സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കഞ്ചാവ് കൃഷിക്കൊരുങ്ങി പാകിസ്ഥാന്‍

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന് കഞ്ചാവ് വ്യാപാരം പുതിയ ഊര്‍ജം നല്‍കിയേക്കും
Image courtesy: canva
Image courtesy: canva
Published on

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പുത്തന്‍ നീക്കവുമായി പാകിസ്ഥാന്‍. കഞ്ചാവ് കൃഷിയാണ് പുത്തന്‍ ആശയം. ഔഷധ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് ഉപയോഗം ഉടന്‍ നിയമവിധേയമാക്കിയ ശേഷം കൃഷി ആരംഭിക്കും. ഇവ കയറ്റുമതി ചെയ്ത് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാണ് പാകിസ്ഥാനൊരുങ്ങുന്നത്.

റെഗുലേറ്ററി അതോറിറ്റി രൂപീകരിച്ചു

പാകിസ്ഥാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഇത് സംബന്ധിച്ച് ഓര്‍ഡിനന്‍സ് പാസാക്കിയിരുന്നു. ഓര്‍ഡിനന്‍സ് പ്രകാരം രാജ്യം കാനബിസ് കണ്‍ട്രോണ്‍ ആൻഡ് റെഗുലേറ്ററി അതോറിറ്റി (സി.സി.ആര്‍.എ) രൂപീകരിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെയും രഹസ്യാന്വേഷണ ഏജന്‍സികളിലെയും സ്വകാര്യമേഖലയിലെയും ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 13 അംഗങ്ങളാണ് റെഗുലേറ്ററി അതോറിറ്റിയിലുള്ളത്.

കഞ്ചാവ് വേര്‍തിരിച്ചെടുക്കല്‍, ശുദ്ധീകരണം, നിര്‍മ്മാണം, വില്‍പ്പന എന്നിവ നിയന്ത്രിക്കുന്നതിനാണ് ഈ അതോറിറ്റി. യു.എന്‍ നിയമം പ്രകാരം ഒരു രാജ്യം കഞ്ചാവുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനും വ്യാപാരം ചെയ്യാനും ആഗ്രഹിക്കുന്നുവെങ്കില്‍ കഞ്ചാവിന്റെ വിതരണ ശൃംഖലയെ നിയന്ത്രിക്കുന്ന ഫെഡറല്‍ സ്ഥാപനം രാജ്യത്തിന് ഉണ്ടായിരിക്കണം

സമ്പദ്‌വ്യവസ്ഥയെ കരകയറ്റും

കഞ്ചാവിന്റെ കയറ്റുമതി, വിദേശ നിക്ഷേപം, ആഭ്യന്തര വില്‍പ്പന എന്നിവയിലൂടെ വരുമാനം ഉണ്ടാക്കാന്‍ സാധിക്കുമെന്ന് പാകിസ്ഥാന്‍ കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (പി.സി.എസ്.ഐ.ആര്‍) ചെയര്‍മാന്‍ സയ്യിദ് ഹുസൈന്‍ അബിദി പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന് കഞ്ചാവ് വ്യാപാരം പുതിയ ഊര്‍ജം നല്‍കിയേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കഞ്ചാവിന്റെ കയറ്റുമതിയും ആഭ്യന്തര വില്‍പ്പനയും ഉപയോഗിച്ച് പാകിസ്ഥാന്‍ സമ്പദ്‌വ്യവസ്ഥയെ കരകയറ്റാന്‍ ശ്രമിക്കുകയാണ്. വിനോദ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് വാങ്ങുന്നവര്‍ക്കും കര്‍ശനമായ പിഴ ചുമത്തും. അനധികൃതമായി കഞ്ചാവ് കൈവശം വെച്ചാല്‍ ഒരു കോടി രൂപ (പാകിസ്ഥാന്‍ രൂപ) പിഴ ഈടാക്കും. കമ്പനികള്‍ക്ക് ഒരു കോടി മുതല്‍ 20 കോടി വരെയും.

(Caution: Cannabis use in India is illegal under the Narcotic Drugs and Psychotropic Substances Act, 1985. Violations lead to legal repercussions, including imprisonment and fines. Adhere strictly to drug laws. Cannabis consumption carries health risks; seek legal and medical guidance when needed.)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com