ഈ തുകക്ക് സിംഗപ്പൂർ ടിക്കറ്റോ! ഓഫറുമായി സ്കൂട്ട് എയർലൈൻസ്

ചെന്നൈയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രയ്ക്കാണ് 5,900 രൂപ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 2 ന് ആരംഭിച്ച ഓഫര്‍ ജൂലൈ 7 ഞായറാഴ്ച വരെയാണ് ലഭ്യമാക്കുന്നത്. സിംഗപ്പൂർ എയർലൈൻസിൻ്റെ ഉപകമ്പനിയാണ് സ്കൂട്ട് എയർലൈൻസ്.
തിരുവനന്തപുരം, കോയമ്പത്തൂര്‍, വിശാഖപട്ടണം തുടങ്ങിയ പ്രധാന നഗരങ്ങളില്‍ നിന്നും കുറഞ്ഞ നിരക്കില്‍ കമ്പനി വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്. തിരുവനന്തപുരം മുതല്‍ ജക്കാര്‍ത്ത വരെ 8,900 രൂപയും കോയമ്പത്തൂര്‍ മുതല്‍ ക്വാലാലംപൂര്‍ വരെ 7,800 രൂപയും വിശാഖപട്ടണം മുതല്‍ ഹോചിമിന്‍ സിറ്റി വരെ 8,200 രൂപയുമാണ് സ്കൂട്ട് എയര്‍ലൈന്‍സ് ഈടാക്കുന്നത്. വിശാഖപട്ടണത്തില്‍ നിന്ന് മെല്‍ബണിലേക്കുള്ള ടിക്കറ്റിന് 15900 രൂപയാക്കിയും കമ്പനി കുറച്ചിട്ടുണ്ട്.
നവംബര്‍ ആറ് മുതല്‍ ഡിസംബര്‍ 14 വരെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ജൂലൈ 15 മുതല്‍ നവംബര്‍ 1 വരെ കോയമ്പത്തൂരില്‍ നിന്നും 2025 ജനുവരി എട്ട് മുതല്‍ ജനുവരി 15 വരെ വിശാഖപട്ടണത്ത് നിന്നും സര്‍വീസ് നടത്തുന്നതാണ്. 2025 ഫെബ്രുവരി ആറ് മുതല്‍ ഏപ്രില്‍ 17 വരെ ചെന്നൈയില്‍ നിന്നും 2025 മെയ് 16 മുതല്‍ ജൂണ്‍ 19 വരെ തിരുച്ചിറപ്പള്ളിയില്‍ നിന്നും വിമാന സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുളളതായി സ്കൂട്ട് എയര്‍ലൈന്‍സ് അറിയിച്ചു.

Related Articles

Next Story

Videos

Share it