ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകാം ഒറ്റ വീസയില്‍; 'ഷെന്‍ഗെന്‍' മാതൃകയിലെ വീസയ്ക്ക് അംഗീകാരം

27 യൂറോപ്യന്‍ രാജ്യങ്ങള്‍ ഒറ്റ വീസയില്‍ സന്ദര്‍ശിക്കാവുന്ന ഷെന്‍ഗെന്‍ (Schengen) വീസ മാതൃകയില്‍ മാതൃകയില്‍ ഏകീകൃത വീസ അവതരിപ്പിക്കാന്‍ ഗള്‍ഫ് രാഷ്ട്രങ്ങളും. ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍ ആണ് ഷെന്‍ഗെന്‍ വീസ പദ്ധതി ആരംഭിക്കുന്നത്. വീസ ഏകീകൃതമാക്കുന്നത് സംബന്ധിച്ച് നേരത്തെ തന്നെ ജി.സി.സിക്ക് പദ്ധതിയുണ്ടായിരുന്നു. അടുത്ത വര്‍ഷത്തോടെ ഷെന്‍ഗെന്‍ വീസ സംവിധാനം നടപ്പിലാകും.

ഒറ്റ വീസ സ്വന്തമാക്കിയാല്‍ ബഹറൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ,യു.എ.ഇ എന്നിവടങ്ങളിലേക്കുള്ള യാത്ര കൂടുതല്‍ എളുപ്പമാകുമെന്നും ജി.സി.സി രാജ്യങ്ങള്‍ തമ്മിലുള്ള യാത്രാ ലോജിസ്റ്റിക്‌സ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയാണ് ഇതിനാല്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്നും ജി.സി.സി സെക്രട്ടറി ജനറല്‍ ജാസിം അല്‍ ബുദൈവി അറിയിച്ചു.

വിനോദ സഞ്ചാരികള്‍ക്ക് പുറമേ ബിസിനസ് വ്യക്തികള്‍ക്കും ഈ വീസ അനുവദിച്ചേക്കും. ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും ഗുണകരമാകും.

പുതിയ പദ്ധതി വരുന്നത് പ്രവാസി മലയാളികള്‍ക്കും നേട്ടമാകും. പ്രവാസികൾക്ക് അവരുടെ ബന്ധുക്കളെയും മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കൂടെ കൂട്ടാം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it