ഓഹരി വിപണിയിൽ പ്രത്യേക വ്യാപാരം; ബ്രോക്കർമാർക്കു മാത്രം

ശനിയാഴ്ചത്തെ പതിവ് അവധിയിൽ നിന്ന് ഭിന്നമായി നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻ.എസ്.ഇ) ശനിയാഴ്ച ബ്രോക്കർമാർക്ക് മാത്രമായി പ്രത്യേക വ്യാപാരം സംഘടിപ്പിച്ചു. ഉച്ചക്ക് 12 മുതൽ ഒരു മണി വരെയായിരുന്നു ഇത്.
പ്രൈമറി സൈറ്റിലാണ് ഓഹരി വിപണിയിൽ ഓഹരികളുടെ വ്യാപാരം നടന്നു വരുന്നത്. വ്യാപാരം കൂടുതൽ സുരക്ഷിതമാക്കുന്ന വിധം ഡിസാസ്റ്റർ റിക്കവറി സൈറ്റിലേക്ക് മാറുന്നതിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള വ്യാപാരമാണ് ഇന്ന് നടന്നത്. മോക് ട്രേഡിങ് സെഷൻ എന്നാണ് ഇത് അറിയപ്പെടുന്നത്.​ വിപണിയിൽ സുരക്ഷാപരമായ വീഴ്ച അടക്കം അപ്രതീക്ഷിതവും അസാധാരണവുമായ തടസങ്ങൾ ഉണ്ടായാൽ ഉടനടി പരിഹരിച്ച് വ്യാപാരം തുടരാൻ സഹായിക്കുന്നതാണ് ഡിസാസ്റ്റർ റിക്കവറി സൈറ്റ്.

ഇടപാടു നടത്തിയാൽ അന്നു തന്നെ ഓഹരി ഡിമാറ്റ് അക്കൗണ്ടിൽ

ഡിസാസ്റ്റർ റിക്കവറി സൈറ്റിലേക്ക് മാറുന്നതിന്റെ ഭാഗമായി മൂന്നാം തവണയാണ് ഈ വർഷം നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ച് പ്രത്യേക വ്യാപാരം സംഘടിപ്പിച്ചത്. മാർച്ച് രണ്ടിനും മെയ് 18നുമാണ് നേരത്തെ രണ്ട് പ്രത്യേക വ്യാപാര ​സെഷൻ നടന്നത്. ഇന്നത്തെ വ്യാപാരത്തിൽ കണക്ടിവിറ്റി, ലോഗിൻ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രദ്ധിച്ചത്.
ഡിസാസ്റ്റർ റിക്കവറി സൈറ്റിൽ ലൈവ് ട്രേഡിങ് ​സെഷൻ സെപ്തംബർ 30 മുതൽ ഒക്ടോബർ മൂന്നു വരെ നടക്കുമെന്ന് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് അറിയിച്ചു. ഓഹരി ഇടപാടുകൾ അതാതു ദിവസം തന്നെ പൂർത്തിയാക്കുന്ന ടി+0 നടപടിയാണത്. ഇടപാടു നടന്നാൽ അന്നു തന്നെ വാങ്ങിയ ആളുടെ ഡിമാറ്റ് അക്കൗണ്ടിൽ ഓഹരി എത്തും. കഴിഞ്ഞ മാർച്ചിൽ ഈ സൗകര്യം തുടങ്ങി വെച്ചിരുന്നു.
Related Articles
Next Story
Videos
Share it