സ്‌പെല്ലിംഗ് തെറ്റി; സോഷ്യല്‍ മീഡിയയില്‍ റോസ്റ്റിംഗ്, മറുപടിയുമായി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി റിഷി സുനക്
വാക്കുകളുടെ സ്‌പെല്ലിംഗ് തെറ്റുന്നത് സ്വാഭാവികമാണ്. എന്നാല്‍ സ്‌പെല്ലിംഗ് തെറ്റിച്ചത് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന ആളാണെങ്കിലോ. ഇന്ത്യന്‍ വംശജനും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ പ്രമുഖനുമായ റിഷി സുനകിനാണ് ഈ അബദ്ധം പറ്റിയത്.
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായുള്ള ആദ്യ ടിവി ചര്‍ച്ചയില്‍ റിഷി സുനകിന്റെ പിന്നിലാണ്. പ്രദര്‍ശിപ്പിച്ചിരുന്ന 'scan me to join the campaign എന്ന വാക്യത്തിലാണ് അക്ഷരത്തെറ്റ് കടന്നു കൂടിയത്. campaignന് campiaign എന്ന് തെറ്റിച്ചാണ് നല്‍കിയരുന്നത്.
സ്‌പെല്ലിംഗ് തെറ്റിയത് സുനകിന്റെ എതിരാളികളടക്കം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വലിയ ആഘോഷമാക്കി. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുടെ കാര്യക്ഷമത ഇല്ലായ്മ ആണ് ഇതെന്ന രീതിയിലും വ്യാഖ്യാനങ്ങള്‍ ഉണ്ടായി. ഒടുവില്‍ വിഷയത്തില്‍ മറുപടിയുമായി സുനകിന് നേരിട്ടെത്തേണ്ടി വന്നു. ready for spellcheck എന്ന ട്വീറ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ready4rishi എന്നതാണ് തെരഞ്ഞെടുപ്പില്‍ സുനകിന്റെ മുദ്രാവാക്യം.
ബോറിസ് ജോണ്‍സന്റെ നേതൃത്വത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ധനകാര്യ മന്ത്രി സ്ഥാനം രാജിവെച്ച ആളാണ് സുനക്. ബോറിസ് ജോണ്‍സണ്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് നടക്കുന്ന പ്രധാനമന്ത്രിക്കായുള്ള തെരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ട വോട്ടെടുപ്പിലും സുനക് മുന്നിട്ടു നില്‍ക്കുകയാണ്. വിജയിക്കാനായാല്‍ ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനാവും സുനക്.
ജൂലൈ 21 ന് ആണ് പ്രാഥമിക വോട്ടെടുപ്പ് പ്രക്രിയ പൂര്‍ത്തിയാവു്ന്നത്. പിന്നീട് ആദ്യ രണ്ട് സ്ഥാനക്കാര്‍ തമ്മിലാകും പിന്നീട് മത്സരം. ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണമൂര്‍ത്തിയുടെ മകള്‍ അക്ഷത മൂര്‍ത്തിയാണ് ആണ് സുനകിന്റെ ഭാര്യ. ബ്രിട്ടീഷ് രാജ്ഞിയെക്കാള്‍ സമ്പന്നയായ അക്ഷതയുടെ ആസ്തികളും തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ വിഷയമാവുന്നുണ്ട്.