Begin typing your search above and press return to search.
സര്‍ക്കാര്‍ നയം മുന്നോട്ടു വെച്ച് രാഷ്ട്രപതി
ലോക്സഭ തെരഞ്ഞെടുപ്പിനും മൂന്നാം മോദി സര്‍ക്കാര്‍ അധികാരമേറ്റതിനും പിന്നാലെ ആദ്യമായി നടക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു.
പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം പാര്‍ലമെന്റിന്റെ ഇരുസഭകളെയൂം രാഷ്ട്രപതി അഭിസംബോധന ചെയ്യുന്നതിന് പ്രത്യേകതയുണ്ട്. സര്‍ക്കാറിന്റെ കാര്യപരിപാടികളുടെ മുന്‍ഗണന ക്രമം, ദിശാബോധം എന്നിവ രാഷ്ട്രപതിയുടെ പ്രസംഗത്തിലൂടെയാണ് കോറിയിടുക. ആ നിലക്കുള്ള പ്രാധാന്യമാണ് ദ്രൗപദി മുര്‍മു വ്യാഴാഴ്ച നടത്തിയ പ്രസംഗത്തിനുള്ളത്.
നയങ്ങളെ എതിര്‍ക്കുന്നതും പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തുന്നതും രണ്ടാണെന്ന് രാഷ്ട്രപതി പ്രതിപക്ഷത്തെ ഓര്‍മിപ്പിച്ചു. പാര്‍ലമെന്റ് സുഗമമായി നടക്കുകയും ആരോഗ്യകരമായ ചര്‍ച്ചകള്‍ ഉണ്ടാവുകയും ചെയ്താല്‍, ഭരണനിര്‍വഹണത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടാകുമെന്ന് ദ്രൗപദി മുര്‍മു ചൂണ്ടിക്കാട്ടി. പ്രശ്നപരിഹാരം ഉണ്ടാക്കാന്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായി അംഗങ്ങള്‍ പ്രവര്‍ത്തിക്കണം.
നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നടതക്കം വിവിധ വിഷയങ്ങള്‍ രാഷ്ട്രപതി പരാമര്‍ശിച്ചു. ഉന്നതതല അന്വേഷണം നടക്കുമെന്ന് രാഷ്ട്രപതി പറഞ്ഞു. കുറ്റക്കാരെ ശിക്ഷിക്കുക തന്നെ ചെയ്യും. അതേസമയം, നീറ്റ് എന്ന് തുടര്‍ച്ചയായി ആരവം ഉയര്‍ത്തിയാണ് പ്രതിപക്ഷ അംഗങ്ങള്‍ പ്രസംഗം സ്വീകരിച്ചത്. പരീക്ഷകളില്‍ ഉണ്ടാകുന്ന വഴിവിട്ട രീതികള്‍ കര്‍ക്കശ നിയമത്തിലൂടെ സര്‍ക്കാര്‍ നേരിടുന്നുണ്ടെന്ന് ഇതിനിടയില്‍ രാഷ്ട്രപതി വിശദീകരിച്ചു.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മദ്യനയ കേസില്‍ വീണ്ടും ജയിലിലാക്കിയതില്‍ പ്രതിഷേധിച്ച് ആം ആദ്മി പാര്‍ട്ടി എം.പിമാര്‍ രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്‌കരിച്ചു.
Next Story
Videos