Begin typing your search above and press return to search.
ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; നവംബര്‍ 09, 2021
ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം 67 ശതമാനം വര്‍ധിച്ചു
ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം 67 ശതമാനം വര്‍ധിച്ച് ഒക്ടോബറില്‍ ഏകദേശം 87-88 ലക്ഷത്തിലെത്തിയതായി ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഇക്ര (ICRA) റിപ്പോര്‍ട്ട്. 2020 ഒക്ടോബറില്‍ ആഭ്യന്തര യാത്രക്കാരുടെ എണ്ണം 52.71 ലക്ഷമായിരുന്നു. കോവിഡ് നിരക്ക് കുറയുന്നതും വാക്‌സിന്‍ ലഭ്യത കൂടപുന്നതിനുമൊപ്പം ഉത്സവ സീസണോടനുബന്ധിച്ചുള്ള ഡിമാന്‍ഡിന്റെ പിന്‍ബലത്തിലാണ് ഒക്ടോബറിലെ ഈ വര്‍ധനവെന്നും ഇക്ര ചൂണ്ടിക്കാട്ടുന്നു.
ഇവി യൂണിറ്റിനായി 300-500 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് ടിവിഎസ്
ഇലക്ട്രിക് വാഹന യൂണിറ്റിനായി 300-500 മില്യണ്‍ ഡോളര്‍ (2,2203,700 കോടി രൂപ) സമാഹരിക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോഴ്‌സ്. ആഗോള സ്വകാര്യ ഇക്വിറ്റി നിക്ഷേപകരുമായി ചര്‍ച്ച നടത്തുന്നതായാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ രണ്ടാം പകുതിയിലാണ് ടിവിഎസ് ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ഒരു സബ്സിഡിയറി രൂപീകരിച്ചത്.
കോവാക്‌സിന്‍ എടുത്തവര്‍ക്ക് യുകെയില്‍ 'സെല്‍ഫ് ക്വാറന്റീന്‍' വേണ്ട
നവംബര്‍ 22 മുതല്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള അംഗീകൃത വാക്സിനുകളുടെ പട്ടികയില്‍ ഇന്ത്യയുടെ കോവാക്‌സിന്‍ ഇീ്മഃശി ചേര്‍ക്കുമെന്ന് യുകെ സര്‍ക്കാര്‍ അറിയിച്ചു. ഭാരത് ബയോടെക് നിര്‍മിച്ച വാക്‌സിന്റെ രണ്ട് കുത്തിവയ്പെടുത്തവര്‍ ഇംഗ്ലണ്ടില്‍ എത്തിയതിന് ശേഷം ഇനി സെല്‍ഫ് ക്വാറന്റീന്‍ ഇരിക്കേണ്ടതില്ല.
ഭൂഷണ്‍ സ്റ്റീലിന്റെ 61.38 കോടി വരുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി
ഭൂഷണ്‍ സ്റ്റീല്‍ ലിമിറ്റഡിനും ഭൂഷണ്‍ എനര്‍ജി ലിമിറ്റഡിനും എതിരായ അന്വേഷണത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം 61.38 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചൊവ്വാഴ്ച അറിയിച്ചു.
എംആര്‍എഫ് അറ്റലാഭത്തില്‍ ഇടിവ്
പ്രമുഖ ടയര്‍ നിര്‍മാതാക്കളായ എംആര്‍എഫിന്റെ ലാഭത്തില്‍ ഇടവ്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 53.99 ശതമാനം ഇടിവോടെ 189.06 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 410.92 കോടി ആയിരുന്നു അറ്റാദായം. കമ്പനിയുടെ പ്രവര്‍ത്തന വരുമാനം (revenue from operations) 4,907.81 കോടിയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് 4,244.43 കോടിയായിരുന്നു. ഇടക്കാല ഡിവിഡന്റായി ഇക്വിറ്റി ഷെയറിന് മൂന്ന് രൂപ വീതം (30ശതമാനം) ഈ സാമ്പത്തിക വര്‍ഷം നല്‍കുമെന്ന് കമ്പനി ബോര്‍ഡ് അറിയിച്ചു.
ചെറുകിട ബിസിനസുകാര്‍ക്ക് ബിസിനസ് സമിറ്റുമായി മെറ്റ
രാജ്യത്തെ ചെറുകിട, ഇടത്തരം ബിസിനസുകളുടെ (എസ്എംബി) വളര്‍ച്ചയ്ക്കായുള്ള സഹായം ലക്ഷ്യമിട്ടുകൊണ്ടുള്ള 'ഗ്രോ യുവര്‍ ബിസിനസ് സമ്മിറ്റിന്റെ' ഉദ്ഘാടന പതിപ്പ് പുറത്തിറക്കി ഫെയ്്‌സ്ബുക്കിന്റെ മെറ്റ. ഇന്ത്യയിലെ ചെറുകിട ബിസിനസുകളോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്താന്‍ മെറ്റ പദ്ധതിയിട്ടിട്ടുള്ള വിവിധ പ്രോഗ്രാമുകളുടെ തുടക്കമാകും ഇത്.
ഓഹരി വിപണിയില്‍ ഇടിവ്, ഓട്ടോ ഓഹരികള്‍ ഉയര്‍ന്നു
ചാഞ്ചാട്ടത്തിനൊടുവില്‍ ഓഹരി വിപണി വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തില്‍. ബെഞ്ച്മാര്‍ക്ക് ബിഎസ്ഇ സൂചിക സെന്‍സെക്സ് 112 പോയ്ന്റ് ഇടിവില്‍ 60,433 ലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, നിഫ്റ്റി സൂചിക 24 പോയ്ന്റിന്റെ നേരിയ ഇടിവോടെ 18044 ലും വ്യാപാരം ക്ലോസ് ചെയ്തു.
മേഖലകളില്‍, ഓട്ടോ, ക്യാപിറ്റല്‍ ഗുഡ്‌സ് സൂചികകള്‍ ഒരു ശതമാനത്തോളം ഉയര്‍ന്നു. പവര്‍, ഓയില്‍ & ഗ്യാസ്, ഫാര്‍മ കമ്പനികളുടെ ഓഹരികള്‍ നിക്ഷേപകര്‍ വാങ്ങിക്കൂട്ടി. അദാനി പവറിന്റെ ഓഹരി വില 5 ശതമാനത്തോളമാണ് ഉയര്‍ന്നത്.
കേരള കമ്പനികളുടെ പ്രകടനം
ഓഹരി വിപണിയില്‍ ഇന്ന് കേരള കമ്പനികളില്‍ 18 എണ്ണം നേട്ടമുണ്ടാക്കി. അപ്പോളോ ടയേഴ്സ് (0.72 ശതമാനം), ആസ്റ്റര്‍ ഡി എം (0.91 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്സ് (3.46 ശതമാനം), എഫ്എസിടി (0.96 ശതമാനം), ഫെഡറല്‍ ബാങ്ക് (0.96 ശതമാനം), ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (0.80 ശതമാനം), കല്യാണ്‍ ജൂവലേഴ്സ് (0.32 ശതമാനം), കിറ്റെക്സ് (1.78 ശതമാനം), മണപ്പുറം ഫിനാന്‍സ് (1.51 ശതമാനം), വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (2.35 ശതമാനം) തുടങ്ങിയ കമ്പനികളാണ് നേട്ടമുണ്ടാക്കിയത്.
Next Story
Videos