Begin typing your search above and press return to search.
ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഒക്ടോബര്‍ 29, 2021
രാജ്യത്തെ പ്രധാന ഉല്‍പ്പാദന മേഖലകളില്‍ എട്ടെണ്ണം വളര്‍ച്ച പ്രാപിച്ചതായി റിപ്പോര്‍ട്ടുകള്‍
പ്രകൃതിവാതകം, റിഫൈനറി ഉല്‍പന്നങ്ങള്‍, സിമന്റ് തുടങ്ങിയ വിഭാഗങ്ങളുടെ ആരോഗ്യകരമായ പ്രകടനത്തിന്റെ ഫലമായി എട്ട് പ്രധാന മേഖലകളുടെ ഉല്‍പ്പാദനം സെപ്റ്റംബറില്‍ 4.4 ശതമാനം ഉയര്‍ന്നതായി വെള്ളിയാഴ്ച ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രകൃതിവാതകം, റിഫൈനറി ഉല്‍പന്നങ്ങള്‍, സിമന്റ് എന്നിവയുടെ ഉത്പാദനം യഥാക്രമം 2021 സെപ്റ്റംബറില്‍ യഥാക്രമം 27.5 ശതമാനം, 6 ശതമാനം, 10.8 ശതമാനം വര്‍ധിച്ചതായി വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
എജിആര്‍ മോറട്ടോറിയം വേണ്ടെന്ന് വച്ച് ജിയോ
റിലയന്‍സ് ജിയോ ഇന്‍ഫോകോം സ്‌പെക്ട്രം സംബന്ധിച്ച സര്‍ക്കാരിന്റെ മൊറട്ടോറിയം നിരസിച്ചു. എജിആര്‍) പേയ്മെന്റുകള്‍ ക്രമീകരിച്ചതായും റിപ്പോര്‍ട്ട്. അങ്ങനെ എജിആര്‍ കുടിശ്ശിക ക്രമീകരിക്കുന്ന ഏക ടെലികോം കമ്പനിയായി ജിയോ. എതിരാളികളായ ഭാരതി എയര്‍ടെല്‍, Vodafone Idea (Vi) എന്നിവര്‍ രണ്ട് മൊറട്ടോറിയവും അംഗീകരിച്ച സമയത്താണ് ജിയോയുടെ വിസമ്മതം.
ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ അപേക്ഷ നിരസിച്ച് ഡല്‍ഹി ഹൈക്കോടതി
റിലയന്‍സ് റീറ്റെയ്‌ലുമായുള്ള 24,731 കോടി രൂപയുടെ ലയന കരാറുമായി മുന്നോട്ട് പോകുന്നതില്‍ നിന്ന് വിലക്കിയ എമര്‍ജന്‍സി അവാര്‍ഡില്‍ (ഇഎ) ഇടപെടാന്‍ വിസമ്മതിച്ച ആര്‍ബിട്രേഷന്‍ ട്രൈബ്യൂണല്‍ ഉത്തരവിന് സ്റ്റേ ചെയ്യണമെന്ന ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ അപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി.
രാജ്യാന്തര ഫ്‌ളൈറ്റുകളുടെ സസ്‌പെന്‍ഷന്‍ നീട്ടി
കൊറോണ വൈറസ് വര്‍ധനവ് കണക്കിലെടുത്ത് ഷെഡ്യൂള്‍ഡ് ഇന്റര്‍നാഷണല്‍ ഫ്‌ളൈറ്റ്‌സുകളുടെ റദ്ദാക്കല്‍ 2021 നവംബര്‍ 30 വരെ നീട്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ).
പേരില്‍ മാറ്റം വരുത്തി ഫേസ്ബുക്ക് മാതൃകമ്പനി
ഫേസ്ബുക്ക് മാതൃകമ്പനിയുടെ പേരില്‍ മാറ്റം വരുത്തി. മെറ്റ (META) എന്നാണ് നല്‍കിയിരിക്കുന്ന പുതിയ പേര്. എന്നാല്‍ പേരുമാറ്റം ഉപഭോക്താക്കളെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് കമ്പനി ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചിരിക്കുന്നത്.
ശക്തികാന്ത ദാസ് ആര്‍ബിഐ ഗവര്‍ണറായി തുടരും
റിസര്‍വ് ബാങ്ക് ഗവര്‍ണറായി ശക്തികാന്ത ദാസ് മൂന്നു വര്‍ഷം കൂടി തുടരും. കേന്ദ്ര മന്ത്രിസഭയുടെ അപ്പോയ്ന്റ്മെന്റ് കമ്മിറ്റിയുടേതാണ് തീരുമാനം. അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുന്ന 2021 ഡിസംബര്‍ 10 മുതല്‍ നിയമനം പ്രാബല്യത്തില്‍ വരും.
ഐആര്‍സിടിസി ഓഹരികള്‍ മെല്ലെ കരകയറുന്നു
വന്‍ ഇടിവ് രേഖപ്പെടുത്തിയ ഐആര്‍സിടിസി ഓഹരികള്‍ മെല്ലെ കരകയറുന്നു. കണ്‍വീനിയന്‍സ് ഫീസിന്റെ പകുതി നല്‍കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ തുടര്‍ന്നായിരുന്നു ഇത്. ഇന്ന് രാവിലെ 650.10 രൂപയിലേക്ക് വരെ താഴ്ന്ന ശേഷമാണ് ഓഹരി വില വീണ്ടുമുയര്‍ന്നത്. ഇന്നലെ 40 ശതമാനത്തോളം ഇടിഞ്ഞ ഓഹരി ഇന്ന് രാവിലെ വീണ്ടും ഇടിഞ്ഞു. ഇതിന് ശേഷമാണ് ഇന്ന് നിക്ഷേപകര്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസം നല്‍കി വില ഉയര്‍ന്നത്. ഇന്ന് വ്യാപാരം തുടങ്ങിയപ്പോള്‍ നേരിട്ട നഷ്ടത്തില്‍ നിന്നും 906.60 ലേക്ക് ഒരു ഘട്ടത്തില്‍ ഓഹരി വില ഉയര്‍ന്നിരുന്നു. വൈകിട്ട് ഇത് 845 രൂപ വരെയും എത്തി.
ഓഹരി സൂചികകള്‍ താഴോട്ട് തന്നെ
ഓഹരി വിപണിയിലെ തകര്‍ച്ച തുടരുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസവും സൂചികകളില്‍ ഇടിവ്. സെന്‍സെക്സ് 677.77 പോയ്ന്റ് ഇടിഞ്ഞ് 59306.93 പോയ്ന്റിലും നിഫ്റ്റി 185.60 പോയ്ന്റ് ഇടിഞ്ഞ് 17671.70 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. ആഗോള വിപണിയില്‍ നിന്നുള്ള സൂചനകള്‍ പ്രതികൂലമായപ്പോള്‍ മിക്ക മേഖലകളിലും നിക്ഷേപകര്‍ ഓഹരികള്‍ വ്യാപകമായി കൈയൊഴിഞ്ഞു. അടുത്താഴ്ച നടക്കാനിരിക്കുന്ന യുഎസ് ഫെഡ് മീറ്റിംഗിലെ തീരുമാനങ്ങളാകും ആഗോള വിപണിയെ സ്വാധീനിക്കുന്ന ഏറ്റവും വലിയ ഘടകം.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 12 എണ്ണത്തിന് മാത്രമേ ഇന്ന് നേട്ടമുണ്ടാക്കാനായുള്ളൂ. മണപ്പുറം ഫിനാന്‍സ് (3.64 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (2.39 ശതമാനം), ആസ്റ്റര്‍ ഡി എം (2.04 ശതമാനം), കേരള ആയുര്‍വേദ (1.49 ശതമാനം), നിറ്റ ജലാറ്റിന്‍ (1.32 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്സ് (1.20 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍.
Next Story
Videos