Begin typing your search above and press return to search.
ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഒക്ടോബര്‍ 27, 2021
ജിയോജിത് രണ്ടാംപാദ അറ്റാദായം 40.47 കോടി രൂപ
പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് 2021-22 സാമ്പത്തിക വര്‍ഷം സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ 40.47കോടിരൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേകാലയളവിനെ അപേക്ഷിച്ച് 22ശതമാനത്തിന്റെ വര്‍ധനയാണ് അറ്റാദായത്തില്‍ ഉണ്ടായിരിക്കുന്നത്. 33.28 കോടി രൂപയായിരുന്നു 2020-21 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം.
കമ്പനിയുടെ മൊത്തം വരുമാനം രണ്ടാം പാദത്തില്‍ 127.24 കോടിരൂപയായി വര്‍ധിച്ചു. 17 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേകാലയളവില്‍ 108.59 കോടി രൂപയായിരുന്നു മൊത്തം വരുമാനം.
ടൈറ്റന്‍ കമ്പനിക്ക് നാല്മടങ്ങ് അറ്റലാഭം
ടാറ്റ ഗ്രൂപ്പ് സ്ഥാപനമായ ടൈറ്റന്‍ കമ്പനിയുടെ അറ്റാദായം നാല് മടങ്ങ് വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 173 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ സെപ്തംബര്‍ പാദത്തില്‍ 641 കോടി രൂപയായിട്ടാണ് വര്‍ധിച്ചിട്ടുള്ളത്. ഈ പാദത്തിലെ ഏകീകൃത വില്‍പ്പന 75.50 ശതമാനം വര്‍ധിച്ച് 7,243 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 4,127 കോടി രൂപയായിരുന്നു.
എല്‍പിജി നിരക്ക് അടുത്തയാഴ്ച കൂടിയേക്കും
രാജ്യത്ത് പാചകവാതക നിരക്ക് അടുത്തയാഴ്ച വീണ്ടുമുയര്‍ന്നേക്കുമെന്ന് സൂചന. 14.2 കിലോഗ്രാം സിലിണ്ടറിന് ഈ കഴിഞ്ഞ ജൂലൈ മുതല്‍ 90 രൂപയോളമാണ് ഉയര്‍ന്നത്. വരുന്നയാഴ്ച നിരക്ക് കൂട്ടിയാല്‍ തുടര്‍ച്ചയായ അഞ്ചാമത്തെ വര്‍ധനവായിരിക്കുമിത്.
കോവിഡ് രോഗികള്‍ ഇന്ന് 9445
സംസ്ഥാനത്ത് ഇന്ന് 9445 കോവിഡ് രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 82,689 സാമ്പിളുകളാണു പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലും 211 വാര്‍ഡുകളിലും കടുത്ത നിയന്ത്രണങ്ങളുണ്ടാകും.
ചാഞ്ചാട്ടത്തിനൊടുവില്‍ ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു
വലിയ ആവേശം കാണിക്കാതെ തെളിച്ചമില്ലാത്ത വ്യാപാരദിനമായിരുന്നു ഇന്ന് ഓഹരി വിപണിയില്‍. മുഖ്യസൂചികകള്‍ താഴ്ചയില്‍ ക്ലോസ് ചെയ്തപ്പോള്‍, ഫിനാന്‍ഷ്യല്‍ ഓഹരികളുടെ ഇടിവ് സൂചികകളുടെ നഷ്ടത്തിന് ആക്കം കൂട്ടുകയും ചെയ്തു. രാവിലെ സെന്‍സെക്സ് 61,577ല്‍ തൊട്ടെങ്കിലും പിന്നീട് താഴേക്ക് പോയി. വ്യാപാര അന്ത്യത്തില്‍ 207 പോയ്ന്റ് ഇടിഞ്ഞ് 61,143 പോയ്ന്റില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി രാവിലെ 18,342 വരെ എത്തിയെങ്കിലും വ്യാപാര അവസാനത്തില്‍ 57 പോയ്ന്റ് നഷ്ടത്തില്‍ 18,211ലും ക്ലോസ് ചെയ്തു.
കേരള കമ്പനികളുടെ പ്രകടനം
14 ഓളം കേരള കമ്പനികളുടെ ഓഹരി വിലകള്‍ ഇന്നുയര്‍ന്നു. കേരളം ആസ്ഥാനമായുള്ള ബാങ്കുകളെല്ലാം തന്നെ ഇന്ന് നിറംമങ്ങിയ പ്രകടനമാണ് കാഴ്ചവെച്ചത്.
Next Story
Videos