിച്ചിരുന്നു. 2021 ജൂണ്‍ 30 വരെയാണ് മാരുതി തീയതി നീട്ടിയിട്ടുള്ളത്. ടൊയോറ്റയും എംജി മോട്ടോര്‍ ഇന്ത്യയും ഏപ്രില്‍, മെയ് മാസങ്ങളില്‍ അടയ്‌ക്കേണ്ട എല്ലാ ഷെഡ്യൂളുകളുടെയും വാറന്റിയും സേവന സാധുതയും നീട്ടിയിട്ടുണ്ടെന്ന് അറിയിച്ചു. എംജി ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ 2021 ജൂലൈ 31 വരെ ഷെഡ്യൂളുകള്‍ നേടാന്‍ കഴിയും.

വിദേശത്തു പോകേണ്ടവര്‍ക്ക് രണ്ടാം ഡോസ് കോവിഷീല്‍ഡ്; ഇളവ് തേടുമെന്ന് മുഖ്യമന്ത്രി

കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഏറ്റവും പുതിയ നിര്‍ദേശം 12 ആഴ്ച കഴിഞ്ഞാല്‍ മാത്രമേ കോവിഷീല്‍ഡ് രണ്ടാമത്തെ വാക്‌സീന്‍ ലഭ്യമാവുകയുള്ളു എന്നാണ്. എന്നാല്‍ സോഫ്റ്റ്‌വെയറില്‍ രണ്ടാമത്തെ ഡോസ് എന്റര്‍ ചെയ്യാന്‍ അത്രയും ദിവസങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ സാധിക്കൂ. എങ്കില്‍ മാത്രമേ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. വിദേശങ്ങളിലേക്കും മറ്റും തിരിച്ചു പോകേണ്ടവര്‍ക്ക് ഇതു കാരണമുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ച്, അക്കാര്യത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി. വാക്‌സിന്‍ വിതരണം കൈകാര്യം ചെയ്യാന്‍ ഉപയോഗിക്കുന്ന സോഫ്റ്റുവെയറിലും അതിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തേണ്ടി വരും. അക്കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ആണ് തീരുമാനിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് രോഗികളിലെ ഫംഗസ് അണുബാധ; പ്രമേഹരോഗികള്‍ ശ്രദ്ധിക്കണമെന്ന് എയിംസ് ഡയറക്റ്റര്‍

കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ വരെ കണ്ടെത്തിയ ഫംഗസ് അണുബാധയായ മ്യൂക്കോമൈക്കോസിസ് രോഗത്തെ പിടിച്ചു കെട്ടണമെന്ന് ഡോക്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി എയിംസ് ഡയറക്റ്റര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. കോവിഡ് രോഗികളിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണെന്നും മ്യൂക്കോമൈക്കോസിസ് ബാധിക്കുന്ന 90 ശതമാനം രോഗികളും പ്രമേഹ രോഗികളാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് അപ്‌ഡേറ്റ്‌സ് - May 15, 2021

കേരളത്തില്‍ ഇന്ന്

രോഗികള്‍: 32680

മരണം: 96

ഇന്ത്യയില്‍ ഇതുവരെ

രോഗികള്‍ :24,372,907

മരണം: 266,207

ലോകത്തില്‍ ഇതുവരെ

രോഗികള്‍:161,566,026

മരണം:3,353,630

Gold & Silver Price Today

സ്വര്‍ണം : , ഇന്നലെ :4465

വെള്ളി : , ഇന്നലെ : 70.50

കോവിഡ് അപ്‌ഡേറ്റ്‌സ് - May 15, 2021

കേരളത്തില്‍ ഇന്ന്

രോഗികള്‍:34694

മരണം: 93

ഇന്ത്യയില്‍ ഇതുവരെ

രോഗികള്‍ :24,046,809

മരണം: 262,317

ലോകത്തില്‍ ഇതുവരെ

രോഗികള്‍:160,833,004

മരണം: 3,340,394

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it