Begin typing your search above and press return to search.
ഇന്ന് നിങ്ങള്‍ അറിയേണ്ട ബിസിനസ് വാര്‍ത്തകള്‍, സെപ്തംബര്‍ 06, 2021
12,000 കോടിയുടെ ടെലികോം ഇന്‍സെന്റീവ്: കമ്പനികളുടെ പട്ടിക തയ്യാര്‍
ഉല്‍പ്പാദന ബന്ധിത ഇന്‍സെന്റീവിനായി ടെലികോം, നെറ്റ് വര്‍ക്കിംഗ് ഉപകരണ രംഗത്തെ 33 കമ്പനികളെ കേന്ദ്രം ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു. 36 കമ്പനികളാണ് ഇതിനായി അപേക്ഷിച്ചിരുന്നത്. മൂന്ന് അപേക്ഷകള്‍ നിരസിക്കപ്പെട്ടു. 12,195 കോടി രൂപയാണ് ഇന്‍സെന്റീവ് ഇനത്തില്‍ കേന്ദ്രം ചെലവഴിക്കുക.
യുഎസ് ജോബ് ഡാറ്റ സംബന്ധിച്ച ആശങ്കകള്‍, ഫെഡ് റിസര്‍വിന്റെ സാമ്പത്തിക പിന്തുണ ലഭ്യമാകുമെന്ന പ്രതീക്ഷയുടെ വെളിച്ചത്തില്‍ വിപണി അതിജീവിച്ചതും ജപ്പാനിലെയും ചൈനയിലേയും സാമ്പത്തിക ഉത്തേജന പാക്കേജുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളും ആഗോള വിപണിക്ക് കരുത്തായി.
കിറ്റെക്‌സ്, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, റബ്ഫില ഇന്റര്‍നാഷണല്‍, കേരള ആയുര്‍വേദ, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, വണ്ടര്‍ലാ ഹോളിഡേയ്‌സ് തുടങ്ങി 13 കേരള ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി.
ഒല സ്‌കൂട്ടര്‍ വാങ്ങാന്‍ ഈ ബാങ്കുകള്‍ വായ്പ തരും!
ഒല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാങ്ങുന്നവര്‍ക്ക് വായ്പ ലഭ്യമാക്കാന്‍ ഒല ഇലക്ട്രിക് രാജ്യത്തെ പ്രമുഖ ബാങ്കിംഗ്, ധനകാര്യ സ്ഥാപനങ്ങളുമായി ധാരണയിലെത്തി. എച്ച് ഡി എഫ് സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കോട്ടക് മഹീന്ദ്ര പ്രൈം, ടാറ്റ കാപ്പിറ്റല്‍, ബാങ്ക് ഓഫ് ബറോഡ, ആക്‌സിസ് ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, യെസ് ബാങ്ക് എന്നിവയുമായാണ് ഒല ഇലക്ട്രിക് ധാരണയായിരിക്കുന്നത്. സെപ്തംബര്‍ എട്ടുമുതല്‍ വിപണിയിലെത്തുന്ന ഒലയുടെ സ്‌കൂട്ടര്‍ വാങ്ങാന്‍ ഇവ ഇടപാടുകാര്‍ക്ക് വായ്പ നല്‍കും.ജീവനക്കാരെ മുഴുവന്‍ ഓഫീസുകളിലെത്തിക്കാനൊരുങ്ങി ടിസിഎസ്
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വര്‍ക്ക് ഫ്രം ഹോം ചെയ്യുന്ന ജീവനക്കാരെ മുഴുവന്‍ ഓഫീസുകളിലേക്ക് തിരിച്ചെത്തിക്കാനൊരുങ്ങി ടിസിഎസ്. കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ടിസിഎസിന്റെ അഞ്ചുലക്ഷത്തോളം ജീവനക്കാരെ ഓഫീസുകളിലെത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഈ വര്‍ഷാവസാനത്തോടെയോ അടുത്ത വര്‍ഷാദ്യത്തോടെയോ ഇത് സാധ്യമായേക്കും.ചെറു ഇ - കാര്‍ കണ്‍സെപ്റ്റ് അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍
യുവക്കാരെ ലക്ഷ്യമിട്ട്, നഗരയാത്രകള്‍ക്ക് ഉപകരിക്കുന്ന ചെറു ഇ -കാറിന്റെ കണ്‍സെപ്റ്റ് ഫോക്‌സ് വാഗണ്‍ അവതരിപ്പിച്ചു. ID LIFE എന്ന ഈ ചെറു ഇലക്ട്രിക് കാര്‍ 2025ല്‍ നിരത്തിലെത്തും. ഏകദേശം 20,000 യൂറോയാണ് (23,730 ഡോളര്‍) ഇതിന്റെ വില വരിക. IAA മ്യുണിച്ച് കാര്‍ ഷോയില്‍ വെച്ചാണ് കണ്‍സെപ്റ്റ് അവതരിപ്പിച്ചത്. 2025ഓടെ ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് കാര്‍ വില്‍പ്പനക്കാരാവുക എന്നതാണ് ഫോക്‌സ്‌വാഗണിന്റെ ലക്ഷ്യം.ഐപിഒയ്‌ക്കൊരുങ്ങി തമിഴ്‌നാട് മെര്‍ക്കെന്റയില്‍ ബാങ്ക്
നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള തമിഴ്‌നാട് മെന്‍ക്കെന്റയില്‍ ബാങ്ക് (ടിഎംബി) ഐപിഒയ്ക്ക് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഡിആര്‍എച്ച്പി സെബിയില്‍ സമര്‍പ്പിച്ചു. 1,000 കോടി രൂപ സമാഹരണലക്ഷ്യത്തോടെയാണ് ഐപിഒ നടത്തുന്നത്.ഐറ്റി, റിയല്‍റ്റി ഓഹരികള്‍ തുണച്ചു സൂചികകളില്‍ മുന്നേറ്റം
ആഗോള വിപണിയുടെ കരുത്തുറ്റ പിന്തുണയും ഐറ്റി, റിയല്‍റ്റി ഓഹരികളുടെ തിളക്കമാര്‍ന്ന പ്രകടനവും ഇന്ന് ഓഹരി സൂചികകളുടെ മുന്നേറ്റത്തിന് വഴിതെളിച്ചു. സെന്‍സെക്‌സ് 166.96 പോയ്ന്റ് ഉയര്‍ന്ന് 58296.91 പോയ്ന്റിലും നിഫ്റ്റി 54.20 പോയ്ന്റ് ഉയര്‍ന്ന് 17377.80 പോയ്ന്റിലും ക്ലോസ് ചെയ്തു.യുഎസ് ജോബ് ഡാറ്റ സംബന്ധിച്ച ആശങ്കകള്‍, ഫെഡ് റിസര്‍വിന്റെ സാമ്പത്തിക പിന്തുണ ലഭ്യമാകുമെന്ന പ്രതീക്ഷയുടെ വെളിച്ചത്തില്‍ വിപണി അതിജീവിച്ചതും ജപ്പാനിലെയും ചൈനയിലേയും സാമ്പത്തിക ഉത്തേജന പാക്കേജുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളും ആഗോള വിപണിക്ക് കരുത്തായി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. 4,98 ശതമാനം നേട്ടത്തോടെ വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് ആണ് നേട്ടത്തില്‍ മുന്നില്‍. കെഎസ്ഇ (4.76 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (4.38 ശതമാനം), ധനലക്ഷ്മി ബാങ്ക് (4.11 ശതമാനം), മണപ്പുറം ഫിനാന്‍സ് (2.84 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (1.74 ശതമാനം), എവിറ്റി (1.61 ശതമാനം), ഇന്‍ഡിട്രേഡ് (1.30 ശതമാനം) തുടങ്ങി 16 കേരള കമ്പനികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.കിറ്റെക്‌സ്, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, റബ്ഫില ഇന്റര്‍നാഷണല്‍, കേരള ആയുര്‍വേദ, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, വണ്ടര്‍ലാ ഹോളിഡേയ്‌സ് തുടങ്ങി 13 കേരള ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി.
Exchange Rates :
ഡോളര്‍ 73.08
പൗണ്ട് 101.13
യുറോ 86.70
സ്വിസ് ഫ്രാങ്ക് 79.76
കാനഡ ഡോളര്‍ 58.23
ഓസി ഡോളര്‍ 54.36
സിംഗപ്പൂര്‍ ഡോളര്‍ 54.43
ബഹ്‌റൈന്‍ ദിനാര്‍ 194.35
കുവൈറ്റ് ദിനാര്‍ 243.11
ഒമാന്‍ റിയാല്‍ 190.06
സൗദി റിയാല്‍ 19.48
യുഎഇ ദിര്‍ഹം 19.89
Next Story
Videos